മനുഷ്യ ബുദ്ധിയെയും മറികടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് വികസിപ്പിക്കാന്‍ താല്പര്യം അറിയിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഈ കാര്യം അറിയിത്ത് സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശമിപ്പോള്‍ വലിയ വാര്‍ത്തയായി മാറുന്നത്.
മനുഷ്യനെ ബുദ്ധിശക്തിയില്‍ മറികടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് വികസിപ്പിക്കാന്‍ താത്പര്യമുണ്ടെന്നാണ് സക്കര്‍ബര്‍ഗ് ത്രെഡ്സില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആണ് അറിയിച്ചത്. കൂടാതെ ഇത്തരം ടെക്ക്നോളജികള്‍ ഓപ്പണ്‍ സോഴ്സ് ചെയ്യുമെന്നും, പൊതുജനങ്ങള്‍ക്ക് ഇവ വേഗത്തില്‍ ലഭ്യമാക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ പ്രഖ്യാപനങ്ങളെക്കുറിച്ച ആശങ്കകളും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്. മനുഷ്യബുദ്ധിയെ മറികടക്കുന്ന സൂപ്പര്‍ ഇന്റലിജന്‍സുകള്‍ മാനവരാശിയെ എവ്വിധമാണ് ബാധിക്കുകയെന്ന ചോദ്യമാണ് ഇതില്‍ മുഖ്യം. ഈ ചോദ്യം അസ്ഥാനത്തല്ലെന്ന വാദം ശക്തമാണ്.