റോം : സ്മാര്‍ട്ട് വാച്ചിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തീരിച്ചെത്തി യുവതി. ഇറ്റാലിയന്‍ വിമാനത്തില്‍ വെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ട യുവതിക്ക് തുണയായി ഡോക്ടര്‍ക്കൊപ്പം ആപ്പിള്‍ വാച്ചും യുവതിയുടെ ജീവന് രക്ഷിക്കാന്‍ സഹായിച്ചു. സ്മാര്‍ട് വാച്ചിലെ പ്രത്യേക ഫീച്ചര്‍ വഴി യുവതിയുടെ ആരോഗ്യ പ്രശ്നം എന്താണെന്ന് ഡോക്ടര്‍ക്ക് മനസിലാക്കാന്‍ സാധിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.
വിമാനത്തില്‍ വെച്ച് ശ്വാസ തടസ്സം നേരിട്ട യുവതിയെ രക്ഷിക്കാന്‍ ഡോക്ടര്‍ ഓടിയെത്തി എങ്കിലും യുവതിക്കുള്ള പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കി കൊടുത്ത് സ്മാര്‍ട്ട് വാച്ചായിരുന്നു.ശ്വാസതടസ്സം അനുഭവപ്പെട്ട യുവതിയുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്താന്‍ ഡോക്ടര്‍ റാഷിദ് റിയാസ് ശ്രമിച്ചു. എന്നാല്‍ വിമാനത്തില്‍ ലഭ്യമായ ഉപകരണം ഉപയോഗിച്ച് അത് കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഡോക്ടര്‍ ആരുടെയെങ്കിലും കൈവശം ആപ്പിള്‍ വാച്ച് ഉണ്ടോ എന്ന് ചോദിച്ചത്.യുവതിയുടെ ശരീരത്തില്‍ ആവശ്യമായ ഓക്സിജന്‍ ഇല്ലെന്ന് സ്മാര്‍ട്ഫോണ്‍ വഴി മനസിലാക്കാന്‍ സാധിക്കുകയായിരുന്നു.
വാച്ചിലെ ബ്ലഡ് ഓക്സിജന്‍ ആപ്പ് ഉപയോഗിച്ചാണ് ഡോക്ടര്‍ ഇക്കാര്യം മനസിലാക്കിയത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ച് ഡോക്ടര്‍ യുവതിയെ ചികിത്സിച്ചു. വിമാനയാത്രയിലുടനീളം യുവതിയുടെ ഓക്സിജന്‍ നില മനസിലാക്കാന്‍ ഡോക്ടര്‍ ആപ്പിള്‍ വാച്ചിനെ ആശ്രയിന്നു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇപ്പോള്‍ ഈ ആപ് സ്മാര്‍ട് വാച്ചില്‍ ലഭ്യമല്ല. കാരണം ആപ്പിളും മെഡിക്കല്‍ ടെക്നോളജി കമ്പനിയും തമ്മില്‍ ബ്ലഡ് ഓക്സിജന്‍ ആപ്പിന്റെ കാര്യത്തില്‍ പേറ്റന്റ് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അള്‍ട്ര 2 ആപ്പിള്‍ വാച്ചുകളുടെ പുതിയ ശ്രേണിയില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടില്ല.