വാട്സ്ആപ്പ് ഉപയോക്താക്കളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരു മെസേജിങ് ആപ്പാണ്. തുടര്‍ച്ചയായി നിരവധി സേവനങ്ങളാണ് വാട്സ്ആപ്പ് മുന്നോട്ട് വയ്ക്കുന്നത്. ഇപ്പോഴിതാ പുതിയ ഫീച്ചറും അത്തരത്തില്‍ ഉള്ളതാണ്.
ടെലിഗ്രാം, സിഗ്നല്‍ പോലെ വ്യത്യസ്ത മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ചും വാട്സ്ആപ്പ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താന്‍ കഴിയും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. അതായത് വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാതെ തന്നെ മറ്റൊരു മെസേജിങ് ആപ്പ് ഉപയോഗിച്ച് വാട്സ്ആപ്പ് ഉപയോക്താവുമായി ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് ഇനി വരാന്‍ പോകുന്നത്.
ഈ ഫീച്ചര്‍ ഉപയോക്താക്കളുടെ അടുത്തേക്ക് എത്തിക്കാന്‍ ഉള്ള തിരക്കിലാണ് വാട്സ്ആപ്പ്. യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥകള്‍ അനുസരിച്ചാണ് പുതിയ ഫീച്ചര്‍ ഒരുക്കുന്നത്.
മറ്റ് സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും വാട്സ് ആപ്പ് വ്യത്യസ്തമാക്കുന്നതാണ് പുതിയ ഫീച്ചറുകള്‍ തന്നെയാണ്. അടുത്തിടെ വാട്ട്സ്ആപ്പില്‍ എത്തിയ ചാനല്‍ ഫീച്ചറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ന്യൂസ് പോര്‍ട്ടലുകള്‍ക്ക് വ്യക്തിഗത വിവരങ്ങളായ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കാതെ വാര്‍ത്തകള്‍ അറിയാന്‍ സാധിക്കുന്നു എന്നത് വാട്സ്ആപ്പ് ചാനലുകളെ ജനപ്രിയമാക്കി.