ഉപയോക്താക്കള്‍ക്ക് വേണ്ടുന്ന ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പ് ആകുകയാണ്. ഇപ്പോഴിതാ പുത്തന്‍ അപ്ഡേഷന് വന്നിരിക്കുന്നത് വാട്സ്ആപ്പിന്റെ കമ്മ്യൂണിറ്റി ഗ്രൂപ്പ്ചാറ്റില്‍ ആണ്.
കൂടുതല്‍ സൗകര്യത്തോടെ കമ്മ്യൂണിറ്രി ഗ്രൂപ്പ് ചാറ്റില്‍ ഇവന്റുകളും പരിപ്പാടികളും പിന് ചെയ്ത് വെയ്ക്കാന്‍ സാധ്യമാകുന്ന സെക്ഷന്‍ അവതരിപ്പിക്കുന്നതിനായിയാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
വരാനിരിക്കുന്ന ഇവന്റുകള്‍ ഓട്ടോമാറ്റിക്കായി പിന് ചെയ്ത് വയ്ക്കാായി സാധിക്കുന്ന തരത്തിലാണ് ഫീച്ചറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് കമ്മ്യൂണിറ്റി ഇന്‍ഫോ സ്ക്രീനിന് മുകളിലാണ് തെളിയുക.പുതിയ ഇവന്റുകളെ പറ്റി മറ്റ് മെമ്ബറുമാര്ക്കും അറിയാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം.മെമ്ബര്‍മാര്‍ പ്രധാനപ്പെട്ട ഇവന്റുകള്‍ മറന്നുപോകുന്നത് തടയാനായി ഇതിന് സാധ്യമാകും.ഷെഡ്യൂള്‍ ചെയ്ത ഇവന്റുകള്‍ അടക്കം പിന് ചെയ്ത് വയ്ക്കുന്നതിനായി സാധ്യമാകുന്നു.