കഴിഞ്ഞ വര്‍ഷം മനുഷ്യരില്‍ ചിപ് പരീക്ഷിക്കാന്‍ ഇലോണ്‍ മസ്ക് കണ്ടെത്തിയ ന്യൂറാലിങ്ക് പരീക്ഷണ വിജയം നേടി. മനുഷ്യന്റെ തലച്ചോറില്‍ വിജയകരമായി ചിപ്പ് ഘടിപ്പിച്ച് ന്യൂറാലിങ്ക്.
പരീക്ഷണത്തിന് വിധേയനായ ചിപ്പ് ഘടിപ്പിച്ച രോഗി സുഖം പ്രാപിച്ചു വരികയാണെന്നത് ശുഭ സൂചനയാണെന്നും പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും മസ്ക് അറിയിച്ചു. തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്ത് അതിലൂടെ ചെറിയ കമ്പ്യൂട്ടര്‍ ചിപ്പ് ഘടിപ്പിക്കും.
ഇതിലൂടെ തലച്ചോറ് ചിന്തിക്കുന്നതെന്തും പകര്‍ത്തിയെടുക്കാനാകും എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ ശരീരം തളര്‍ന്നു പോയവര്‍ക്കും, കാഴ്ചയില്ലാത്തവര്ക്കുമൊക്കെ ഇത് ഉപയോഗമാകുമോ എന്നറിയാനുള്ള ശ്രമമാണ് നടക്കുന്നത്.
മനുഷ്യരില്‍ ചിപ് പരീക്ഷിക്കാന്‍ ന്യൂറലിങ്കിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷമാണ്. മൃഗങ്ങളിലെ പരീക്ഷണത്തിനു ശേഷമാണ് ഈ അനുമതി. മനുഷ്യരുടെ തലച്ചോറില്‍ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകള്‍ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂടൂത്ത് ഉപയോഗിച്ചു കണക്ട് ചെയ്യുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം.