വാട്സ്ആപ്പ് പുതിയ ഫോണിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും എല്ലാവര്ക്കും ഉണ്ടാകാറുള്ള ബുദ്ധിമുട്ടാണ് ചാറ്റ് ബാക്കപ്പുകള്‍ നഷ്ടപെടുന്നത്. എന്നാല്‍ വാട്സ്ആപ്പ് തന്നെ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ്.
വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് ലഭിക്കാന്‍ ബുദ്ധിമുട്ടില്ലെന്നാണ് പറയുന്നത്. ഇതിനായി ഇനി നേരെ ഗൂഗിള്‍ ഡ്രൈവിലേക്ക് പോയാല്‍ മതിയാകും. വാട്സ്ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ജിമെയില്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട സ്റ്റോറേജ് സ്പേസ് ഉപയോഗിച്ചാണ് ഗൂഗിള്‍ ഡ്രൈവിലേക്ക് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യുന്നത്. ഇതിനായി വാട്സ്ആപ്പും ഉപഭോക്താവിന്റെ ജിമെയില്‍ അക്കൗണ്ടും തമ്മില്‍ കണക്ട് ചെയ്യേണ്ടതുണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ വാട്സ്ആപ്പിലെ മുഴുവന്‍ വിവരങ്ങളും ഇനി ഗൂഗിള്‍ ഡ്രൈവിലും ഇടം പിടിക്കും. അതേസമയം, ഈ സംവിധാനം ഇഷ്ടമല്ലാത്ത ഉപഭോക്താക്കള്‍ക്ക് അവ ഒഴിവാക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.
പുതിയ സ്മാര്‍ട്ട്ഫോണിലേക്ക് മാറുമ്പോള്‍ ബില്‍റ്റ്-ഇന്‍ വാട്സ്ആപ്പ് ചാറ്റ് ട്രാന്‍സ്ഫര്‍ ഉപയോഗിക്കാനും അവസരമുണ്ട്. ഇതിന് പഴയ ഫോണും പുതിയ ഫോണും വൈഫൈ നെറ്റ്വര്‍ക്കുമായി കണക്ട് ആയിരിക്കണം. അതേസമയം, കഴിഞ്ഞ ദിവസം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായി 'നിയര്‍ ബൈ ഷെയര്‍' എന്ന സംവിധാനത്തിന് സമാനമായ മറ്റൊരു ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തില്‍ ഫയല്‍ കൈമാറാന്‍ സഹായിക്കുന്ന അപ്ഡേറ്റാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.