കൂടുതല്‍ സൗകര്യമുള്ള വളരെ യൂസര്‍ ഫ്രണ്ട്ലി ആയ ഒരു ആപ്പാക്കി വാട്സ്ആപ്പിനെ മാറ്റാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ തുടങ്ങിയിട്ട് നാളുകളായി. പലതും വിജയം വരിക്കുകയും ചെയ്തു. ഇപ്പോഴിതാ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ഫീച്ചര്‍ അത്തരത്തില്‍ ഉള്ളതാണ്.
വാട്സ്ആപ്പ് വെബ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കായാണ് പുതിയ ഫീച്ചര്‍ ഒരുങ്ങുന്നത്. മൊബൈല്‍ വേര്‍ഷനില്‍ ലഭ്യമായ ചാറ്റ് ലോക്ക് ഫീച്ചര്‍ ആണ് വാട്സ്ആപ്പ് വെബ് വേര്‍ഷനിലേക്കും നീട്ടാനൊരുങ്ങുന്നത്.
പുതിയ അപ്ഡേറ്റായി ഇത് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ചാറ്റ് ലോക്ക് ഐക്കണ്‍ വെബ് വേര്‍ഷനില്‍ ക്രമീകരിക്കും. ആപ്പിന്റെ സൈഡ് ബാറില്‍ കാണാവുന്ന വിധം 'പാഡ്ലോക്ക്' ഐക്കണ്‍ ആണ് ക്രമീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍ വാട്സ്ആപ്പ് കൊണ്ടുവന്നത്. മറ്റുള്ളവര്‍ കാണുന്നത് ഒഴിവാക്കാന്‍ ലോക്ക്ഡ് ഫോള്‍ഡറില്‍ സ്വകാര്യ ചാറ്റുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫീച്ചറാണിത്. മൊബൈല്‍ വേര്‍ഷനില്‍ ചാറ്റുകള്‍ക്ക് അധിക സുരക്ഷ നല്കാന് അവതരിപ്പിച്ച പാസ്കീ സംവിധാനവും വെബ് വേര്‍ഷനിലേക്ക് കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.