വാട്സ്ആപ്പ് ഏറ്റവും ജനപ്രിയനാവുന്നത് അതിന്റെ മികച്ച ഫീച്ചറുകള്‍ കൊണ്ടാണ്. ഓരോ തവണയും പുതിയ അപ്ഡേഷനുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പിനെ ആളുകളിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ്. ഇപ്പോഴിതാ വാട്സ്ആപ്പ് വോയ്സ്കോളില്‍ പുത്തന്‍ മാറ്റം പരീക്ഷിക്കുകയാണ്.
വാട്സ്ആപ്പില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് വോയിസ് കോള്‍. സംവിധാനം. സ്ഥിരമായി വാട്സ്ആപ്പ് കോളിങ് സംവിധാനം ഉപയോഗിക്കുന്നവര്‍ പോലും ഉണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്ക് ഉപകാരപ്രദമായ ഒരു ഫീച്ചര്‍ ആണ് അവതരിപ്പിക്കുന്നത്.
വാട്സ്ആപ്പില്‍ നിങ്ങള്‍ സ്ഥിരമായി വിളിക്കുന്ന കോണ്ടാക്ടുകളെ 'ഫേവറൈറ്റായി' സജ്ജീകരിക്കാനുള്ള ഓപ്ഷനാണ് പരീക്ഷിക്കുന്നത്. കോണ്ടാക്റ്റ് ലിസ്റ്റില്‍ ചുറ്റിക്കറങ്ങുന്നതിന് പകരം ഒറ്റ ടാപ്പിലൂടെ ഏറ്റവും ഇഷ്ടപ്പെടുന്നവരെ കോള്‍ ചെയ്യാം.
നിങ്ങള്‍ക്ക് കോണ്ടാക്റ്റുകള് തിരയാനും നിങ്ങളുടെ ഫേവറൈറ്റ് ലിസ്റ്റില്‍ അവരുടെ പേരുകള്‍ ചേര്‍ക്കാനും കഴിയും. അങ്ങനെ സെറ്റ് ചെയ്യുന്ന കോണ്ടാക്റ്റുകള് കോള്‍സ് ടാബിന്റെ മുകളില്‍ ദൃശ്യമാകും. അതില്‍ ടാപ് ചെയ്ത് നേരിട്ട് അവരെ കോള്‍ ചെയ്യാം.