ഫെബ്രുവരിരിയിലെ വലിയൊരു പ്രത്യേകത ഏതെന്ന് ചോദിച്ചാല്‍ കാമുകി കാമുകന്മാര്ക്ക് വേഗം ഉത്തരം ലഭിക്കും. ഫെബ്രുവരി 14ന് മുന്‍പുള്ള ദിവസങ്ങള്‍ക്കും ഉണ്ട് പ്രത്യേകത. റോസ് ഡേ, പ്രപോസ് ഡേ, ടെഡി ഡേ, ചോക്ലേറ്റ് ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എല്ലാത്തിനും ശേഷമാണ് വാലന്റൈന്‍സ് ഡേയില്‍ എത്തുന്നത്.
എന്നാല്‍ പ്രണയം ബ്രേക്കപ്പാക്കുന്നവര്ക്ക് ഒരു പ്രത്യേക ദിവസം ഉണ്ടോ? അതും ഫെബ്രുവരിയില്‍ തന്നെ ഉണ്ട്. വാലന്റൈന്‍സ് ഡേ കഴിഞ്ഞ് ഒരാഴ്ച കഴിയുമ്പോള്‍, അതായത് ഫെബ്രുവരി 21ന് ആണ് ബ്രേക്കപ്പ് ഡേ.
ഞാന്‍ ഈ റിലേഷന്‍ഷിപ്പില്‍ നിന്നും ബ്രേക്കപ്പായി എന്ന് പറയാന്‍ സധൈര്യം വളരെ 'മധുരമായി' പറയാം എന്നാണ് ഈ കുക്കീസ് കമ്പനി പറയുന്നത്. പ്രണയം വേണ്ടെന്ന് വെക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്ത കുക്കീസ് ആണ് ഇതിനായി ഇന്‍സോമിയ കുക്കീസ് എന്ന കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
'ഇറ്റ്സ് നോട്ട് മീ, ഇറ്റ്സ് യൂ, യൂ ആര് സ്വീറ്റ് ബട്ട് നോട്ട് മൈ ടേസ്റ്റ്, വീ ആര് ഡണ്‍ ഹാവ് എ നൈസ് ലൈഫ്..' തുടങ്ങുന്ന ബ്രേക്ക് അപ്പ് സന്ദേശങ്ങള്‍ അടങ്ങുന്നതാണ് ഈ ബ്രേക്കപ്പ് കുക്കീസ് ബോക്സ്. ബ്രേക്ക് അപ്പിനെ ഒരു തമാശയായി കാണുന്ന ഒരു സമീപനമാണ് ഇതെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ടെങ്കിലും ബ്രേക്കപ്പും ആഘോഷമാക്കാം എന്ന ഒരാശവും ഇത് പങ്കുവയ്ക്കുന്നുണ്ട്.
നിരവധി ആളുകളാണ് ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. പ്രണയ ദിനത്തെ തന്നെ വാണിജ്യവല്ക്കരിക്കുന്ന ഈ കാലത്ത് ബ്രേക്കപ്പും ആ രീതിയിലേക്ക് മാറി കഴിഞ്ഞെന്നുള്ള കമന്റുകളാണ് ഏറെയും. ഒരുകാലത്ത് ബ്രേക്കപ്പ് എന്നത് ഏറെ വേദന നല്‍കിയിരുന്ന ഒന്നായിരുന്നു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.