ഗൂഗിള്‍ മാപ്പിലെ ലൊക്കേഷനും ഹിസ്റ്ററിയും ഇനി ഈസിയായി ഡിലീറ്റ് ചെയ്യുന്ന പുതിയ ഓപ്ഷനാണ് ആപ്പ് പരീക്ഷിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മുന്നിലേക്ക് വളരെ ഉപകാരപ്രദവും സൗകര്യവും ഉള്ള ഓപ്ഷനാണ് ഗൂഗിള്‍ മാപ്പ് പരീക്ഷിക്കുന്നത്.
ഗൂഗിള്‍ മാപ്പില്‍ സര്‍ച്ച് ഹിസ്റ്ററി ഇല്ലാതാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം:
1. നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ മാപ്പ് തുറന്ന് മുകളില്‍ വലതുവശത്തുള്ള പ്രൊഫൈല്‍ പിക്ചര്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക
2. സെറ്റിംഗ്സില്‍ താഴെയായി കാണുന്ന 'മാപ്സ് ഹിസ്റ്ററി' ടാപ്പ് ചെയ്യുക
3. വലത് വശത്ത് ദൃശ്യമാകുന്ന നീല നിറത്തിലുള്ള ഡിലീറ്റ് ബട്ടണില്‍ ടാപ്പ് ചെയ്യുക.
4. ഇപ്പോള്‍ ഗൂഗിള്‍, നിങ്ങളുടെ മുന്‍മ്ബത്തെ തിരയലുകള്‍ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന സമയപരിധി തിരഞ്ഞെടുക്കാനായി നാല് ഓപ്ഷനുകള്‍ നല്‍കും.
5. ഇതില്‍ അനുയോജ്യമായ ഓപ്ഷന്‍ തിരഞ്ഞെടുത്ത് സര്‍ച്ച് ഹിസ്റ്ററി ഡിലീറ്റാക്കാം.
ലൊക്കേഷനും, ടൈംലൈന്‍ ഹിസ്റ്ററിയും ഇല്ലാതാക്കാന്‍:
1. ഗൂഗിള്‍ മാപ്സ് തുറന്ന് സ്‌ക്രീനില്‍ മുകളില്‍ വലത് കോണിലുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.
2. ഇവിടെ 'യുവര്‍ ടൈംലൈന്‍'ല്‍ ടാപ്പു ചെയ്യുക, ഇത് നിങ്ങളുടെ ലൊക്കേഷന്‍ ഹിസ്റ്ററിയുള്ള ഒരു പുതിയ വിന്‍ഡോ തുറക്കും.
3. ഒരു വ്യക്തിഗത സന്ദര്‍ശനം നീക്കം ചെയ്യാന്‍, ഇന്‍ഫര്‍മേഷന്റെ വലതുവശത്തുള്ള ത്രീഡോട്ട് മെനുവില്‍ ടാപ്പുചെയ്ത് ഡിലീറ്റ് ബട്ടണ്‍ അമര്‍ത്തുക
4. മുകളില്‍ വലതുവശത്തുള്ള ത്രീഡോട്ട് മെനുവില്‍, ദിവസം മുഴുവന്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഇല്ലാതാക്കാന്‍ അനുവദിക്കുന്ന ഫീച്ചറും ലഭ്യമാണ്.