ഗ്വാളിയാര്‍ : വിവാഹ ജീവിതത്തില്‍ പരസ്പരം മനസ്സിലാക്കുന്നത് പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് സെക്സും. എന്നാല്‍ ഗ്വാളിയാറില്‍ യുവാവ് തന്റെ വിവാഹ ശേഷം നേരിട്ടത് ഇതുവരെ ആരും നേരിടാത്ത കാര്യങ്ങളായിരുന്നു.
2014 ജുലൈയിലാണ് യുവാവ് വിവാഹിതനായത്. വലിയ പ്രതീക്ഷകളോടെ വിവാഹ ജീവിതത്തിലേക്ക് കയറിയതായിരുന്നു യുവാവ്. പക്ഷെ വിവാഹം ചെയ്ത പെണ്‍കുട്ടിയോട് ലൈംഗിക ജീവിതത്തിലേക്ക് കടക്കുന്നതിന്റെ കാര്യം പറഞ്ഞപ്പോഴെല്ലാം യുവതി ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഒഴിവാകുക പതിവായി. ഇതോടെ യുവാവ് കുഴഞ്ഞു.
ഒടുവില്‍ ഭാര്യയുമായി യുവാവ് ഡോക്ടറിനെ കാണുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ യുവാവ് ഞെട്ടിക്കുന്ന സത്യങ്ങളാണ് അറിഞ്ഞത്.
താന്‍ വിവാഹം ചെയ്തത് ഒരു ട്രാന്‍സ്ജെന്‍ഡറിനെ ആണെന്ന് ഇതോടെ വ്യക്തമാകുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയപ്പോള്‍ യുവാവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. എന്നാല്‍, യുവാവില്‍ നിന്ന് നഷ്ടപരിഹാരം വേണമെന്നായിരുന്നു ഭാര്യ വീട്ടുകാരുടെ ആവശ്യം. ഇതോടെ യുവാവ് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. തുടര്‍ന്നാണ് യുവാവ് പുരുഷോത്തം ശര്‍മ്മ എന്ന അഭിഭാഷകനെ കാണുന്നത്.
അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷമാണ് വിവാഹം അസാധുവാക്കുന്നതിനുള്ള നടപടികളെ കുറിച്ച് ആലോചിച്ചത്. ഇതോടെ വിവാഹ മോചന കേസ് പിന്‍വലിച്ച യുവാവ് വിവാഹം അസാധുവാക്കുന്നതനായി പരാതി ഫയല്‍ ചെയ്തു. 2016ലാണ് വിവാഹം അസാധുവാക്കുന്നതിനുള്ള ഹര്‍ജി നല്‍കിയത്. ഒരാള്‍ തന്റെ വ്യക്തിത്വം മറച്ചുവെച്ചാണ് വിവാഹം ചെയ്തുവെന്നത് തെളിഞ്ഞതിനാലാണ് വിവാഹം അസാധുവാക്കാന്‍ ഉത്തരവിട്ടതെന്ന് പുരുഷോത്തം ശര്‍മ്മ പറഞ്ഞു.