'കള്ളന് കപ്പലില്‍ തന്നെ' എന്ന വാചകം തെളിയിക്കുന്ന സംഭവം ആണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. വീട്ടില്‍ നിന്നും മോഷണം പോയ പണവും സ്വര്‍ണ്ണവും എല്ലാം മോഷ്ടിച്ചത് സ്വന്തം മകളാണെന്ന് അറിഞ്ഞപ്പോള്‍ സത്യത്തില്‍ ആ മാതാപിതാക്കള്‍ ഞെട്ടിപ്പോകുകയായിരുന്നു.
ഡല്‍ഹി സ്വദേശി കമലേഷിന്റെ വീട്ടിലാണ് എല്ലാവരെയും ഞെട്ടിച്ച മോഷണം നടക്കുന്നത്. വീട്ടില്‍ വളരെ സൂക്ഷ്മതയോടെ സുരക്ഷിതമായി വെച്ചിരുന്ന സ്വര്‍ണ്ണവും പണവും മോഷണം പോയപ്പോള്‍ വീട്ടുകാരെല്ലാം ഞെട്ടി. പക്ഷെ അതിനു പിന്നില്‍ വീട്ടിലെ തന്നെ ഒരാള്‍ ആണെന്ന് മനസ്സിലാക്കിയത് അതിലും വലിയ ഞെട്ടലായിരുന്നു.
വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണവും പണവും മോഷണം പോയത് അറിഞ്ഞ് പോലീസിനെ വിളിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയില്‍ കള്ളന് പുറത്ത് നിന്നുള്ള ആരും അല്ല എന്ന് മനസ്സിലായി. കാരണം പണം സൂക്ഷിച്ചിരുന്ന അലമാരി കുത്തി പൊളിക്കാതെ താക്കോല്‍ ഇട്ടാണ് തുറന്നിരുന്നത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ കമലേഷിന്റെ മകള്‍ ശ്വേതയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞു. എന്നാല്‍ അവിടെയും അതിശയോക്തി തീരെയില്ല. സ്വന്തം വീട്ടില്‍ മോഷണം നടത്തുന്ന സംഭവങ്ങള്‍ ഇതിന് മുന്‍പും നടന്നിട്ടുണ്ട്. എന്തിനാണ് ഇത്തരത്തില്‍ മോഷണം നടത്തുന്നതെന്ന് ചോദിച്ചപ്പോള്‍ മകള്‍ പറഞ്ഞത് വളരെ വിചിത്രമായ കാര്യമായിരുന്നു.
കമലേഷിന് രണ്ട് മക്കളാണ്. മാതാപിതാക്കള്‍ക്ക് ഇളയ സഹോദരിയോട് അമിത സ്നേഹമാണ്. പലപ്പോഴും ശ്വേതയ്ക്ക് തുല്യ പരിഗണന കിട്ടിയിരുന്നില്ല. അങ്ങനെ സ്നേഹം കിട്ടാത്തതിന്റെ സങ്കടം പകയായി മനസ്സില്‍ വളര്‍ന്നു. ഒടുവില്‍ ആ പക ചെന്ന് അവസാനിച്ചത് അനുജത്തിയുടെ വിവാഹത്തിനായി മാതാപിതാക്കള്‍ മാറ്റി വെച്ച സ്വര്‍ണ്ണം മോഷ്ടിക്കുന്നിടത്താണ്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബുര്‍ഖ ധരിച്ച ഒരു സ്ത്രീ വീട്ടിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. മോഷ്ടിച്ച സ്വര്‍ണ്ണത്തില്‍ അല്‍പ്പം വില്‍പ്പന നടത്തിയെങ്കിലും മുഴുവന്‍ സര്‍ണ്ണവും പോലീസ് കണ്ടെത്തി. ശ്വേതയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഏതായാലും സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഒരു വലിയ മോഷണത്തിലേക്ക് വഴി തുറന്നത് കണ്ട അമ്പരപ്പിലാണ് ഇപ്പോള്‍ നാട്ടുകാരും അയല്‍വാസികളും.