പ്രണയത്തിന്റെ മാസമായ ഫെബ്രുവരിയില്‍ പനിനീര് പൂവിന്റെ പ്രാധാന്യം ഏറെയാണ്. പ്രണയം തുറന്ന് പറയുമ്പോള്‍ പ്രണയത്തിന്റെ അടയാളമായി മാറും ചുവന്ന റോസാപൂവ്. ഫെബ്രുവരി മാസത്തില്‍ ചുവന്ന റോസാപൂവിന് വന്‍ നില്പ്പനയാണ് നടക്കുന്നത്. ഇപ്പോഴിതാ സ്വഗിയിലും റോസാപൂവിന്റെ വന്‍ ഓര്‍ഡറാണ് വന്നത്.
വാലന്റൈന്‍സ് ഡേയുടെ ഭാഗമായുള്ള പ്രൊപ്പോസ് ഡേ ആയിരുന്നു ഇന്നലെ. ഇത് ആഘോഷിക്കാന്‍ വേണ്ടി നടന്ന റെക്കോര്‍ഡ് വില്പനയാണ് വാര്‍ത്തയാകുന്നത്. സ്വിഗിയുടെ ഇന്‍സ്റ്റാമാര്‍ട്ടിലൂടെ റോസാപൂവാങ്ങാന് കമിതാക്കളുടെ ക്യൂ ആിരുന്നു.
മിനുട്ടില്‍ 251 റോസാ പൂക്കള്‍ വീതമാണ് ഓര്‍ഡര്‍ ലഭിച്ചതെന്ന് സ്വിഗി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ഉപയോക്താക്കളാണ് ചുവന്ന പനിനീര് പൂക്കകള്‍ ഓര്‍ഡര്‍ ചെയ്ത് റെക്കോര്‍ഡിട്ടതെന്നും സ്വിഗി പറയുന്നു.
ഫ്ലവര്‍ ഓഫ് ലവ് എന്ന് പറഞ്ഞായിരുന്നു സ്വിഗിയുടെ ട്വിറ്റ്. രോഹിത് കപ്പൂര്‍ എന്ന സ്വിഗിയിലെ ഉദ്യോഗസ്ഥന് പാക്ക് ചെയ്ത് ഓര്‍ഡറിനായി കാത്തിരക്കുന്ന പൂക്കളുടെ ചിത്രം രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
1.5 മില്യണ്‍ ചുവന്ന റോസാ പൂക്കളാണ് പാക്ക് ചെയ്ത് ഒരാഴ്ചയ്ക്ക് വേണ്ടിയുള്ള കച്ചവടത്തിന് തായാറായിരിക്കുന്നതെന്നായിരുന്നു ട്വീറ്റ് പോയവര്‍ഷം 1.5 മില്യണ്‍ പൂക്കളാണ് വില്‍പ്പന നടത്തിയത്. ഓരോരുത്തരും സിംഗിള്‍ ഓര്‍ഡറില്‍ 10,20 50 പൂക്കള്‍ വരെ വാങ്ങുന്നുണ്ടെന്നാണ് സ്വിഗി വ്യക്തമാക്കുന്നത്. ഫെബ്രുവരി ഏഴിനെ റോസ് ഡേ എന്നും വിളിക്കുന്നുണ്ട്.