മത്സ്യങ്ങള്‍ ലൈംഗീക വേളയില്‍ പുറപ്പെടുവിക്കുന്ന ശബ്ദം ഒരു നാടിന് തന്നെ തലവേദനയാകുകയാണ്. ഫ്ളോറിഡയിലെ ടമ്പാ ബേയിലെ നിവാസികള്‍ക്ക് ഒരു ശബ്ദം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
കേള്‍ക്കുന്നവര്‍ക്ക് വളരെ വചിത്രമെന്ന് തോന്നും. പക്ഷെ വീടുകളില്‍ കഴിയുന്ന ഓരോ നിമിഷവും ചുവരുകളില്‍ പ്രകമ്പനം സൃഷ്ടിക്കുന്ന തരത്തിലുള്ള ശബ്ദം വരികയും ഇത് കുട്ടികളെ ഞെട്ടിയുണര്ത്തുകയും ചെയ്യുന്നുവെന്നും ആണ് ഇവിടുത്തുകാര്‍ പറയുന്നത്.
പക്ഷെ ആദ്യം ഇത് എന്താണെന്ന് ഇവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. സമീപത്തുള്ള സൈനിക താവളത്തില്‍ രാത്രി നടക്കുന്ന രഹസ്യ ഓപ്പറേഷനോ, നിശാ ക്ലബ്ബുകളുടെ അതിരുവിട്ട ശബ്ദങ്ങളോ ആയിരിക്കാം ഇത്തരം പ്രതിഭാസത്തിന് കാരണമെന്നായിരുന്നു ആദ്യം ചിന്തിച്ചിരുന്നത്. എന്നാല്‍ പ്രദേശത്തെ ഒരു ശാസ്ത്രജ്ഞന് പറയുന്നത് ഇത് മത്സ്യങ്ങള്‍ ലൈംഗീകതയില്‍ ഏര്‍പ്പെടുമ്പോള്‍ പുറപ്പെടുവിക്കുന്ന ശബ്ദമാണെന്നാണ്. പക്ഷെ ആദ്യം അത് വിശ്വസിച്ചിരുന്നില്ല.
'ഫ്രിസ്കി ഫിഷ്' ആണ് ഇത്തരത്തില്‍ ശബ്ദമുണ്ടാക്കുന്നത്. ഒരു ശാസ്ത്രജ്ഞന് ആണ് ഈ കാര്യം നാട്ടുകാരോട് വ്യക്തമാക്കിയത്. തന്റെ വാദം സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പഠനങ്ങളും ഇദ്ദേഹം നടത്തി. സരസോട്ടയിലെ മറൈന്‍ ലബോറട്ടറിയിലും അക്വേറിയത്തിലും ജോലി ചെയ്യുന്ന ഫിഷ് അക്കോസ്റ്റിക് വിദഗ്ധന്‍ ജെയിംസ് ലൊകാസ്സിയോയാണ് ഇത് മത്സ്യങ്ങളുടെ ലൈംഗീക വേളയിലെ ശബ്ദമാണെന്ന് വ്യക്തമാക്കിയത്.
പ്രദേശത്ത് മറൈന്‍ മൈക്രോഫോണുകള്‍ സ്ഥാപിച്ചാണ തന്റെ വാദത്തിന് അദ്ദേഹം തെളിവു നല്‍കുന്നത്. ഇത്തരത്തില്‍ നേരത്തെയും ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും ലൊകാസ്സിയോ പറഞ്ഞു. കടലിന് സമീപത്തുള്ള ഒരു വീട്ടില്‍ മൂന്നു മാസത്തോളം തന്റെ യന്ത്രം ഇദ്ദേഹം സ്ഥാപിക്കുകയും ചെയ്തു. വിരമിച്ച അധ്യാപികയുടെ വീട്ടിന്റെ പിന്‍ഭാഗത്താണ് മൈക്രോഫോണുകള്‍ സ്ഥാപിച്ചത്. ശീതകാല ഇണചേരല്‍ സമയത്ത് മത്സ്യങ്ങള്‍ പുറപ്പെടുവിക്കുന്ന ഈ ശബ്ദത്തിന് 165 വാട്ടര്‍ ഡെസിബല്‍ വരെ ശക്തിയുണ്ടാകും. കൂട്ടമായി ഇതേശബ്ദം പുറപ്പെടുവിക്കുമ്പോള്‍ അത് കടലില്‍നിന്ന് കരയിലേക്ക് എത്തുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങള്‍ വന്നേക്കാമെന്നും ലൊകാസ്സിയോ പറഞ്ഞു.