നമ്മള് ചിന്തിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. തന്റെ കണ്ണുകളുടെ ആരോഗ്യത്തിന് ഒരു യുവതി ചെയ്യുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
താന്‍ കണ്ണിലെ അസുഖങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കുന്നത് മൂത്രമാണെന്നാണ് യുവതി നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍. മൂത്രം തന്റെ കണ്ണില്‍ ഇറ്റിക്കുക വഴി കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു എന്നാണ് യുവതി പറയുന്നത്. നിരന്തരമായി താന്‍ അത് ഉപയോഗിക്കാറുണ്ട് എന്നും കാഴ്ചക്കുറവും ഹ്രസ്വദൃഷ്ടിയും പരിഹരിക്കുന്നതിന് തന്നെ സഹായിച്ചു എന്നും ഇവര്‍ അവകാശപ്പെടുന്നു.
മൂത്രം കണ്ണിലൊഴിക്കാന്‍ തുടങ്ങിയ ശേഷം തന്റെ കാഴ്ച മെച്ചപ്പെട്ടു. ദിവസേന താന്‍ കണ്ണില്‍ ഐ ഡ്രോപ്പ് ആയി ഉപയോഗിക്കുന്നത് മൂത്രമാണ്. തന്റെ വീഡിയോയില്‍ അവര്‍ ഒരു ചെറിയ കുപ്പിയില്‍ മൂത്രവുമായി നിന്നുകൊണ്ടാണ് മൂത്രം കണ്ണില്‍ ഒഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. യൂറിന്‍ തെറാപ്പിയ്ക്ക് ശാസ്ത്രീയമായ അടിത്തറയോ തെളിവുകളോ ഇല്ല. അതുകൊണ്ട് തന്നെ ഈ വീഡിയോയ്ക്ക് പലരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.