ചെറിയ കുട്ടികള്‍ നന്മയുള്ള വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് എപ്പോഴും പ്രശംസിക്കേണ്ടതുണ്ട്. നന്മയുള്ള വലിയൊരു കാര്യം ചെയ്ത മകളെ കുറിച്ച് ഒരു അമ്മയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭിന്നശേഷിക്കാരിയായ ഒരു വിദ്യാര്‍ഥിയെ സഹായിക്കാന്‍ തന്റെ മകള്‍ മുന്നോട്ട് വന്ന സംഭവത്തെ കുറിച്ച് അഭിമാനത്തോടെയാണ് അമ്മ പറയുന്നത്. ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയുടെ പരീക്ഷ സഹായിയാകാന്‍ തന്റെ നാലാം ക്ലാസുകാരിയായ മകള്‍ മുന്നോട്ട് വന്നെന്നാണ് അമ്മ പറയുന്നത്.
പഠന വൈകല്യമുള്ള കുട്ടികള്‍ സ്കൂളുകളില്‍ ഒറ്റപ്പെടുന്ന പ്രവണതയുണ്ട്. ഈ സാഹചര്യത്തില്‍ അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും പതിവാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം 6-7 ക്ലാസ് വരെ ഈ വിവേചനം തങ്ങള്‍ക്ക് സഹിക്കേണ്ടി വരുന്നുവെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. കുട്ടികളെ സ്പെഷ്യല്‍ സ്കൂളില്‍ ചേര്‍ക്കാന്‍ അധ്യാപകര്‍ തങ്ങളെ നിര്‍ബന്ധിക്കുന്നുവെന്നും ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ പറയുന്നു.
അത് മാത്രമല്ല ഈ കുട്ടികള്‍ക്ക് പരീക്ഷയില്‍ കൂടുതല്‍ സമയം അനുവദിക്കാനും പരീക്ഷ സഹായിയെ ഉപയോഗിക്കുന്നതിനുമായി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍, ഐക്യു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കായി മാതാപിതാക്കള്‍ നെട്ടോട്ടമോടേണ്ടിവരുന്ന അവസ്ഥയുമുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു.
നന്നായി സംസാരിക്കാന്‍ കഴിയാത്തത്തിന്റെ പേരിലോ അല്ലെങ്കില്‍ ഒട്ടും സംസാരിക്കാത്തതിന്റെ പേരിലോ ഈ കുട്ടികളെ കളിയാക്കാറുണ്ടെന്നും വര്‍ഷ പറയുന്നു. അവസാനം ഒരു അഭ്യര്‍ഥനയോടെയാണ് വര്‍ഷ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ഇത് വായിക്കുന്ന മാതാപിതാക്കളോട് ഒരു കാര്യം അഭ്യര്‍ത്ഥിക്കുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികളെ നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹായിക്കുക. എഴുത്ത്, വായന, തുടങ്ങിയവയില്‍ അവര്‍ക്ക് ഒരു സഹായിയാകാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അതും ച്യെ്യാവുന്നതാണ്. നിങ്ങളുടെ കുട്ടികളോട് അവരെക്കൂടി ഉള്‍ക്കൊള്ളണമെന്ന് പറഞ്ഞ് പഠിപ്പിക്കുക..