പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സുരക്ഷാ മാര്ജഗ്ഗവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വ്യാജപ്രചാരണങ്ങള്‍ തടയുന്നതിന് മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സുമായി സഹകരിച്ചാണ് വാട്സ്ആപ്പിന്റെ ഈ പുതിയ പദ്ധതി.
'ഹെല്‍പ്പ് ലൈന്‍ സേവന'മാണ് വാട്സ്ആപ്പ് ഒരുക്കുന്നത്. ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഡീപ് ഫേക്കുകളെ നേരിടുക എന്ന ലക്ഷ്യവും വാട്സ്ആപ്പിനുണ്ട്.
അടുത്ത മാസം മാര്‍ച്ച് മുതല്‍ ഈ സേവനം ലഭ്യമാകും. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളില്‍ ആണ് സേവനം ലഭിക്കും. വൈകാതെ മലയാളം ഉള്‍പ്പെടെയുള്ള മറ്റ് പ്രാദേശിക ഭാഷകളിലും ലഭ്യമാകും.
രാജ്യത്തെ ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴി ഈ ഹെല്‍പ്പ് ലൈനിലേക്ക് പ്രവേശിക്കാം. വാട്സ്ആപ്പ് വഴി നേരിട്ട് ഡീപ്ഫേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വ്യക്തികളെ ഹെല്‍പ്പ് ലൈന്‍ സഹായിക്കും. ഇങ്ങനെ സംശയമുള്ള വീഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എം.സി.എയുടെ 'ഡീപ്ഫേക്ക് അനാലിസിസ് യൂണിറ്റ്' വീഡിയോ പരിശോധിക്കും. തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.