തലകൊണ്ട് തേങ്ങ ഇടിച്ചു പൊട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. അതുപോലെ കണ്ടു നില്ക്കുന്നവരുടെ ചങ്കിടിപ്പിക്കുന്ന പലതരം വീഡിയകോള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പുറത്ത് വിട്ടിട്ടുണ്ട്. ഇപ്പോഴിതാ അതുപോലെ കാണുന്നവരെ ഏറെ പേടിപ്പെടുത്തുന്ന വീഡിയോ ആണ് വീണ്ടും വൈറലാകുന്നത്.
ഒരു യുവാവ് തന്റെ തല ഉപയോഗിച്ച് കുപ്പിയുടെ തുറക്കുന്നതാണ് വീഡിയോയില്‍. എത്ര കുപ്പിയാണെന്നോ യുവാവ് തുറക്കുന്നത്? ഒരു മിനുറ്റില്‍ 77 കുപ്പികളുടെ അടപ്പാണ് ഇയാള്‍ തുറക്കുന്നത്.
തല ഉപയോഗിച്ച് ഏറ്റവുമധികം കുപ്പിയുടെ അടപ്പ് തുറന്ന യുവാവെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇതിലൂടെ ഇയാള്‍ സ്വന്തമാക്കിയത്. പാകിസ്ഥാനില്‍ നിന്നുള്ള യുവാവാണ് ഇത്തരത്തില്‍ പ്രശസ്തനാകുന്നത്.
യുവാവ് തന്റെ കഴിവ് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. കാഴ്ചയില്‍ തന്നെ എല്ലാവരും അതിശയിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍. കൊണ്ടുവന്ന് വെയ്ക്കുമ്പോള്‍ തന്നെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് യുവാവ് ഓരോ കുപ്പിയുടെയും അടപ്പ് തുറക്കുന്നത്. മുഹമ്മദ് റഷീദ് എന്നാണ് ഈ യുവാവിന്റെ പേര്.
സഹായികള്‍ കൈമാറുന്ന കുപ്പി കൈ കൊണ്ട് പിടിച്ച് തല കൊണ്ട് അടപ്പ് തുറക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുപ്പിയുടെ അടപ്പ് തുറക്കുന്ന വേഗമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.