കുറച്ച് ദിവസങ്ങളായി ഗുഗിള്‍ തങ്ങളുടെ ജിമെയില്‍ സേവനം അവസാനിപ്പുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇതുവരെ ഇതേ കുറിച്ച് ഒരുവിധത്തിലുള്ള വിശദീകരണങ്ങളും ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോഴിതാ ഇതേ കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജിമെയില്‍.
ഈ വര്‍ഷം ഓഗസ്റ്റ് മാസം മുതല്‍ ഗൂഗിള്‍ ജിമെയില്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്ന തരത്തിലായിരുന്നു വാര്‍ത്ത. പക്ഷെ ജിമെയില്‍ സേവനം അടച്ചു പൂട്ടുന്നില്ലെന്ന് ഗൂഗിള്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
എക്സിലും ടിക് ടോക്കിലുമെല്ലാം വ്യാപകമായി ഈ പോസ്റ്റ് പങ്കുവെക്കപ്പെടുകയും ചെയ്തു. ജെമിനിയുടെ ഇമേജ് ടൂളിനെതിരെയുണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ഇതെന്നും വ്യാഖ്യാനിക്കപ്പെട്ടു. ഗൂഗിളിന്റെ എഐ ഇമേജ് ജനറേറ്ററുമായുള്ള വിവാദങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ഗൂഗിള്‍ രംഗത്തെത്തിയത്. ഓഗസ്റ്റ് ഒന്നിന് ശേഷം ജിമെയില്‍ വഴി ഇമെയിലുകള്‍ അയക്കാനോ, സ്വീകരിക്കാനോ കഴിയില്ലെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
ജിമെയില്‍ സേവനം അവസാനിപ്പിക്കുമെന്ന വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതോടെ നിരവധി ഉപഭോക്താക്കളാണ് സംശയമുന്നയിച്ച് രംഗത്തെത്തിയത്.