എന്റെയുള്ളിന്റെ ഒരു പ്രേതമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയെ തന്നെ സംശയത്തിലാക്കിയിരിക്കുകയാണ്. വീഡിയോ ഗുരുഗ്രാമില്‍ നിന്നാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ടവരെയെല്ലാം വളരെ വലിയ ആശയക്കുഴപ്പത്തിലാണ് ഈ വീഡിയോ കൊണ്ടെത്തിച്ചിരിക്കുന്നത്.
തന്റെ ശരീരത്തില്‍ എട്ട് വര്‍ഷമായി ഒരു ആണ്‍കുട്ടിയുടെ പ്രേതമുണ്ടെന്നാണ് വീഡിയോയിലൂടെ പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. ആകാന്‍ഷ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. ഈ പെണ്‍കുട്ടി പറയുന്നത് കുറേ വര്‍ഷങ്ങളായി അവളുടെ ശരീരത്തില്‍ മരിച്ചുപോയ അകാശ് എന്ന കുട്ടിയുടെ ആത്മാവ് കയറിക്കൂടിയിട്ടുണ്ട് എന്നാണ്
പെണ്‍കുട്ടിയെ ആരോ ഇന്റര്‍വ്യു ചെയ്യുമ്പോഴാണ് ഈ കാര്യങ്ങളെല്ലാം അവള്‍ വെളിപ്പെടുത്തിയത്. പക്ഷെ അയാള്‍ അവളോടാണ് സംസാരിക്കുന്നതെങ്കിലും കുട്ടി സംസാരിക്കുന്നതെല്ലാം ആ ആത്മാവായിട്ടാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി അശോക് ആകാന്‍ഷ എന്ന പെണ്‍കുട്ടിയുടെ ദേഹത്തുണ്ട് എന്നാണ് വീഡിയോയില്‍ പറയുന്നത്.
മാത്രമല്ല വളരെ ഭീതിപ്പെടുത്തുന്ന കാര്യങ്ങളും അവന്‍ എങ്ങനെ മരണപ്പെട്ടു എന്നും വീഡിയോയില്‍ പറയുന്നു. ഒരു സാധുവാണ് തന്നെ ആകാന്‍ഷയുടെ ദേഹത്താക്കിയത് എന്നും തനിക്ക് മോക്ഷം കിട്ടാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്നുമാണ് ആകാശായി ആകാന്‍ഷ പറയുന്നത്. ഒപ്പം ആകാന്‍ഷയെ കൊല്ലും എന്നും പറയുന്നുണ്ട്. തന്റെ മരണം എങ്ങനെ ആയിരുന്നു എന്നും ആകാശ് എന്ന കുട്ടി പറയുന്നുണ്ട്. തന്റെ അമ്മാവനോടൊപ്പം ഒരു ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോയതാണ് താന്‍. അമ്മാവന്‍ തന്നെ കനാലില്‍ തള്ളിയിട്ടു കൊന്നു എന്നാണ് ആകാശ് എന്ന് അവകാശപ്പെടുന്ന ആകാന്‍ഷ പറയുന്നത്. ഏതായാലും വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായി. വീഡിയോ കണ്ട് ലൈക്കിന് ഷെയറിനും വേണ്ടി ചെയ്യുന്നതാണ് ഇതെന്ന് ചിലര്‍ കുറിച്ചു.