ജോലി തിരയുന്നത് എല്ലാവരും ആശ്രയിച്ചിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം 'ലിങ്ക്ഡ്ഇന്‍' തങ്ങളുടെ മുഖം മിനുക്കുന്നു. മൈക്രോസോഫ്റ്റ് ലിങ്ക്ഡ് ഇന്നിനെ ഏറ്റെടുത്തിരുന്നു. ഇതിനു ശേഷം ആണ് വലിയ മാറ്റം വരുന്നത്.
ഇപ്പോഴിതാ, ടിക്ടോകിലൂടെ ജനപ്രിയമായ ഷോര്‍ട്ട് വീഡിയോകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലിങ്ക്ഡ്ഇന്‍. ടിക് ടോകിന് പിന്നാലെ, ഇന്‍സ്റ്റഗ്രാമും യൂട്യൂബും ഫേസ്ബുക്കും സ്നാപ്ചാറ്റുമൊക്കെ ഹൃസ്വ വിഡിയോകള്‍ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. അതിനായുള്ള പരീക്ഷണം ലിങ്ക്ഡ്ഇന്നില്‍ പുരോഗമിക്കുന്നതായി ടെക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാവിഗേഷന്‍ ബാറിലെ പുതിയ 'വീഡിയോ' ടാബിലാകും ഷോര്‍ട്ട് വീഡിയോകള്‍ കാണാനുള്ള ഓപ്ഷന് ദൃശ്യമാവുക. നിങ്ങള്‍ വീഡിയോ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ സൈ്വപ്പുചെയ്യാനാകുന്ന ഹ്രസ്വ വീഡിയോകളുടെ നീണ്ട നിര തന്നെ കാണാം. ടിക് ടോക്കിന് സമാനമായ ഒരു വെര്‍ട്ടിക്കല്‍ വീഡിയോ പ്ലാറ്റ്ഫോം തന്നെയാണ് അവതരിപ്പിക്കുന്നത്. വിഡിയോ ഷെയര്‍ ചെയ്യാനും ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനുമൊക്കെ കഴിയും.