പലതരം അപ്‌ഡേഷനുകളും മാറ്റങ്ങളുമായി 2024 മികച്ചതാക്കുകയാണ് വാട്‌സ്ആപ്പ്. നിരന്തരമായി പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു മാറ്റമാണ് വാട്‌സ്ആപ്പില്‍ വന്നിരിക്കുന്നത്.
നേരത്തെ സ്‌ക്രീനിന് മുകളിലുണ്ടായിരുന്ന വാട്‌സാപ്പിന്റെ നാവിഗേഷന്‍ ബാര്‍ ഇനിമുതല്‍ താഴെയായിരിക്കും. പലര്‍ക്കും ഇതിനകം തന്നെ ഈ പുതിയ രീതി വന്നു കഴിഞ്ഞു എന്നാണ് പറയുന്നത്. ആഡ്രോയിഡ് ഫോണുകളില്‍ ആണ് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചുകഴിഞ്ഞത്.
ചാറ്റ്സ്, കോള്‍സ്, കമ്മ്യൂണിറ്റീസ്, സ്റ്റാറ്റസ് ടാബ് എന്നിവ വാട്സാപ്പ് വിന്‍ഡോയുടെ താഴേക്ക് മാറ്റാന്‍ പദ്ധതിയുണ്ടെന്ന് വാട്സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോ മുമ്ബ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഐഒഎസിന്റെ ശൈലി അനുസരിച്ചും ഗൂഗിളിന്റെ പുതിയ മെറ്റീരിയല്‍ ഡിസൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുമാണ് പുതിയ മാറ്റമെന്ന് ബീറ്റാ ടെസ്റ്റര്‍മാര്‍ വിലയിരുത്തുന്നുണ്ട്. പുതിയ നാവിഗേഷന്‍ ബാര്‍ എളുപ്പം ഉപയോഗിക്കാനാവുമെന്ന് വാട്സാപ്പ് അവകാശപ്പെടുന്നു.