പറമ്പില്‍ കുറുന്തോട്ടി ഉണ്ടോ എന്ന് പോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന ഒരു കാലമാണിത്. മനുഷ്യന് അന്ത്യമില്ലാത്ത ചോദ്യത്തിന് ഗൂഗിളിന് നല്‍കാനാകാത്ത ഉത്തരവും ഇല്ലെന്ന് തന്നെയാണ് വിശ്വാസം. എന്നാല്‍ ആ 'സൗജന്യം' ഗൂഗിള്‍ നിര്‍ത്തലാക്കുകയാണ്.
ഇനി മുതല്‍ ആ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൂഗിള്‍ സെര്‍ച്ചിന് നിരക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ് കമ്പനി. സെര്‍ച്ച് എഞ്ചിനില്‍ മാറ്റങ്ങളുണ്ടാകുകയും 'പ്രീമിയം' ഫീച്ചറുകള്‍ക്ക് പണം ഈടാക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നുണ്ട്. ഈ പ്രീമിയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാകുമെന്നാണ് സൂചന.
പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകള്‍ക്കൊപ്പം എഐ സവിശേഷതകള്‍ സംയോജിപ്പിക്കാന്‍ കഴിയുന്ന ഓപ്ഷനുകള്‍ക്കൂടി ഗൂഗിള്‍ കണ്ടെത്തുകയാണ്. ജിമെയിലിനും ഡോക്‌സിനും ഒപ്പം എഐ അസിസ്റ്റന്റിന്റെ ഫീച്ചറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.