ഉപയോക്താക്കള്‍ക്ക് യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷനിലൂടെ പണം നിക്ഷേപിക്കാന്‍ സൗകര്യമൊരുങ്ങുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുതിയ സൗകര്യം ഒരുക്കുന്നത്. 2024 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ധന നയ യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം ആയത്.
ഡിജിറ്റല്‍ പേയ്മെന്റ്, മറ്റ് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ക്ക് പുറമെയാണ് പണം നിക്ഷേപത്തിനും യുപിഐ സേവനം സജ്ജമാക്കാന്‍ ആര്‍ബിഐ തയ്യാറെടുക്കുന്നത്. നേരത്തെ എടിഎം മെഷനില്‍ നിന്നും യുപിഐ വഴി പണം പിന്‍വലിക്കാനുള്ള സേവം ആര്‍ബിഐ ഏര്‍പ്പെടുത്തിയിരുന്നു.
യുപിഐയിലൂടെ കൂടുതല്‍ കാര്‍ഡ് ലെസ് പണമിടപാട് സേവനം സജ്ജമാക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ആര്‍ബിഐ പുറത്തിറക്കുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. നിലവില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് സിഡിഎം മെഷനിലൂടെ പണം നിക്ഷേപിക്കാന്‍ സാധിക്കൂ. ബാങ്കില്‍ നേരിട്ട് പോകാതെ സ്വയം മെഷനിലൂടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ സാധിക്കുമെന്നതാണ് ഡിഡിഎം മെഷിന്റെ ഗുണം. ലളിതമായ ഭാഷയില്‍ മനസ്സിലാക്കിയാല്‍ യുപിഐ വഴിയും പണം നിക്ഷേപിക്കാം