18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.44 INR
1 EUR =88.98 INR
breaking news : മാംസ പിണ്ഡത്തിന് അനങ്ങാന്‍ വയ്യെന്ന് അന്നാ രാജന്റെ ഡാന്‍സ് വീഡിയോയ്ക്ക് കമന്റ്, തന്റെ വണ്ണത്തിന് പിന്നിലുള്ള ആ വേദന വെളിപ്പെടുത്തി താരം >>> 'ഡോക്ടര്‍ വന്ന് ഇന്‍ജക്ഷന്‍ എടുത്ത് പോയി പത്തു മിനിറ്റ് കഴിഞ്ഞതും അവന്‍ പോയി, ചില മരണങ്ങള്‍ ഉണ്ടായി എന്ന് കേട്ടാല്‍ സമയമെടുത്തേ അത് മനസിന്റെ ഉള്ളില്‍ കയറൂ' ജീവിതത്തിലെ ആ നഷ്ടത്തെ കുറിച്ച് ദലീപ് >>> ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനെ ഇടിച്ച് കൊലപ്പെടുത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് യുകെയിലെ 6 വര്‍ഷം ജയില്‍ ശിക്ഷ, ഷാരോണ്‍ എബ്രഹാമിന് 8 വര്‍ഷം കാര്‍ ഓടിക്കുന്നതിനും വിലക്ക് >>> 'ആര് വന്നാലും മൊബൈല്‍ ഫോണ്‍ ഓപ്പണ്‍ ചെയ്ത് ഈ ഒരു ചിത്രം ലാല്‍സാര്‍ എല്ലാവര്‍ക്കും കാണിച്ച് കൊടുക്കുമായിരുന്നു, ഒടുവില്‍ ആ ചിത്രം പ്രിന്റ് ചെയ്ത് നല്‍കി' അനീഷ് ഉപാസന പറയുന്നു >>> ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റു പോയി, വാച്ച് വിറ്റു പോയത് 9.41 കോടി രൂപയ്ക്ക്!!! >>>
Home >> NEWS
കനത്ത മഴയും വെള്ളപ്പൊക്കവും… ഫ്‌ളൈറ്റുകൾ റദ്ദാക്കിയപ്പോൾ യു.എ.ഇ വഴി നാട്ടിലേക്കുപോയവരും തിരികെ വരുന്നവരും കുടുങ്ങി; ഇറാൻ - ഇസ്രായേൽ യുദ്ധഭീഷണിയിൽ മുംബൈ വഴി യാത്രചെയ്യുന്ന പ്രവാസികളുടെ എണ്ണവും കുത്തനെ വർദ്ധിച്ചു, റദ്ദാക്കിയ സർവ്വീസുകൾ അറിയുക

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-18

നാട്ടിലേക്ക് മടങ്ങുന്നതിന് മലയാളികൾ അടക്കമുള്ള ദക്ഷിണേന്ത്യക്കാർ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് ഗൾഫ് രാജ്യങ്ങളിലൂടെയുള്ള കണക്ഷൻ ഫ്‌ളൈറ്റ് യാത്രയാണ്. അതിൽ തന്നെ ദുബൈ, അബുദാബി, മസ്‌കറ്റ്  തുടങ്ങിയ വിമാനത്താവളങ്ങളിൽ ഇറങ്ങിയായിരുന്നു കുടുതൽപ്പേരുടെയും നാട്ടിലേക്കുള്ള മടക്കം.

കണക്ഷൻ ഫ്ളൈറ്റിന്റെ ഇടവേളകളിൽ ദുബൈയിലും മറ്റും ഷോപ്പിംഗ് നടത്തുവാൻ കഴിയുമെന്നതും ആളുകളെ ആകർഷിച്ചിരുന്നു. എന്നാലിപ്പോൾ രണ്ടുകാരണങ്ങളാൽ ഈ റൂട്ടിലൂടെയുള്ള യാത്ര ഉപേക്ഷിക്കുകയാണ് യുകെ - യു.എസ് - യൂറോപ്യൻ പ്രവാസികൾ.

യു.എ.ഇയും ഒമാനും അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ചുഴലിക്കാറ്റും കനത്ത മഴയും അതുമൂലമുള്ള വെള്ളപ്പൊക്കവുമാണ് ഏറ്റവും പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. ഇതുമൂലം കേരളത്തിൽ നിന്നുള്ളതടക്കം ഗൾഫിലേക്കുള്ള ഒട്ടുമിക്ക വിമാന സർവ്വീസുകളും റദ്ദാക്കിയിരിക്കുകയാണ് ഇപ്പോൾ.
എയർ ഇന്ത്യയുടേത് അടക്കമുള്ള വിമാനക്കമ്പനികൾ സർവ്വീസ് റദ്ദാക്കുകയോ പുറപ്പെടുന്ന സമയം താമസിപ്പിക്കുകയോ ചെയ്‌തിട്ടുണ്ട്‌. 

തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.  ഇതുമൂലം നാട്ടിലേക്ക് പുറപ്പെട്ട പലരും യു.എ.ഇയിലും മസ്ക്കറ്റിലും നാട്ടിൽ നിന്ന് തിരിച്ചുവരാനാകാതെ അവധിക്കുപോയ പ്രവാസികൾ  പലരും കൊച്ചിയിലും തിരുവനന്തപുരത്തുമായി കുടുങ്ങിക്കിടക്കുന്നു.

യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനസമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു. എയർലൈനുകളുടെ വെബ്സൈറ്റിലും പുതിയ വിവരങ്ങൾ ലഭിക്കും.

കൊച്ചിയിൽ നിന്നും യു.എ.ഇയിലേക്കും തിരിച്ചും റദ്ദാക്കപ്പെട്ട വിമാന സർവീസുകളുടെ വിവരങ്ങൾ ചുവടെ:

കൊച്ചിയിലേക്കുള്ള റദ്ദാക്കിയ സർവീസുകൾ:

ബുധനാഴ്ച പുലർച്ചെ 2.15ന് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന ഫ്ലൈദുബായ് 

2.45ന് ദോഹയിൽ നിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ

3 മണിക്ക് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന എമിറേറ്റ്സ് 

3.15ന് ഷാർജയിൽ നിന്ന് വരേണ്ടിയിരുന്ന എയർ അറേബ്യ 

വൈകിട്ട് 5ന് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ 

കൊച്ചിയിൽ‍ നിന്ന് യുഎയിലേക്ക് പുറപ്പെടേണ്ടിയിരുന്ന റദ്ദാക്കിയ സർവീസുകൾ:  

ബുധനാഴ്ച പുലർച്ചെ 12.05ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് 

3.15ന് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈദുബായിയുടെ ദുബായ് ∙ 

3.55ന് പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ  

4.05ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദോഹ 

4.30ന് പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്സിന്റെ ദുബായ് 

ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് 
വൈകിട്ട് 6.25ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദുബായ് 

ഇറാൻ - ഇസ്രായേൽ യുദ്ധ ഭീഷണി നിലനിൽക്കുന്നതിനാൽ, ഗൾഫ് വഴിയുള്ള യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം പ്രത്യേക ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇതുമൂലം നേരത്തേ  ബുക്കുചെയ്‌തിരുന്ന പലരും ഗൾഫ് വഴിയുള്ള യാത്രകൾ കാൻസലാക്കാൻ ആവശ്യപ്പെടുന്നതായി  ബുക്കിങ് ഏജന്റുമാർ അറിയിച്ചു. പുതിയ ബുക്കിങ് നടത്തുന്നവർ കൂടുതലും നേരിട്ടുള്ള സർവ്വീസുകൾക്കു പുറമേ, ഇപ്പോൾ മുംബൈ - ഡെൽഹി  വഴി മടങ്ങാനും പദ്ധതിയിടുന്നു.

More Latest News

മാംസ പിണ്ഡത്തിന് അനങ്ങാന്‍ വയ്യെന്ന് അന്നാ രാജന്റെ ഡാന്‍സ് വീഡിയോയ്ക്ക് കമന്റ്, തന്റെ വണ്ണത്തിന് പിന്നിലുള്ള ആ വേദന വെളിപ്പെടുത്തി താരം

സിനിമകളിലൂടെ ലഭിച്ച പ്രശസ്തിയേക്കാളേറെ ഉദ്ഘാടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് അന്ന രാജന്‍. എന്നാല്‍ ബോഡി ഷെയിമിംഗ് ഏറെ നേരിടേണ്ടി വന്നിട്ടുള്ള താരം കൂടിയാണ് അന്ന. പല വേദികളിലും താരം ധരിക്കുന്ന വസ്ത്രങ്ങളും താരത്തിന്റെ ശരീര ഘടനയും എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്.  ഇപ്പോഴിതാ താരം ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് ലഭിച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയും ആണ് വാര്‍ത്തയാകുന്നത്.  താരം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചത്. എന്നാല്‍ വീഡിയോയ്ക്ക് താഴെ 'മാംസപിണ്ഡത്തിന് അനങ്ങാന്‍ വയ്യെന്ന്' പറഞ്ഞ് ഒരാള്‍ കമന്റ് ചെയ്തു. ഇതിനെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടിയിപ്പോള്‍. തന്റെ രോഗത്തെക്കുറിച്ചാണ് നടയിുടെ വെളിപ്പെടുത്തല്‍. 'നിങ്ങള്‍ക്ക് എന്നെയോ ഞാന്‍ പോസ്റ്റ് ചെയ്യുന്ന വിഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പറയാം പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ നൃത്ത വിഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാന്‍ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്. ചിലപ്പോള്‍ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോള്‍ മുഖം വീര്‍ക്കുകയും എന്റെ സന്ധികളില്‍ നീര്‍വീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവര്‍ഷമായി ഞാന്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേതു കൂടിയാണ്. നിങ്ങള്‍ക്ക് എന്റെ വിഡിയോകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമന്റുമായി ദയവായി വരാതിരിക്കുക. എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവര്‍ക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി. എന്റെ വസ്ത്രധാരണം കാരണം എന്റെ നൃത്തച്ചുവടുകളില്‍ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. പക്ഷേ പരിമിതികള്‍ക്കിടയില്‍ നിന്നു ശ്രമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല. എന്റെ പരിമിതികള്‍ കമന്റു ചെയ്യുന്ന ആരാധകര്‍ മനസിലാക്കുകയും എന്നെ പിന്തുണക്കുന്നത് തുടരുകയും ചെയ്യുമല്ലോ.''-അന്നയുടെ വാക്കുകള്‍.  

'ഡോക്ടര്‍ വന്ന് ഇന്‍ജക്ഷന്‍ എടുത്ത് പോയി പത്തു മിനിറ്റ് കഴിഞ്ഞതും അവന്‍ പോയി, ചില മരണങ്ങള്‍ ഉണ്ടായി എന്ന് കേട്ടാല്‍ സമയമെടുത്തേ അത് മനസിന്റെ ഉള്ളില്‍ കയറൂ' ജീവിതത്തിലെ ആ നഷ്ടത്തെ കുറിച്ച് ദലീപ്

നടന്‍ ദിലീപിന്റേതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ചിത്രമാണ് 'പവി കെയര്‍ടേക്കര്‍'. കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിലൂടെ തങ്ങളുടെ പഴയ ദിലീപിനെ കിട്ടിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.  ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പല കാര്യങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് ബ്രോ എന്ന നായകുട്ടി. ദിലീപ് ഇതിനു മുന്‍പും നായയുമൊത്തുള്ള ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ആളാണ്. അതിനാല്‍ തന്നെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായ്ക്കുട്ടിയെ കുറിച്ച് കണ്ണ് നിറയ്ക്കുന്ന അനുഭവമാണ് ദിലീപ് വിവരിക്കുന്നത്. ദിലീപിന് വര്‍ഷങ്ങളോളം ബ്രൂണോ എന്ന വളര്‍ത്തുനായ വീട്ടിലുണ്ടായിരുന്നു. ബ്രൂണോയെ കുറിച്ച് ദിലീപ് തുറന്നു പറയുകനായപ്പോള്‍ . '10 വര്‍ഷം ബ്രൂണോ എന്ന നായ്ക്കുട്ടിയുണ്ടായിരുന്നു. വീട്ടില്‍ ആരുമില്ല, അമ്മ തനിച്ചാണെങ്കിലും, അവന്‍ നോക്കിക്കോളും. വീട്ടില്‍ ഗസ്റ്റ് വരുമ്പോള്‍ ബ്രൂണോ എന്ന് വിളിച്ചാല്‍ അകത്തേക്ക് പോകണം എന്നവന്‍ മനസിലാക്കും. ഒരു മനുഷ്യന്റെ സ്വഭാവം പോലത്തെ പെരുമാറ്റമായിരുന്നു. ഒരു ദിവസം രോമം പൊഴിയുന്നതിന്റെ പേരില്‍ ഇന്‍ജെക്ഷന്‍ എടുക്കാന്‍ ഡോക്ടര്‍ വന്നു. പത്തു മിനിറ്റ് കഴിഞ്ഞതും അവന്‍ പോയി. ഞാന്‍ പുറത്തായിരുന്നു. വന്നു കയറിയതും അമ്മ കാര്യം അവതരിപ്പിച്ചു. ചില മരണങ്ങള്‍ ഉണ്ടായി എന്ന് കേട്ടാല്‍ സമയമെടുത്തേ അത് മനസിന്റെ ഉള്ളില്‍ കയറൂ. ഇത് ഞാന്‍ കേട്ടയുടനെ പൊട്ടിക്കരയാന്‍ തുടങ്ങി. അതിനു ശേഷം വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തിയിട്ടില്ലെന്നും ദിലീപ് പറഞ്ഞു.  

'ആര് വന്നാലും മൊബൈല്‍ ഫോണ്‍ ഓപ്പണ്‍ ചെയ്ത് ഈ ഒരു ചിത്രം ലാല്‍സാര്‍ എല്ലാവര്‍ക്കും കാണിച്ച് കൊടുക്കുമായിരുന്നു, ഒടുവില്‍ ആ ചിത്രം പ്രിന്റ് ചെയ്ത് നല്‍കി' അനീഷ് ഉപാസന പറയുന്നു

മോഹന്‍ലാലിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ബറോസ്'. ചിത്രത്തിനായുള്ള കാത്തിരിപ്പ് ചിത്രം അനൗണ്‍സ് ചെയ്തത് മുതല്‍ തുടങ്ങിയതാണ്.  ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി ചിത്രം മാറുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. അടുത്ത് തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട ഫ്രെയിം സമ്മാനിച്ച വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് ബാറോസിന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ അനീഷ് ഉപാസന. ലാലേട്ടന് ആ ഫ്രെയിമിനോടുള്ള ഇഷ്ടവും കൗതുകവും മനസ്സിലാക്കി ഒരു സര്‍പ്രൈസ് നല്‍കുകയായിരുന്നു എന്നാണ് അനീഷ് ഉപാസന പറയുന്നത്.  അനീഷിന്റെ വാക്കുകള്‍ ഇങ്ങനെ:''ലാല്‍ സാറും ആന്റണി ചേട്ടനും ബാറോസിന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറായി എന്നെ നിയമിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നെനിക്ക്..കാരണം എന്നെ ക്ഷണിച്ചത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം നേടാന്‍ പോകുന്ന ബാറോസ് എന്ന ചിത്രത്തിലേക്കാണ്..സന്തോഷ് ശിവന്‍ സാറിന്റെ ഫ്രെയിമുകള്‍ ഒപ്പിയെടുക്കുമ്‌ബോഴും മനസ്സെപ്പോഴും കൂടുതല്‍ ആഗ്രഹിച്ചത് സ്വന്തമായി ചില ഫ്രെയിം കോമ്‌ബോസിഷന്‍സ് വേണമെന്നായിരുന്നു... ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ലാല്‍ സാര്‍ ഫോട്ടോഗ്രാഫ്‌സുള്ള ഐ പാഡ് ആവശ്യപ്പെടാറുണ്ട് ..എല്ലാം ഓരോന്നായി ക്ഷമയോടെ നോക്കും.. 'സാര്‍..ഫ്രീ ടൈമില്‍ പോസ്റ്റേഴ്‌സിനുള്ള ഫോട്ടോസ് ഒന്ന് സെലക്ട് ചെയ്യാമോ..??' ലാല്‍ സാര്‍ : ' ഇതിലെല്ലാം നല്ല പടങ്ങളാണ്...നിങ്ങള്‍ തന്നെ സെലക്ട് ചെയ്തിട്ടെന്നെ കാണിക്കൂ..' excellent pictures... പക്ഷേ, സാറിനെ കാണാന്‍ ആര് വന്നാലും മൊബൈല്‍ ഫോണ്‍ ഓപ്പണ്‍ ചെയ്ത് ഈ ഒരു ചിത്രം സാര്‍ എല്ലാവര്‍ക്കും കാണിച്ച് കൊടുക്കുന്നത് ഞാന്‍ പല തവണ ശ്രദ്ധിച്ചിട്ടുണ്ട്..സാറിന് അത്രയധികം ഇഷ്ട്ടപെട്ട ഫ്രെയിമാണിതെന്ന് അന്നേ ഞാന്‍ മനസ്സിലാക്കിയിരുന്നു.. അത് കൊണ്ട് തന്നെയാണ് വളരെ സര്‍പ്രൈസായി സാറിന് ഈ ചിത്രം പ്രസന്റ് ചെയ്തതും.. 'Sir...its for u..മനസ്സ് നിറഞ്ഞ പുഞ്ചിരിയില്‍ ഒരു നേര്‍ത്ത ശബ്ദം ഞാന്‍ കേട്ടു.. 'excellent picture..! and thank you..!''you are welcome sir '

ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റു പോയി, വാച്ച് വിറ്റു പോയത് 9.41 കോടി രൂപയ്ക്ക്!!!

ആഴക്കടലിലേക്ക് മുങ്ങിപ്പോയ തീരാനഷ്ടം ആണ് ടൈറ്റാനിക്ക്. ടൈറ്റാനിക്കില്‍ നിന്നും കിട്ടിയ അമൂല്യ സമ്പത്തുകള്‍ ഇന്ന് ലേലത്തില്‍ വയ്ക്കുകയാണ്. 1912ല്‍ ടൈറ്റാനിക്കിന്റെ പതനത്തിന് ശേഷവും പിന്നീട് വന്ന ഓരോ തലമുറയും ടൈറ്റാനിക്കിലുണ്ടായിരുന്ന മൂല്യങ്ങളെ കുറിച്ച് അന്വേഷണത്തിലാണ്. ഇപ്പോഴിതാ ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റേതായിരുന്ന സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഏപ്രില്‍ 28 ഞായറാഴ്ച നടന്ന ലേലത്തില്‍, കണക്കാക്കിയ വിലയുടെ ആറിരട്ടിക്കാണ് വാച്ച് വിറ്റിരിക്കുന്നത്. 9.41 കോടി രൂപയ്ക്കാണ് വാച്ച് വിറ്റിരിക്കുന്നത്. ടാക്‌സും ഫീസുമെല്ലാം കൂട്ടി വരുമ്പോള്‍ ഇത് 12.29 കോടി രൂപ വരും. വ്യവസായിയായിരുന്ന ജോണ്‍ ജേക്കബ് ആസ്റ്ററിന്റേതാണ് ഈ സ്വര്‍ണ്ണ വാച്ച്. 'ടൈറ്റാനിക്കില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കളുടെ ലേലത്തില്‍ ലോക റെക്കോര്‍ഡ്' എന്നാണ് ലേലം നടത്തിയ ആന്‍ഡ്രൂ ആല്‍ഡ്രിജ് വാച്ചിന്റെ ലേലത്തെ വിശേഷിപ്പിച്ചത്. ടൈറ്റാനിക്കില്‍ നിന്നും കിട്ടിയ വസ്തുക്കളുടെ ലേലത്തില്‍ മുമ്പ് ഏറ്റവും ഉയര്‍ന്ന തുക കിട്ടിയത് ഒരു വയലിനായിരുന്നു. 9.41 കോടി രൂപയ്ക്കാണ് ഇത് അന്ന് വിറ്റുപോയത്. നികുതിയും മറ്റ് ചാര്‍ജുകളും ചേര്‍ത്ത് അത് 11.5 കോടി രൂപയായിരുന്നു.  പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 47 -കാരനായ ആസ്റ്റര്‍ തന്റെ ജീവിതം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ചെയ്തത് ഭാര്യ മഡലീനെ ലൈഫ് ബോട്ടില്‍ കയറ്റിയ ശേഷം അവസാനമായി ഒരു സിഗരറ്റ് വലിക്കുകയായിരുന്നു. പിന്നീട്, കപ്പലിനൊപ്പം അയാളും മുങ്ങിപ്പോവുകയായിരുന്നു.  ബ്രിട്ടീഷ് ടൈറ്റാനിക് സൊസൈറ്റിയുടെ പ്രസിഡന്റ് ഡേവിഡ് ബെഡാര്‍ഡ് പറഞ്ഞത്, അന്ന് അതിലുണ്ടായിരുന്ന പല വാച്ചുകളും നശിച്ചുപോയി. എന്നാല്‍, ആസ്റ്ററിന്റെ മകന്‍ ഈ വാച്ച് നന്നാക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്തു എന്നാണ്. അന്ന് ആസ്റ്റര്‍ ഗര്‍ഭിണിയായ ഭാര്യയെ ലൈഫ് ബോട്ടില്‍ കയറ്റി അയച്ച ശേഷം അവിടെ നിന്നു. താന്‍ രക്ഷപ്പെടാന്‍ പോകുന്നില്ല എന്ന് അയാള്‍ക്ക് അറിയാമായിരുന്നു എന്നും ഡേവിഡ് ബെഡാര്‍ഡ് ആസ്റ്ററിനെ കുറിച്ച് ഓര്‍മ്മിക്കുന്നുണ്ട്.

'ഇവിടെ വിവാഹം കഴിഞ്ഞ് പോകുന്ന മകള്‍ക്ക് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ മകളുടെ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം' വിചിത്രമായ ആചാരവുമായി ഒരു ഗ്രാമം

മകള്‍ വിവാഹം കഴിഞ്ഞ പോകുമ്പോള്‍ സര്‍വ്വാഭരണവീഭൂഷിതയായി പടിയിറങ്ങണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. ഒരു കുഞ്ഞു ജനിക്കുനന്ത് മുതലുള്ള കഷ്ടപ്പാടുകളെല്ലാം അതിനു വേണ്ടിയുള്ളതായിരിക്കും. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മകളുടെ നല്ലൊരു ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്ന മാതാപിതാക്കളാണ് ഉള്ളതും. പക്ഷെ വളരെ വിചിത്രമായ ചിന്താഗതി കൊണ്ടു നടക്കുന്ന ഒരിടത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. വിവാഹിതരാകുന്നവര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും അവസാനം വരെ ജീവിക്കാന്‍ നിരവധി ആചാരങ്ങളാണ് നടന്നു പോകുന്നത്. എന്നാല്‍ മദ്ധ്യപ്രദേശിലെ 'ഗോരിയ' എന്ന വിഭാഗത്തിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ഈ വിഭാഗത്തിലുളളവര്‍ പെണ്‍മക്കള്‍ക്ക് സ്ത്രീധനമായി സ്വര്‍ണമോ പണമോ നല്‍കാറില്ല. പകരം നല്‍കുന്നത് കൊടിയ വിഷമുളള 21 പാമ്പുകളെയാണ്. വധുവിന്റെ പിതാവാണ് വിവാഹദിവസം ഈ വിചിത്ര സമ്മാനം വരന് കൈമാറാറുളളത്. വരനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വധു ഈ പാമ്പുകളെ ഉറപ്പായും കൊണ്ടുപോകണമെന്നും ആചാരമുണ്ട്. ഗോരിയ വിഭാഗത്തെ സംബന്ധിച്ച് വിവാഹം ജീവിതത്തിലെ പവിത്രമായ ഒരു ഘടകമാണ്. വധുവിന് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം. അതിനാല്‍ത്തന്നെ പെണ്‍കുട്ടിയുടെ വിവാഹമുറപ്പിക്കുന്ന ദിവസം മുതല്‍ പിതാവ് പാമ്പുകളെ പിടിക്കാനുളള പ്രവൃത്തികളിലേര്‍പ്പെടുമെന്നും പറയപ്പെടുന്നു. ഗോരിയ വിഭാഗത്തിന്റെ കുലത്തൊഴില്‍ പാമ്പ് പിടിത്തമാണ്. അതിനാല്‍ത്തന്നെ പാമ്പുകള്‍ ഇവര്‍ക്ക് പ്രിയപ്പെട്ടതാണ്. പിടിച്ച് പെട്ടിയില്‍ സൂക്ഷിക്കുന്ന പാമ്പുകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ചത്തുപ്പോയാലോ അപശകുനമായാണ് ഈ വിഭാഗം കണക്കാക്കുന്നത്.

Other News in this category

  • എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ
  • അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ
  • പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി
  • സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും
  • വോട്ടുചെയ്യാൻ 2 ദിവസത്തിനിടെ നാട്ടിലെത്തിയത് യുകെയിൽ നിന്നടക്കം 22000 പ്രവാസി മലയാളികൾ! സൗജന്യ ടിക്കറ്റ് നൽകിയും ചാർട്ടേർഡ് വിമാനത്തിലും പാർട്ടികൾ പ്രവാസികളെ എത്തിച്ചു; പതിവ് അവകാശവാദവുമായി യു.ഡി.എഫും എൽ.ഡി.എഫും, തൃശൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപി
  • ഇന്ത്യക്കാർക്ക് രണ്ടുവർഷം വരെ പലതവണ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാം! ഷെൻഗെൻ വിസ നിയമത്തിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ യൂണിയൻ, വൈരുധ്യമായി ബ്രിട്ടീഷ് നിയമം..! യുകെയിലേക്കുള്ള പ്രവേശനം സാധ്യമാകില്ല, മാറ്റങ്ങൾ അറിയുക
  • യുകെയിൽ വീണ്ടും ഇന്ത്യൻ ഡോക്ടർമാരുടെ സുവർണ്ണകാലം! പ്ലാബ് ടെസ്‌റ്റ് ഒഴിവാക്കിയതിന് പുറമേ, നിർബന്ധിത പരിശീലന സമയവും കുറയ്ക്കുന്നു; എൻഎച്ച്എസിലടക്കം 2000 ഡോക്ടർമാരുടെ ഒഴിവുകൾ! മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യൻ ഡോക്ടർമാരുടെ നിയമനം തുടരുന്നു
  • സ്നേഹവും സഹായവും സമ്മാനിച്ച് അതിവേഗം മടങ്ങി.! രാജേഷ് ഉത്തമരാജ് ഇനി ഓർമ്മകളിൽ ജീവിക്കും; ആറുമണിക്കൂർ കാറോടിച്ചുവരെ സംസ്കാരച്ചടങ്ങിന് സുഹൃത്തുക്കളെത്തി!
  • ഒ.ഇ.ടി. എക്‌സാം സെന്ററിലെ തട്ടിപ്പ്: കൃത്യമായ മറുപടിയില്ല, മലയാളി നഴ്‌സുമാർ അടക്കം അന്വേഷണം നേരിടുന്ന ഭൂരിഭാഗം പേർക്കും പിൻ നമ്പർ നഷ്ടമാകും; കേരളത്തിലെ പ്രമുഖ ഒഇടി കേന്ദ്രങ്ങളും അന്വേഷണ പരിധിയിൽ, തട്ടിപ്പ് തുടരുന്നതായും ആരോപണം!
  • സ്പ്രിങ് സീസണിലെ കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ, ഏഴുലക്ഷത്തിലധികം പേർ ഇതുവരെ ബുക്കുചെയ്‌തു; സൗജന്യ വാക്‌സിനേഷൻ ആർക്കൊക്കെ, എവിടെ നിന്നും ലഭിക്കുമെന്ന് അറിയുക, കോവിഡ് ഇപ്പോഴും ജീവനെടുക്കുന്ന വില്ലനെന്ന് മുന്നറിയിപ്പ്!
  • Most Read

    British Pathram Recommends