18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക് >>> വീണ്ടും റെക്കോര്‍ഡുമായി ധോനി, ഐപിഎല്ലില്‍ ഇന്നലത്തെ വിജയത്തോടെ 150 മത്സരങ്ങള്‍ ജയിച്ചതിന്റെ ഭാഗമായി റെക്കോര്‍ഡ് സ്വന്തമാക്കി ധോനി >>> സ്മോക്ക് ബിസ്‌കറ്റ് ശരീരത്തിന് ഏറെ ദോഷം, കഴിക്കും മുന്‍പ് ഈ കാര്യങ്ങള്‍ ഓര്‍ക്കുക >>> ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഹണിമൂണ്‍ ആഘോഷിച്ച് സ്വാസികയും പ്രേമും, അതി സുന്ദരിയായിരിക്കുന്നു എന്ന് ആരാധകര്‍ >>> ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി >>>
Home >> FEATURED ARTICLE
നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടോ എങ്കില്‍ അച്ചടക്ക നടപടിയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയുക

ബൈജു വര്‍ക്കി തിട്ടാല

Story Dated: 2021-07-25

കേംബ്രിഡ് മുന്‍ ഡിസ്റ്റ്രിക് കൗണ്‍സിലറും യുകെയില്‍ ക്രിമിനല്‍ ലോയറായി പ്രാക്ടീസും ചെയ്യുന്ന ലേഖകന് എംപ്ലോയിമെന്റ് ലോയില്‍ ബിരുദാനന്തര ബിരുധവും നേടിയിട്ടുണ്ട്

തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ളതാണ് ACAS DISCIPLINARY AND GRIEVANCE PROCEDURE CODE OF PRACTICE. തൊഴിലാളിയ്ക്ക് തന്റെ പരാതികള്‍ തൊഴില്‍ ദാതാവിനെ അറിയിക്കുന്നതിനും അതുവഴി നടപടിയെടുക്കുന്നതിനുമുള്ളതാണ് ഈ നടപടിക്രമം. തൊഴിലാളിയും മുതലാളിയും ഉയര്‍ത്തുന്ന അച്ചടക്ക നടപടിയാണെങ്കിലും പാരാതിയാണെങ്കിലും ഈ പ്രശ്നത്തെ ഉടന്‍ തന്നെ മീറ്റിംഗ് നടത്തി തര്‍ക്ക വിഷയത്തില്‍ എത്രയും പെട്ടെന്ന് തീര്‍ച്ചയുണ്ടാക്കുക എന്നതാണ് പ്രധാനമായും ഈ CODE OF PRACTICE. ഒരു തൊഴില്‍ ദാതാവിന് ഏതെങ്കിലും തൊഴിലാളിയുടെ പ്രവര്‍ത്തനത്തില്‍ സംശയം ഉണ്ടായാല്‍ ഉടന്‍ തന്നെ പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത കണ്ടുപിടിക്കാം. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം അന്വേഷണം നടത്തുന്നതിന് തൊഴിലാളികളും തൊഴില്‍ ദാതാവും മീറ്റിംഗ് നടത്തേണ്ടത് ആവശ്യമായി വരും. ഇത്തരം മീറ്റിങ്ങില്‍ നടത്തുന്ന സംഭാഷണങ്ങള്‍ തെളിവുകളായി അച്ചടക്ക നടപടിയിലെയ്ക്ക് നയിക്കും എന്നതിനാല്‍ വളരെ കരുതലോടെ തന്നെയാവണം ഇത്തരം മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നത്. വളരെ കൃത്യമായ തയാറെടുപ്പുകള്‍ നടത്തിയ ശേഷമേ തൊഴില്‍ദാതാവുമായി ഈ വിഷയത്തില്‍ ചര്‍ച്ചക്ക് പോകാവൂ.

MISCONDUCT ആണ് തൊഴിലാളി നേരിടുന്ന അന്വേഷണം എങ്കില്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ വിവിധ മാനേജര്‍മാര്‍ ആയിരിക്കും. ACAS CODE പ്രകാരം അന്വേഷണ മീറ്റിങ്ങില്‍ തന്നെ അച്ചടക്ക നടപടി എടുക്കുക സാധ്യമല്ല. മറ്റൊരു പ്രധാന വിഷയം ഇത്തരം അന്വേഷണ മീറ്റിങ്ങില്‍ തൊഴിലാളിയ്ക്ക് തന്റെ യൂണിയന്‍ പ്രതിനിധിയെയോ കൂടെ ജോലി ചെയ്യുന്ന ആളെയോ പങ്കെടുപ്പിക്കാന്‍ നിയമപരമായി അവകാശമില്ല. പല കമ്പനികള്‍ക്കും ഇക്കാര്യത്തില്‍ അവരുടെ നയം തന്നെയുണ്ട്. ഇത്തരം സാഹചര്യത്തില്‍ കമ്പനിയുടെ പോളിസി വായിച്ച ശേഷം ഇത്തരം മീറ്റിങ്ങില്‍ പങ്കെടുക്കാവൂ. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം അന്വേഷണം നടത്തുന്നതിന് തൊഴിലാളിയെ താല്ക്കാലികമായി ജോലിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താവുന്നതാണ്. എന്നാല്‍ ഈ കാലയളവിലെ ശമ്പളം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.

അന്വേഷണം പൂര്‍ത്തിയായ ശേഷം അച്ചടക്ക നടപടി ആവശ്യമെങ്കില്‍ തൊഴില്‍ ദാതാവ് ഇത് ഉടന്‍ തന്നെ ഇത് രേഖാമൂലം തൊഴിലാളിയെ അറിയിച്ചിരിക്കണം. ഇങ്ങനെ അറിയിക്കുന്ന വിവരങ്ങളില്‍ തൊഴിലാളിയുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ചോ മോശം പ്രകടനത്തെക്കുറിച്ചോ മതിയായ വിവരങ്ങള്‍ തൊഴിലാളിയെ അറിയിക്കെണ്ടതാണ്. ഇതിലൂടെ തൊഴിലാളിയ്ക്ക് തന്റെ കേസ് വ്യക്തമായി പഠിക്കുന്നതിനുള്ള എല്ലാ വിവരങ്ങളും അടങ്ങിയിരിക്കണം. അതായത് തെളിവുകളുടെ കോപ്പി. റിട്ടന്‍ സ്റ്റേറ്റ്മെന്റ് കോപ്പികള്‍ ഇങ്ങനെയുള്ള എല്ലാ തെളിവുകളും ഉണ്ടായിരിക്കണം എന്നതാണ് ACAS ന്റെ മാര്‍ഗരേഖ. ഇതിനു ശേഷം തൊഴില്‍ ദാതാവ് തൊഴിലാളിയുമായി മീറ്റിംഗ് നടത്തിയശേഷം മാത്രമേ ആവശ്യമായ തീരുമാനത്തില്‍ എത്താവൂ. ഈ മീറ്റിങ്ങില്‍ തൊഴിലാളിയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും വിശദീകരണങ്ങളും തെളിവുകളും നിരത്താനും അവസരമുണ്ട്. മാത്രമല്ല, സാക്ഷികള്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്യാനുള്ള അവസരവും ലഭിക്കും.

ഈ രീതിയില്‍ ചോദ്യം ചെയ്യപ്പെടെണ്ട ആളുകളുടെ വിവരം നേരത്തെ തന്നെ തൊഴില്‍ ദാതാവിനെ അറിയിക്കേണ്ടതാണ്. തൊഴിലാളിയ്ക്ക് തന്റെ ഒപ്പം ഒരു സഹ പ്രവര്‍ത്തകനെയോ യൂണിയന്‍ പ്രതിനിധിയെയോ കൂടെ കൊണ്ടുവരാനുള്ള അവകാശം ഉണ്ട്. തൊഴിലാളിയുടെ കൂടെ വരുന്ന ആള്‍ക്ക് കേസ് അവതരിപ്പിക്കാനും അവകാശമുണ്ട്. അതുപോലെ തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുവാനും ഉള്ള അവകാശം ഉണ്ടായിരിക്കും. ഈ മീറ്റിങ്ങിനു (Disciplinary Hearing)ശേഷം ആവശ്യമായ നടപടി എടുത്ത ശേഷം ഇതിന്റെ കാരണവും എടുത്ത നടപടിയും തൊഴിലാളിയെ രേഖാമൂലം അറിയിക്കണം. അച്ചടക്കനടപടി എടുത്ത ശേഷം തൊഴിലാളിയ്ക്ക് ഇതിനെതിരെ അപ്പീല്‍ ചെയ്യാനുള്ള അവകാശം ഉണ്ട്. അപ്പീലിന്റെ സാഹചര്യം അടക്കം, താന്‍ എന്തുകൊണ്ടാണ് ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്കുന്നു എന്നു തൊഴില്‍ ദാതാവിനെ രേഖാമൂലം അറിയിക്കണം, ആദ്യ മീറ്റിങ്ങില്‍ പങ്കെടുത്തവരായിരിക്കരുത് തൊഴില്‍ ദാതാവിന്റെ പാനലില്‍ അപ്പീല്‍ ഹിയറിംഗില്‍ ഇരിക്കുന്നത് എന്നാണ് നിയമം. പുതിയ ആളുകളായിരിക്കണം തീരുമാനം എടുക്കേണ്ടത്. ഇവര്‍ക്ക് കേസിന്റെ വസ്തുതകള്‍ നേരത്തെ അറിവില്ലാത്തവരായിരിക്കണം.

ലേഖകന്‍ കേംബ്രിഡ് മുന്‍ ഡിസ്റ്റ്രിക് കൗണ്‍സിലറും യുകെയില്‍ ക്രിമിനല്‍ ലോയറായി പ്രാക്ടീസും ചെയ്യുന്നൂ, കൂടാതെ എംപ്ലോയിമെന്റ് നിയമത്തില്‍
 ബിരുദാനന്തര ബിരുധവും നേടിയിട്ടുണ്ട്

 

More Latest News

അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്

കഴിഞ്ഞവര്‍ഷം നവംബര്‍ മൂന്നിന് സിറ്റിസണ്‍സ് ബാങ്ക് അടച്ചു പൂട്ടിയതിന് പിന്നാലെ അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവിലായി ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകര്‍ച്ചയാണിത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ബാങ്കിന്റെ നിയന്ത്രണം ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. പെന്‍സില്‍ വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുള്‍ട്ടണ്‍ ബാങ്ക് ബാങ്കിനെ ഏറ്റെടുക്കാന്‍  തയ്യാറായി രംഗത്ത് എത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂര്‍ണ്ണമായും ഇല്ലാതായി. ഫുള്‍ട്ടന്‍ ബാങ്ക് എന്ന പേരില്‍ റിപ്പബ്ലിക് ബാങ്കിന്റെ 32 ശാഖകളും പ്രവര്‍ത്തനം പുനരാരംഭിക്കും. ചെക്ക് ബുക്കുകളോ എടിഎം  വഴിയോ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകര്‍ക്കും ഫുള്‍ട്ടണ്‍ ബാങ്കിന്റെ ശാഖകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത ആളുകള്‍ തിരിച്ചടവ് തുടരുകയും വേണം. അമേരിക്കയിലെ പലിശ നിരക്കുകളിലെ വര്‍ധനയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയുടെ പ്രധാന കാരണം.ബാങ്കിന്  നിരക്ക് വര്‍ദ്ധനവുമായി പൊരുത്തപ്പെടാനുള്ള കഴിവ്  ഇല്ലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ പ്രധാന പ്രശ്നം കുറഞ്ഞ നിരക്കില്‍ അതിന്റെ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക്  വായ്പ നല്‍കുന്നതാണ്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഉയര്‍ന്ന പലിശ നല്‍കുന്നതിന് നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവരുകയും ചെയ്തു.

വീണ്ടും റെക്കോര്‍ഡുമായി ധോനി, ഐപിഎല്ലില്‍ ഇന്നലത്തെ വിജയത്തോടെ 150 മത്സരങ്ങള്‍ ജയിച്ചതിന്റെ ഭാഗമായി റെക്കോര്‍ഡ് സ്വന്തമാക്കി ധോനി

ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി എം എസ് ധോനി. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ചെന്നൈ പരാജയപ്പെടുത്തിയതോടെ, 150 മത്സരങ്ങളില്‍ ജയിച്ചതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്ന റെക്കോര്‍ഡ് ആണ് ധോനിയെ തേടിയെത്തിയത്. ഇന്നലെ 78 റണ്‍സിനാണ് ചെന്നൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ ഈ സീസണിലെ പോയിന്റ് പട്ടികയില്‍ ചെന്നൈ മൂന്നാമത് എത്തി. ഐപിഎല്‍ തുടങ്ങിയ 2008 മുതല്‍ ധോനി ഇതിന്റെ ഭാഗമാണ്. നായകന്‍ എന്ന നിലയില്‍ അഞ്ചുതവണയാണ് ധോനി കപ്പ് ഉയര്‍ത്തിയത്. ഇത്തവണ ധോനി നായകസ്ഥാനം ഋതുരാജിന് കൈമാറുകയായിരുന്നു.ഹെല്‍മറ്റ് മുകളിലേക്ക് വലിച്ചെറിയുന്ന ധോനി ഐപിഎല്ലില്‍ 150 ജയത്തില്‍ പങ്കാളിയായ ധോനിക്ക് തൊട്ടുപിന്നില്‍ രവീന്ദ്ര ജഡേജയും രോഹിത് ശര്‍മ്മയുമാണ്. 133 മത്സര വിജയങ്ങളില്‍ ഇരുവര്‍ക്കും ഭാഗമാകാന്‍ സാധിച്ചു. ദിനേഷ് കാര്‍ത്തിക് -125, സുരേഷ് റെയ്ന എന്നിവരാണ് തൊട്ടുപിന്നില്‍.ഐപിഎല്ലില്‍ ടീമിന് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടി കൊടുത്ത ക്യാപ്റ്റനും ധോനിയാണ്. ധോനിയുടെ നായകത്വത്തില്‍ 133 മത്സരങ്ങളാണ് വിജയിച്ചത്. 87 ജയവുമായി രോഹിത് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത്.

സ്മോക്ക് ബിസ്‌കറ്റ് ശരീരത്തിന് ഏറെ ദോഷം, കഴിക്കും മുന്‍പ് ഈ കാര്യങ്ങള്‍ ഓര്‍ക്കുക

ഒരിടക്കാലം കൊണ്ട് മലയാളികള്‍ക്ക് ഏറെ കൗതുകവും പ്രിയപ്പെട്ടതുമായി മാറിയ ഒന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റ്. വായിലിട്ട ശേഷം പുക ഊതി ഊതി പുറത്തേക്ക് വിട്ട് സംഭവം വളരെ വേഗം എല്ലാ പ്രായക്കാര്‍ക്കുമിടയിലും ഹിറ്റായി മാറി. പക്ഷെ കഴിഞ്ഞ ദിവസം ഒരു ചെറിയ കുട്ടി ഈ സ്‌മോക്കി ബിസ്‌ക്കറ്റ് കഴിച്ച് ആശുപത്രിയിലായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.  കര്‍ണാടകയിലെ ദാവനഗരെയിലാണ് സംഭവമുണ്ടായത്. സംഭവത്തിന് പിന്നാലെ കടയുടമയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ലിക്വിഡ് നൈട്രജന്‍ കൊണ്ടുണ്ടാക്കിയ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുട്ടി അവശനായത് എന്നാണ് പുറത്ത് വരുന്ന വിവരം. ശീതികരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ലിക്വിഡ് നൈട്രജന്‍. ഇത് ഉപയോഗിച്ചാണ് സ്മോക്ക് ബിസ്‌കറ്റ് തയ്യാറാക്കുന്നത്. ഇത് നേരിട്ട് കഴിക്കുന്നത് വായിലും തൊണ്ടയിലും അന്നനാളത്തിലും ആമാശയത്തിലും ഗുരുതരമായ മുറിവുകള്‍ ഉണ്ടാകുന്നതിന് കാരണമാവുന്നു.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്ന ഇവയ്ക്ക് -196 ഡിഗ്രി സെല്‍ഷ്യസില്‍വരെ എത്താന്‍ സാധിക്കുന്നു. ത്വക്ക് അലര്‍ജികള്‍, വായില്‍ പൊള്ളല്‍, വയറുവേദന, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിവയ്ക്കും ലിക്വിഡ് നൈട്രജന്‍ കാരണമാവുന്നു. പലരും ലിക്വിഡ് നൈട്രജനെ ഡ്രൈ ഐസുമായി തെറ്റിദ്ധരിക്കാറുണ്ട്. ഇവ രണ്ടും മനുഷ്യശരീരത്തിന് ഹാനികരമാണ്. ആഹാരം തയ്യാറാക്കുമ്‌ബോഴും ആഹാരത്തിലും ഇവ ഫ്രീസിംഗ് ഏജന്റായി ഉപയോഗിക്കുമെങ്കിലും നേരിട്ട് കഴിക്കാനോ ശരീരത്തില്‍ നേരിട്ട് പ്രയോഗിക്കാനോ പാടില്ല.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഹണിമൂണ്‍ ആഘോഷിച്ച് സ്വാസികയും പ്രേമും, അതി സുന്ദരിയായിരിക്കുന്നു എന്ന് ആരാധകര്‍

തമിഴില്‍ ആണ് തുടക്കമെങ്കിലും പിന്നീട് മലയാളത്തില്‍ സ്ഥിരസാന്നിധ്യമായ താരമാണ് സ്വാസിക വിജയന്‍. സിനിമയിലും സീരിയലുകളിലും സ്വന്തം പ്രയത്‌നം കൊണ്ടും അഭിനയ മികവ് കൊണ്ടും താരം ഒരു സ്ഥാനം നേടിയെടുത്തു.  മലയാളത്തില്‍ സ്വാസിക പ്രധാനമായി എത്തിയ പരമ്പരയെല്ലാം ഹിറ്റായിരുന്നു. കട്ടപ്പനയിലെ ഹൃദിക്ക് റോഷനിലെ തേപ്പുകാരിയുടെ വേഷം സ്വാസികയ്ക്ക വലിയൊരു സ്ഥാനമാണ് മലയാളികള്‍ക്ക് ഇടയില്‍ ഉണ്ടാക്കി കൊടുത്തത്.  പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടി. അടുത്തിടെയാണ് താരം നടനും മോഡലുമായ പ്രേം ജേക്കബിനെ വിവാഹം ചെയ്തത്. ഇവരുടെ മനോഹമായ ബീച്ച് വെഡിങ്ങും പ്രീ വെഡ്ഡിംഗ് പോസ്റ്റ് വെഡ്ഡിംഗ് ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡിംഗായതാണ്.  ഇപ്പോഴിതാ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ഷിഫോണ്‍ ഫ്‌ലോറല്‍ ഫ്രോക്കില്‍ അതിസുന്ദരിയായിട്ടാണ് സ്വാസിക ചിത്രങ്ങളില്‍ നിറയുന്നത്. ഷോര്‍ട്‌സും ഷര്‍ട്ടും ധരിച്ച പ്രേമിനെ കെട്ടിപ്പിടിച്ചും പ്രണയിച്ചും ഓരോ നിമിഷം ആസ്വദിച്ചുമാണ് സ്വാസികയുടെ ഓരോ ചിത്രങ്ങളും. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ് ചിത്രങ്ങള്‍.

ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ നിന്നും ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്യാത്തതിന് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി. ബാംഗ്ലൂരില്‍ ആണ് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ആവശ്യപ്പെട്ടത്. 3000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി വ്യവഹാര ചിലവും നല്‍കാനാണ് ഉത്തരവിട്ടത്. 2023 ജനുവരിയില്‍ ഓര്‍ഡര്‍ ചെയ്ത 'നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്' ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഡെലിവര്‍ ചെയ്യാത്ത ഐസ് ക്രീം ഡെലിവര്‍ ചെയ്തു എന്ന് ആപ്പില്‍ സ്റ്റാറ്റസ് കാണിക്കുകയും ചെയ്തിരുന്നു. സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓര്‍ഡറിന് കമ്പനി റീഫണ്ട് നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര രീതികളും തെളിയിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ഐസ് ക്രീമിന്റെ വിലയായ 187 രൂപ തിരികെ നല്‍കാനും 3,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ വ്യവഹാര ചെലവും നല്‍കാനും കോടതി സ്വിഗ്ഗിയോട് നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവായി 7,500 രൂപയും പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും അത് അമിതമാണെന്ന് ചൂണ്ടിക്കാട്ടി 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

Other News in this category

  • മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം
  • ഒന്നിലധികം പങ്കാളികളൂമായി ലൈംഗികത ആസ്വദിക്കാം, പക്ഷേ വില്ലന്മാരായ രോഗങ്ങളും കൂടെ പോരും, പ്രധാന ലൈംഗിക രോഗങ്ങളും അവയുടെ പ്രതിവിധികളെക്കുറിച്ചും അറിയാം
  • പൂര്‍ണ്ണ ആരോഗ്യമുള്ളവരും ലൈംഗിക രോഗ വാഹകരാകാം, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിയാം.. ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • ശരീര വില്പന ശാലകളിലെ ലൈംഗിക ആസക്തിയും സുരക്ഷയും, പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സെക്‌സ് എഡ്യൂക്കേഷന്‍ നഴ്‌സുമായ ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നൂ.....
  • ബ്രിട്ടനിലെ തൊഴില്‍ നിയമസംരക്ഷണത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രസവകാല അവകാശങ്ങള്‍
  • പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല...
  • Most Read

    British Pathram Recommends