18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : യുകെയില്‍ കാര്‍ ഇന്‍ഷുറന്‍സിന്റെ ശരാശരി നിരക്കുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന് വര്‍ദ്ധിച്ചു; ചിലവ് ഉയരാന്‍ കാരണം മോഷണം മുതല്‍ അറ്റകുറ്റപ്പണികള്‍ വരെയുള്ള ഘടകങ്ങള്‍ >>> 'നീട്ടി വളര്‍ത്തിയ മുടി, കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റ്'  വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി,  ഇദ്ദേഹത്തിന്റൈ പോക്ക് എങ്ങോട്ടാണെന്ന് സോഷ്യല്‍ മീഡിയ >>> 'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍' ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ എലിസബത്തിന്റെ വക പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചിരി പടര്‍ത്തുന്ന കുറിപ്പ് >>> 'ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട', തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് വിഷ്ണു ഉണ്ണി കൃഷ്ണന്‍ >>> വീട്ടിലെ പൂച്ചയ്ക്ക് പറ്റിയൊരു അബദ്ധം, വീട്ടുടമയുടെ അടുക്കളയുടെ പാതി കത്തി നശിച്ചു, 12 ലക്ഷം രൂപയുടെ നാശനഷ്ടം, സിസിടിവിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ >>>
Home >> Featured Column
കുട്ടിത്തം മറന്നു പോകുന്ന, സോഷ്യല്‍ ആകാന്‍ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലം...

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

Story Dated: 2021-09-05

ഈയിടെ ഒരു ഫാമിലി ഇവന്റസില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ കണ്ട ഒരു കാര്യം പറയാം. ഏകദേശം ഒരു 10 അല്ലങ്കില്‍ 12 വയസുള്ള രണ്ടു ആണ്‍കുട്ടികള്‍ ഒരു സോഫയുടെ രണ്ടറ്റത്തുമായ് ഇരുന്നു ഫോണില്‍ നല്ല തിരക്കിലാണ്. ഇടയ്ക്കിടയ്ക്ക് രണ്ടുപേരും പരസ്പരം നോക്കി പൊട്ടിച്ചിരിക്കുന്നു പക്ഷെ ഒന്നും മിണ്ടുന്നില്ല. കുറെ നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ കുശലം പറഞ്ഞു അടുത്തുകൂടി. കൂടുതല്‍ അറിഞ്ഞപ്പോള്‍ രണ്ടും സഹോദരങ്ങളാണ്. രണ്ടുപേരും പരസ്പരം മിണ്ടാന്‍ മിനക്കെടാതെ മെസ്സേജ് വിട്ടു വര്‍ത്തമാനം പറഞ്ഞു ചിരി കളിയാണ്.

കാലമേ നീ എവിടെയാണ് ഞങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന ചിന്തവല്ലാതെ അലട്ടി. നമ്മുടെ ചെറുപ്പകാലങ്ങളില്‍ ഒരു പായുടെ രണ്ടറ്റത്തും കിടന്നു വാതോരാതെ സിനിമാക്കഥ പറഞ്ഞുറങ്ങാന്‍ പാടുപെട്ട രാത്രികള്‍ ഓര്‍മയില്‍ വന്നു.
 
സ്‌കൂള്‍ വരാന്ത മുതല്‍ തുരു തുരെ പറഞ്ഞുമതിയാകാതെ ഓരോരുത്തരെയും അവരുടെ വീടുകളില്‍ കൊണ്ടാക്കിയ രംഗങ്ങള്‍ ഓര്‍മവന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങള്‍ പങ്കിട്ട നമ്മളെ സംബന്ധിച്ച് നമ്മള്‍ രണ്ടു വിധ കാലങ്ങളും മാനുഷിക ബന്ധങ്ങളുടെ ചൂടും ടെക്‌നോളജിയുടെ അതിശയവുമൊക്കെ കണ്ടവരാണ്. പക്ഷെ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ മാനുഷിക മൂല്യമൊട്ടും തന്നെയില്ലാതെ സോഷ്യല്‍ ആകാന്‍ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലമേറ്റെടുത്തിരിക്കുന്നു. 

ഇന്നെവിടെയെങ്കിലും ഒരു ഉണ്ണിയുടെ കരച്ചില്‍ കേള്‍ക്കനുണ്ടോ? അമ്മക്ക് തന്നുണ്ണി മാവിന്‍ പൂങ്കുല പറിക്കുമോയെന്ന ആശങ്കയുണ്ടോ? അവരെല്ലാം സ്‌ക്രീനില്‍ തളച്ചിടപ്പെട്ടിരിക്കുകയല്ലേ? ഒന്നിനും മാനുഷിക സ്പര്‍ശനം ഇല്ല. പകരം എല്ലാത്തിലും സ്‌ക്രീന്‍ തരംഗം. ചുറ്റുമുള്ള ഒന്നും നമ്മെ സ്വാധീനിക്കുന്നേ ഇല്ല. കാണുന്ന കാഴ്ചകള്‍ മുഴുവന്‍ സ്‌ക്രീന്‍. നേരിട്ട് കാണുന്ന ഒരു പ്രോഗ്രാം പോലും കണ്ടാസ്വദിക്കാന്‍ കഴിയാതെ വീഡിയോ പിടിച്ചു കാണുന്ന തലമുറ. കളികള്‍ വര്‍ത്തമാനങ്ങള്‍ വിശേഷങ്ങള്‍ പ്രാര്‍ത്ഥനകള്‍ മരണ കരച്ചിലുകള്‍ മരണാനന്തര കര്‍മങ്ങള്‍ കൊടുക്കല്‍ വാങ്ങലുകള്‍ സേവിങ് അങ്ങനെ പലതും ഇന്ന് സ്‌ക്രീന്‍ മാജിക്കിലൂടെ.

ശിലായുഗം വെങ്കലയുഗം അങ്ങനെ ഏഴു യുഗങ്ങള്‍ താണ്ടി വന്ന നമ്മളിന്ന് ഡിജിറ്റല്‍ യുഗത്തിലാണ് വന്നു നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ആശയവിനിമയത്തിനുള്ള കഴിവ് മുമ്പെങ്ങുമില്ലാത്തവിധം വര്‍ദ്ധിക്കുന്നതു കാണാനും അനുഭവിക്കാനും കൂടി ഭാഗ്യം ലഭിച്ച ആദ്യത്തെ തലമുറയാണ് നമ്മള്‍. എന്നാല്‍ മനുഷ്യരാശിയുടെ ചരിത്രത്തിന് തന്നെ വല്യ ഒരു turning point ആയിട്ടുള്ള കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മള്‍ മനഃപൂര്‍വ്വമോ അല്ലാതെയോ മറന്നു പോകുന്ന ചിലതുണ്ട്.

സോഷ്യല്‍ മീഡിയകളുടെ അതിപ്രസരം മൂലം മനുഷ്യര്‍ക്ക് മാത്രമെ മനുഷ്യരില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുകയുള്ളു എന്ന ചിന്താഗതി നമ്മളില്‍ വളരുന്നു. വേറൊന്നിലും നമ്മള്‍ ആകൃഷ്ടരാകുന്നില്ല. എന്നതിലൂടെ നമ്മുടെ ചുറ്റുമുള്ള പലതിനെയും നമ്മളിന്ന് മറന്നു പോവുന്നു. കാരണം ഈ ഗ്രഹത്തില്‍ നമ്മള്‍ മാത്രമേ ജീവിക്കുന്നുള്ളു നമുക്ക് മാത്രമേ പ്രാധാന്യമുള്ളൂവെന്നൊക്കെ നമ്മള്‍ കരുതുന്നു. 

പക്ഷെ നമുക്കു ചുറ്റുമുള്ള ഒരു ചെറു പുഴുവിനു പോലും നമ്മളുടെ ജീവനില്‍ സ്വാധീനമുണ്ടെന്നും ഒരു 18 മാസം എല്ലാ പുഴുക്കളും ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായാല്‍ത്തന്നെ ഈ  ഗ്രഹത്തിലെ ഒട്ടുമിക്ക ജീവനുകളും അതോടെ ഇല്ലാതാകുമെന്നും പിന്നെ കുറച്ചു മൈക്രോണുകള്‍ മാത്രം അവശേഷിക്കുന്ന ഭൂമിയായ് മാറിടുമെന്നും നമ്മളിനിയും അറിയാന്‍ വൈകീടല്ലേ.

അതുപോലെതന്നെ എല്ലാ പ്രാണികളും ഏകദേശമൊരു 4.5 മുതല്‍ 6 വര്‍ഷം വരെ അപ്രത്യക്ഷമായാല്‍ ഞാനും നീയുമുള്‍പ്പെടെ ഈ ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളും അപ്രത്യക്ഷമാകും. എന്തിനേറെ നമ്മള്‍ നിസ്സാരരായ് കരുതുന്ന മൈക്രോണുകള്‍ പോലും ഒരു 20 മിനിറ്റ് മാറി നിന്നാല്‍ തുടച്ചുമാറ്റപ്പെടാവുന്ന ആയുസ്സുമാത്രമേ നമുക്കുള്ളൂ. പക്ഷെ നമ്മളുടെ അഭാവം ഈ ഭൂമിയിലുണ്ടായാല്‍ ഭൂമി തഴച്ചുവളരുകയല്ലാതെ ഭൂമിക്കു ഒരു കേടും ഉണ്ടാകാന്‍ പോകുന്നില്ല.

അതിനാല്‍ മനുഷ്യര്‍ മാത്രമേ നമ്മെ സ്വാധീനിക്കുന്നുള്ളുവെന്ന് നമ്മള്‍ കരുതരുത്. ഓരോ കുട്ടിയും അവന്റെ 15 വയസ്സിനുള്ളില്‍ പുറത്തുപോയി കൂടാരം പോലുമില്ലാതെ പ്രകൃതി അനുഭവിക്കട്ടെ, ബ്രാന്‍ഡഡ് ഷൂവില്‍ നിന്നും മാറി ചേറുകളില്‍ ചവിട്ടിനടക്കട്ടെ, ജോണ്‍ വര്‍വ്വട്ടനിന്റെയും ഗുച്ചിയുടെയും മണമല്ലാതെ പുല്‍ല്‍നാമ്പിന്റെയും പൂവിന്റെയും ഗന്ധമറിയട്ടെ, എസി റൂമിന്റെ കിതപ്പില്‍നിന്നുമകന്ന് ഇരുട്ടിന്റെയും ചീവീടിന്റെയും അരുവികളുടെയും പ്രകൃതിയുടെയും മാസ്മരികതയിലേക്കവര്‍ കടന്നുവരട്ടെ. നാടുവിട്ടു നമ്മളൊരു മലമുകളിലേക്ക് പോയിനോക്കൂ നമ്മളെത്ര നിസ്സാരരാണെന്ന് നമുക്ക് മനസിലാകും. 

പക്ഷെ നമുക്ക് ചുറ്റുമുള്ളവയെല്ലാം മറന്നിന്ന് നമ്മള്‍ നമ്മുടെ ഉറവിടമായ പ്രകൃതിയുമായി  വിച്ഛേദിക്കപെട്ട് (പുക്കിള്‍കൊടി അറുത്തുമാറ്റി) ഗുരുതരമായ ഭാവിയിലേക്ക് കടന്ന് പോയികൊണ്ടിരിക്കുകയാണെന്നു മനസിലാക്കാന്‍ വൈകിയെങ്കില്‍ ഓരോ വര്‍ഷവും കടന്നു പോവുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ഹ്യൂമന്‍ ഇന്റലിജന്റിന്റെ വെയ്സ്റ്റ് പ്രൊഡക്ടുകളായി ഭൂമിക്കു ഭാരമായി അവശേഷിക്കാന്‍ ഏറെനാള്‍ വേണ്ടിനിയും....

 

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

 

 

More Latest News

'നീട്ടി വളര്‍ത്തിയ മുടി, കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റ്'  വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി,  ഇദ്ദേഹത്തിന്റൈ പോക്ക് എങ്ങോട്ടാണെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയുടെ ലുക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ എപ്പോഴും സെന്‍സേഷന്‍ ആകാറുണ്ട്. ചെറുപ്പക്കാരുടെ സ്‌റൈല്‍ എൈക്കണായി മമ്മൂട്ടി മാറിയിട്ട് വര്‍ഷങ്ങളായി. ഏതൊരു ചെറുപ്പക്കാരനും മമ്മൂട്ടിയുടെ ഓരോ ലുക്കും കണ്ട് അസൂയ വന്നിട്ടുണ്ടാകും.  ഇപ്പോള്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പര്‍ കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. വീണ്ടും സോഷ്യല്‍ ഹിറ്റാവുകയാണ് മമ്മൂട്ടിയുടെ ചിത്രം. വെള്ള ടീ ഷര്‍ട്ടും ബ്ല്യൂ ഡെനിം ജീന്‍സും ധരിച്ചാണ് നില്‍പ്പ്. നീട്ടി വളര്‍ത്തിയ മുടി താരം കെട്ടിവച്ചിരിക്കുകയാണ്. കൂടെ കണ്ണട കൂടി വെച്ചതോടെ സ്റ്റൈല്‍ കംപ്ലീറ്റായി. ഊരുചുറ്റുന്നവന്‍ (rambler) എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രം. ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ കമന്റ്. ഇന്ന് സോഷ്യല്‍മീഡിയ കത്തും എന്റെ പൊന്ന് ഇക്ക എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതിനിടെ മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അജു വര്‍ഗീസ് കുറിച്ചത് ദി റിയല്‍ ജാഡ എന്നാണ്.

'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍' ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ എലിസബത്തിന്റെ വക പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചിരി പടര്‍ത്തുന്ന കുറിപ്പ്

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് പലയിടത്ത് നിന്നും ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കള്‍ എത്തിയിരുന്നു. ബേസിലിന്റെ പ്രിയപ്പെട്ട സുഹൃത്തായ ടൊവിനോ ഒരു വീഡിയോ ആണ് ആശംസ ആയി അറിയിച്ചത്.  'വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ...' എന്നു പാടികൊണ്ട് വള്ളം തുഴഞ്ഞുപോവുന്ന ബേസിലിന്റെ രസകരമായൊരു വീഡിയോ ആണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. മുടി ഒരുവശത്തേക്ക് ചീവിയൊതുക്കി, കണ്ണാടിവച്ച് വിന്റേജ് ലുക്കിലുള്ള ബേസിലിനെയാണ് വീഡിയോയില്‍ കാണുക. ഈ വീഡിയോ ആരാധകര്‍ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. പതിവു പോലെ പരസ്തപരം ട്രോളിയും ചിരിപടര്‍ത്തിയും ആശംസകള്‍ അറിയിക്കുന്നത് ഇക്കുറിയും തെറ്റിക്കാതെ ടൊവിനോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബേസിലിന്റെ ഭാര്യ എലിസബത്ത് അറിയിച്ച ആശംസ ആണ് വൈറലാകുന്നത്. മകള്‍ ഹോപ്പിനെ അരമണിക്കൂര്‍ സമയത്തേക്ക് ബേസിലിനെ ഏല്‍പ്പിച്ചു പോയപ്പോഴുണ്ടായ രസകരമായൊരു അനുഭവം വീഡിയോയിലൂടെ പങ്കിടുകയാണ് എലിസബത്ത്. എലിസബത്ത് എവിടെയോ പോയി തിരിച്ചു വരുമ്പോള്‍ വാതിലും തുറന്നിട്ട് പുറത്തേക്ക് നോക്കിയിരിക്കുന്ന ബേസിലിനെയും കുഞ്ഞു ഹോപ്പിനെയുമാണ് വീഡിയോയില്‍ കാണാനാവുക.'ഇതെന്താ ഇവിടെയിരിക്കുന്നേ? ഞാന്‍ പോയപ്പോള്‍ ഹോപ്പിന് ഇച്ചിരി കൂടി തുണിയുണ്ടായിരുന്നല്ലോ? ആ പാന്റ് എവിടെ പോയി?' എലിസബത്ത് തിരക്കുന്നു.'അത് വാഷ് ബേസിലിലെ വെള്ളം മേലായിട്ട് ഊരി കളഞ്ഞെന്നാണ്' ബേസിലിന്റെ മറുപടി.അതിന് വാഷ് ബേസിലില്‍ എന്തിനാ പോയതെന്നായി എലിസബത്ത്.'കരഞ്ഞപ്പോള്‍ ഞാന്‍ അതിനകത്തുകൊണ്ടിരുത്തി. പിന്നെ കുറച്ചുനേരം ഫ്രിഡ്ജില്‍ കയറ്റി. ചോക്ക്‌ലേറ്റൊക്കെ നിലത്തിട്ടിട്ടുണ്ട്. പിന്നെ ബോറടിച്ചപ്പോ ലിഫ്റ്റ് കാണിക്കാമെന്നോര്‍ത്ത് പുറത്തിറങ്ങി ഇരുന്നതാ.ലിഫ്റ്റ് കണ്ടപ്പോള്‍ ഇച്ചിരി സമാധാനമായി,' സ്വതസിദ്ധമായ ചിരിയുടെ അകമ്പടിയോടെ ബേസിലിന്റെ മറുപടിയിങ്ങനെ.'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍,' എന്ന അടിക്കുറിപ്പോടെയാണ് എലിസബത്ത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

'ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട', തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് വിഷ്ണു ഉണ്ണി കൃഷ്ണന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് തിരിച്ചു ലഭിച്ചെങ്കിലും സംഭവം വലിയ വാര്‍ത്തയായിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് പാക്കിസ്ഥാനില്‍ നിന്നായിരുന്നു എന്ന് പിന്നീട് വിഷ്ണു തന്നെ പറയുകയുണ്ടായി. ഇപ്പോഴിതാ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ കാരണമായി ടെക്‌നീഷ്യന്‍സ് പറഞ്ഞ കാര്യങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ഫെയ്സ്ബുക്ക് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും എങ്ങനെയാണ് വീണ്ടെടുത്തതെന്നും ചോദിച്ച് നിരവധിപേര്‍ തന്നെ സമീപിച്ചെന്നും അതിനാലാണ് വിഡിയോ ചെയ്യുന്നത് എന്നാണ് താരം പറഞ്ഞത്. കമ്യൂണിറ്റി ഗൈഡ്ലൈന്‍ തെറ്റിച്ചു എന്ന് പറഞ്ഞുവെന്ന നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്തതാണ് ഫെയ്സ്ബുക്ക് പോകാന്‍ കാരണമായത് എന്നാണ് താരം പറയുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്.വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകള്‍:'ഒടുവില്‍ ആ സത്യം ഞാന്‍ തുറന്നു പറയുകയാണ്. എങ്ങനെ എന്റെ പേജ് നഷ്ടപ്പെട്ടു എന്ന്. ഞാന്‍ ടൂ ഫാക്റ്റര്‍ ഓഥന്റിഫിക്കേഷന്‍ എല്ലാം ചെയ്തിരുന്നു. എന്നിട്ടും എന്റെ പേജ് പോയതില്‍ എനിക്ക് അത്ഭുതമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ പേജും പോയി എന്ന് പറഞ്ഞ് വിളിച്ചു. ഒരുപാട് പേര് എങ്ങനെയാണ് പേജ് പോയതെന്നും എങ്ങനെയാണ് അത് തിരിച്ചുകിട്ടിയതെന്നും ചോദിച്ച് ഒരുപാട് മെസേജുകളും കോളുകളും എനിക്ക് വരുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണ് ഈ വിഡിയോ. വിഷുവിന്റെ അന്ന് ഞാന്‍ എന്റെ കുടുംബത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. നന്ദനം സിനിമയിലെ പാട്ട് അതില്‍ ഞാന്‍ ആഡ് ചെയ്തിട്ടുണ്ടായി. രണ്ട് ദിവസം കഴിഞ്ഞ് ഫെയ്സ്ബുക്കില്‍ നിന്ന് എനിക്കൊരു നോട്ടിഫിക്കേഷന്‍ വന്നു. കമ്യൂണിക്കേഷന്‍ ഗൗഡ്ലൈന്‍ വയലേറ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ട്. 24 മണിക്കൂറിനുള്ളില്‍ റിവ്യൂ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് റെസ്ട്രിക്റ്റ് ആകും എന്നാണ് പറഞ്ഞിരുന്നത്. ആറേഴ് നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ ഞാന്‍ അത് എന്താണെന്ന് നോക്കി. പാട്ട് ആഡ് ചെയ്തതുകൊണ്ട് അതിന്റെ കോപ്പിറൈറ്റ് വന്നതാണ് എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അത് നോക്കിയെങ്കിലും അത് കംപ്ലീറ്റായില്ല. അതാണ് ഹാക്കേഴ്സ് അയച്ച ലിങ്ക് എന്നാണ് ഫെയ്സ്ബുക്ക് ടീം എന്നോട് പറഞ്ഞത്. ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട. അങ്ങനെയൊരു നോട്ടിഫിക്കേഷന്‍ അവര്‍ അയക്കില്ല. അത് നോക്കാന്‍ പോയാല്‍ ഗുദാഹവാ. ആദ്യം ചെയ്ത വിഡിയോയ്ക്ക് കുറേ ട്രോളൊക്കെ വന്നതുകണ്ടിട്ട് ക്ലാരിഫിക്കേഷനുവേണ്ടി ചെയ്തതാണെന്ന് ആരും പറയരുത്. എന്റെ ആയിരത്തോളം ഫ്രണ്ട്സ് ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാന്‍ ഈ വിഡിയോ ചെയ്തത്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.'

വീട്ടിലെ പൂച്ചയ്ക്ക് പറ്റിയൊരു അബദ്ധം, വീട്ടുടമയുടെ അടുക്കളയുടെ പാതി കത്തി നശിച്ചു, 12 ലക്ഷം രൂപയുടെ നാശനഷ്ടം, സിസിടിവിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

വീട്ടില്‍ അരുമയായി വളര്‍ത്തിയിരുന്ന പൂച്ചയ്ക്ക് സംഭവിച്ച ഒരു കൈയ്യബദ്ധം ഉടമയ്ക്ക് ഉണ്ടാക്കിയത് വലിയ നാശനഷ്ടമായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുള്ള ദണ്ഡന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് പാതിയും കത്തി നശിച്ചത്. ഉടമ ഫ്‌ലാറ്റിലുണ്ടാകാതിരുന്ന സമയത്ത് അയാളുടെ പൂച്ചയായ ജിങ്കൗഡിയോ മാത്രമാണ് ഉണ്ടായിരുന്നത്. ഏപ്രിന്‍ നാലിനാ് സംഭവം. ഫ്ലാറ്റിന് തീ പിടിച്ചുവെന്ന് കോമ്പൗണ്ടിലെ പ്രോപ്പര്‍ട്ടി മാനേജുമെന്റ് സ്റ്റാഫില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദണ്ഡന്‍ സ്ഥലത്തെത്തിയത്. ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയുള്‍പ്പെടുന്ന വീടിന്റെ ഒരു ഭാഗം കത്തിനശിച്ചതായി കണ്ടെത്തിയത്.  സിസിടിവി വീഡിയോ കണ്ടപ്പോഴാണ് ഫ്‌ലാറ്റ് എങ്ങനെ കത്തി നശിച്ചു എന്ന് മനസ്സിലായത്.  ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണായ വിവരം വീട്ടുടമ അറിയാതെ പോയതാണ് അപകടത്തിന് കാരണമായത്. പൂച്ചയുടെ കാല്‍ തട്ടി ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണായത് കണ്ടെത്തിയത്. ജിന്‍ഗൗഡിയാവോ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍  ഇന്‍ഡക്ഷന്‍ കുക്കറിന്റെ  ടച്ച് പാനലില്‍ അബദ്ധത്തില്‍ ചവിട്ടിയതോടെ അത് ഓണാവുകയായിരുന്നു. തീപിടുത്തതില്‍ 1,00,000 യുവാന്‍ അതായത് 12 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കായിരിക്കുന്നത്. തീപിടുത്തതില്‍ ജിങ്കൗഡിയോ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്‍ഡക്ഷന്‍ കുക്കര്‍ അധിക സമയം ഓണായി ഇരുന്നതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് .  ദണ്ഡന്‍ തന്നെയാണ് തന്റെ  സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വീടിന്റെ  പകുതിയും കത്തി നശിച്ചിട്ടും അപകടത്തോടുള്ള ഉടമയുടെ ലഘുവായ പ്രതികരണവും പൂച്ചയുടെ ഭംഗിയുള്ള രൂപവും കുറിപ്പ് ഏറെ പേരെ ആകര്‍ഷിച്ചു. 8 ദശലക്ഷം പേരാണ് ഇതിനകം ഡൂയിനിലെ കുറിപ്പ് കണ്ടത്. നിരവധി ആളുകളാണ് ഉടമയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയ  

ഭക്ഷണം വരാന്‍ വൈകിയാല്‍ ഈ ഹോട്ടലില്‍ ഫോണ്‍ നോക്കി ഇരിക്കേണ്ട, ആളുകളെ വീണ്ടും പുസ്തക വായനാ ശീലത്തിലേക്കെത്തിക്കാന്‍ കണ്ടുപിടിച്ച ഈ ബുദ്ധി ഒരു പഴയ ആറാം ക്ലാസ്സുകാരിയുടേത്

ജീവിതത്തില്‍ തിരക്ക് കൂടി വന്നപ്പോള്‍ ആളുകള്‍ മറന്നു പോയ ഒന്നാണ് പുസ്തക വായന. എവിടെയും ഒരു അഞ്ച് മിനുറ്റ് ലഭിച്ചാല്‍ ഫോണില്‍ നോക്കി സമയം കളയുന്ന ജനത ഇന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ മറന്നു പോകുന്നു. എന്നാല്‍ ഈ ഹോട്ടലിലെത്തിയാല്‍ നിങ്ങള്‍ ഒരു പുസ്തകത്തിലെ ഒരു വരിയെങ്കിലും വായിക്കാതെ പോകില്ല. 'അജ്ജിച്യ പുസ്തകാഞ്ച' ഹോട്ടല്‍ ആണ് വേറിട്ട ഒരു അനുഭവത്തിലൂടെ ആളുകളെ പഴയ ശീലത്തിലേക്ക് എത്തിക്കുന്നത്. ചെറുപ്പം മുതല്‍ വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭീമാബായി ആണ് ഈ ഹോട്ടലിന്റെ ഉടമ. ജീവിതത്തില്‍ നേരിടേണ്ട വന്ന കഷ്ടപ്പാടുകളില്‍ നിന്നും ഇന്ന് ഒരു സംരംഭകയിലേക്ക് എത്തിയപ്പോള്‍ പഴയ മൂല്യങ്ങളെയും കൂട്ട് പിടിക്കുകയാണ് ഇവര്‍. വെറും ആറാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യത ഉള്ളപ്പോഴാണ് ഇവരുടെ വിവാഹം. ഒരു ചെറിയ ഗ്രാമത്തിലേക്ക് പിന്നീട് ജീവിതം പറിച്ചു നടപ്പെട്ടപ്പോള്‍ കഷ്ടപ്പാടുകളും ഭര്‍ത്താവിന്റെ ദുശീലങ്ങളും അവരെ തളര്‍ത്തിയില്ല. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എല്ലാത്തിനോടും പടവെട്ടി ജീവിച്ചു. ഒടുവിലാണ് അവര്‍ ചെറിയ രീതിയില്‍ കട തുടങ്ങുന്നത്. അതിനു മുന്‍പ് മകന്‍ തുടങ്ങിയ പബ്ലിഷിങ് കമ്പനി പൂട്ടേണ്ടി വന്നിരുന്നു. അന്ന് അവിടെ ബാക്കിയായത് കുറച്ച് മറാത്തി പുസ്തങ്ങളായിരുന്നു. പുതിയ ചായക്കടയിലേക്ക് അവര്‍ ആ പുസ്തകങ്ങളും കൂട്ടി.  പുതിയ ചായക്കടയിലൂടെ പുതിയൊരു കാഴ്ചപ്പാടാണ് ഇവര്‍ ഉണ്ടാക്കിയത്. ഭക്ഷണം വരാന്‍ കാത്തിരിക്കുന്ന സമയത്ത് എല്ലാവരും ഫോണില്‍ തന്നെ മുഖം താഴ്ത്തിയിരിക്കുന്ന കാഴ്ച ബീമാഭായിക്ക് മാറ്റണമെന്ന് തോന്നി. വായനയില്‍ താല്‍പ്പര്യമുണ്ടെങ്കിലും അതിന് ഒരിക്കലും അവസരം ലഭിക്കാത്ത സ്ത്രീ എന്ന നിലയില്‍, ആളുകളില്‍ വായനാ ശീലം പുനരാരംഭിക്കാന്‍ അവര്‍ തീരുമാനിച്ചു. ഭക്ഷണശാലയിലെ ഒരു സ്റ്റാന്‍ഡില്‍ വെറും 25 പുസ്തകങ്ങളുമായി അവര്‍ തുടങ്ങി. പിന്നീടത് വളര്‍ന്നുകൊണ്ടിരുന്നു. ഇന്ന് ഭക്ഷണം മേശയില്‍ എത്തുമ്പോഴേക്കും പലരും പുസ്തകത്തിന്റെ രണ്ടാം അധ്യായത്തില്‍ എത്തിയിരിക്കും. ഭീമാബായിയുടെ ഉദ്യമത്തെ ആളുകള്‍ അഭിനന്ദിക്കാന്‍ തുടങ്ങി. കേവലം 25 പുസ്തകങ്ങളുമായി തുടങ്ങിയ പുസ്തക ശേഖരം ഇന്ന് 5000 പുസ്തകങ്ങളായി വളര്‍ന്നിരിക്കുന്നു.  

Other News in this category

  • 'സമയദലങ്ങള്‍' ആസ്വാദക ഹൃദയങ്ങളിലേക്ക്... ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍വച്ച് നവംബര്‍ ഏഴാം തിയതി പ്രകാശനം ചെയ്തു...
  • '2021 എക്കോ ചാരിറ്റി അവാര്‍ഡ്' ലോങ്ങ് ഐലന്‍ഡ് എന്‍. വൈ. യു. ലോങ്കോണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടെക്ക്നോളജിസ്റ്റ് ആയ ജോണ്‍ മാത്യുവിന്
  • കുട്ടികള്‍ക്കു നേരെ വടിയെടുക്കുന്നതിനു മുന്‍പ് ഒരുപാട് ചിന്തിക്കണം; ഈ പറയുന്ന കാര്യങ്ങള്‍ ഒന്ന് മനസ്സില്‍ വച്ചോളൂ
  • അവന്‍ പറക്കാന്‍ കൊതിക്കുന്ന അവന്റെ കൗമാരത്തില്‍ ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ നിങ്ങള്‍ക്ക് ഒപ്പം നിന്നുകൂടെ?
  • ഒരു സ്ത്രീ ഏറ്റവും മനോഹരിയാകുന്ന നിമിഷം; സദാചാര കണ്ണുകളോടെ ഇതിനെ കാണരുതേ...
  • ഇന്ത്യന്‍ ലോകസഭയുടെ അപമാനം മാത്യു ജോയിസ്, ലാസ് വേഗാസ്
  • Most Read

    British Pathram Recommends