എഡ്മണ്ടന്: കോട്ടയം മേരിലാന്റ് കാര്യാങ്കല്‍ ജോസഫിന്റെ മകന് സണ്ണി ജോസഫ് നാട്ടില്‍ ചികിത്സയിലായിരിക്കേ ഇന്നലെ വൈകുന്നേരം നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തിന് നാട്ടില്‍ ചികിത്സയിലായിരുന്നു. ഭാര്യ റീനാ സണ്ണി (നോര്‍ത്ത് മിഡില്‍സെക്സ് എന്‍.എച്ച്.എസ് ഹോസ്പിറ്റല്‍ എ&ഇ നഴ്സ്). മക്കള്‍ അലന് സണ്ണി (18, മെഡിസിന് വിദ്യാര്‍ത്ഥി, യുസി എല്‍ ലണ്ടന്‍). നയന സണ്ണി (14, ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി). ഈസ്റ്റ് ആംഗ്ലിയ റീജിയനിലെ നോര്‍ത്ത് ലണ്ടന്‍ എഡ്മണ്ടന് മലയാളി അസോസിയേഷനിലെ അംഗമാണ് പരേതന്റെ കുടുംബം. മരണവാര്‍ത്തയറിഞ്ഞ് യുകെയിലായിരുന്ന ഭാര്യ റീനയും മക്കളും ഇന്ന് രാവിലെ നാട്ടിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ 8.30ന് നാട്ടിലെത്തിച്ചേരുന്നതാണ്.
മൃതസംസ്കാര ശുശ്രൂഷകള്‍ നാളെ രാവിലെ 11 മണിക്ക് ഭവനത്തില്‍ നിന്നും ആരംഭിച്ച് മേരിലാന്റ് സെന്റ് മേരീസ് പള്ളി സിമിത്തേരിയില്‍ അടക്കം ചെയ്യുന്നതാണ്.
എഡ്മണ്ടന് മലയാളി അസോസിയേഷന് പ്രസിഡന്റ് പ്രതീഷ് കൃഷ്ണന്, സെക്രട്ടറി അജിത് ഭഗീരഥന് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാന്‍ പ്രാര്‍ത്ഥിക്കുന്നതിനൊപ്പം വേര്‍പാടില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയില്‍ ബ്രിട്ടീഷ് പത്രവും പങ്കു ചേരുന്നു.