ചിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെയും, ഡോളിയുടെയും പുത്രന് ജെഫിന് കിഴക്കേക്കുറ്റിന്റെ (22) വേര്‍പാടില്‍ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡൈ്വസറി ബോര്‍ഡും മറ്റു ഭാരവാഹികളും അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ജെഫിന്റെ മാതാവ് ഡോളി നീണ്ടൂര്‍ ആക്കകൊട്ടാരത്തില്‍ കുടുംബാംഗമാണ്. ജെറിന്, ജെസ്റ്റിന്, ജോ (ജോസഫ്) എന്നിവര്‍ സഹോദരങ്ങളാണ്.
ചിക്കാഗോയില്‍ വച്ച് നടത്തപ്പെട്ട ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ അന്താരാഷ്ട്ര മീഡിയാ കോണ്ഫ്രന്സില് പിതാവ് ബിജു കിഴക്കേക്കുറ്റിനൊപ്പം നിറ സാന്നിധ്യമായിരുന്നു ജെഫിന്. പിതാവിനെപ്പോലെ തന്നെ മാധ്യമ ശ്രദ്ധ അവഗണിച്ചു പിന്നിലായിരുന്നു പ്രവര്‍ത്തനം എപ്പോഴും.
ഓഡിയോ വിഷ്വല്‍ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയ ജെഫിന് സൗണ്ട് റെക്കോര്‍ഡിങ് സ്റ്റുഡിയോ തുടങ്ങാന്‍ ഉള്ള ആഗ്രഹം പങ്കു വെച്ചതായി പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍ അനുസ്മരിക്കുന്നു. സുഗമമായി കോണ്‍ഫറന്‍സ് നടത്താന്‍ പുറകില്‍ നിന്ന് ഒത്തിരി സഹായിച്ച ഒരാളാണ് ജെഫിന്. ആ യുവാവ് ഇന്നില്ലെന്നത് ഉള്‍ക്കൊള്ളാനാവുന്നില്ല. ഈ മഹാദുഃഖം താങ്ങാന്‍ കുടുംബത്തിന് ജഗദീശ്വരന് ശക്തി നല്കട്ടെ എന്ന പ്രാര്‍ത്ഥിക്കാനല്ലാതെ ആര്‍ക്ക് എന്ത് ചെയ്യാനാവും?
ഇന്ത്യാപ്രസ് ക്ലബിന്റെ സാരഥിക്കും കുടുംബത്തിനും ഉണ്ടായ ഈ ദുഃഖത്തില്‍ പ്രസ് ക്ലബ് അംഗങ്ങള്‍ക്കുള്ള ദുഃഖം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് പ്രസ് ക്ലബ് ട്രഷറര്‍ ജീമോന്‍ ജോര്‍ജ് പറഞ്ഞു. ഈ വേദനയില്‍ കുടുംബത്തോടൊപ്പം ഞങ്ങളും ചേരുന്നു. ദുഃഖം പലര് പങ്കിടുമ്പോള്‍ അത് താങ്ങാനാവുന്നു എന്ന ചൊല്ല് ഇവിടെ അന്വര്‍ത്ഥമാകട്ടെ
പ്രസ് ക്ലബ് പ്രസിഡന്റ് എലെക്ട് സുനില്‍ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്, ജോയിന്റ് ട്രെഷറര്‍ ഷിജോ പൗലോസ്, ഓഡിറ്റേഴ്സ് ആയ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവരും അനുശോചനം രേഖപ്പെടുത്തി. അഡൈ്വസറി ബോര്‍ഡ് ചെയര്മാന് മധു കൊട്ടാരക്കര ജെഫിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം അറിയിച്ചു.