എസക്സ്: കോള്‍ചെസ്റ്ററില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളിയും ജോണ്‍സ് ടൂര്‍സ് കമ്പനിയുടെ ഉടമയുമായ ലിന്റോ ജോസിന്റെ പിതാവ് ജോസ് (70) നിര്യാതനായി. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം മൂന്നരയോടുകൂടിയാണ് മരണമടഞ്ഞത്. ചാലക്കുടി ആളൂര്‍ സ്വദേശിയും വടക്കേപീടികയില്‍ കുടുംബാംഗവുമാണ്.
സംസ്ക്കാര കര്‍മ്മം ഞായറാഴ്ച വൈകുന്നേരം 4 30 ന് ആളൂര്‍ സെന്റ് ജോസഫ് സെമിത്തേരിയത്തില്‍ നടക്കൂം. ഭാര്യ: മേഴ്സി, മക്കള്‍: ലിന്റോ, ലൈജോ, ലിജിന്‍. മരുമക്കള്‍: രാജി ലിന്റോ (പ്രസിഡന്റ്, കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി), കൊച്ചു മക്കള്‍: റയാന് ജോണ്‍, ലൂയി ജോണ്‍.
പരേതന്റെ നിര്യാണത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങള്‍ അനൂശോചനം രേഖപ്പെടുത്തിയതായി സെക്രട്ടറി ജോര്‍ജ് കളപ്പുരയ്ക്കല്‍ അറിയിച്ചു.
പറുദീസയിലെ വേദനകളില്ലാത്ത ലോകത്ത് അമലമോളും ഇനിയൊരു വെള്ളി നക്ഷത്രമാകും, മാതാപിതാക്കളേയും ലിവർപൂൾ മലയാളികളേയും കണ്ണീരിലാഴ്ത്തി കുഞ്ഞുമാലാഖ പറന്നകന്നു…
https://britishpathram.com/index.php?page=newsDetail&id=81483