18
MAR 2021
THURSDAY
1 GBP =104.79 INR
1 USD =83.44 INR
1 EUR =89.40 INR
breaking news : ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേക്ക് മടങ്ങിയെത്തി ചാള്‍സ് രാജാവ്; ഇന്ന് കാമിലയ്‌ക്കൊപ്പം ആശുപത്രിയും സ്‌പെഷ്യലിസ്റ്റ് കാന്‍സര്‍ സെന്ററും സന്ദര്‍ശിച്ച് പൊതു പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കും >>> ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു >>> ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു >>> റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല >>> കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി >>>
Home >> OBITUARY
വാണിയപ്പുരയ്ക്കല്‍ ആറ്റുമാലില്‍ വി സി തോമസ് (83) ന്യൂയോര്‍ക്കില്‍ നിര്യാതനായി... പൊതുദര്‍ശനം ഇന്ന് വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ...

സ്വന്തം ലേഖകൻ

Story Dated: 2022-02-11

വാണിയപ്പുരയ്ക്കല്‍ ആറ്റുമാലില്‍ വി സി തോമസ് (83) ന്യൂയോര്‍ക്കില്‍ നിര്യാതനായി. വൈക്കം വെസ്റ്റ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ബെത്പേജ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് അംഗമാണ്. പൊതുദര്‍ശനം ഇന്ന് വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ് 2175 ജെറിക്കോ ടേണ്‍പൈക്ക് ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക് ന്യൂയോര്‍ക്ക് 11040ല്‍ നടക്കും.

സംസ്‌കാരം ശനിയാഴ്ച രാവിലെ 10.15ന് സെന്റ് ചാള്‍സ് സെമിട്ട്രി 2015 വെല്‍ വ്യൂഡ് അവന്യൂ ഫാമിങ് ടെയില്‍ ന്യൂയോര്‍ക്ക് 11735 ല്‍ നടക്കും. മേരി തോമസ് (കൊല്ലപ്പിള്ളില്‍ ഹൌസ് അതിരമ്പുഴ) ഭാര്യയാണ്. ജെയിംസ് തോമസ്, സുരേഷ് തോമസ്, ജെന്നി, ചെമ്പരത്തി എന്നിവര്‍ മക്കളാണ്. നിര്‍മല മനയാനിക്കല്‍, സീമ പുതിയകുന്നത്ത്, ജോബിന്‍ ചെമ്പരത്തി എന്നിവര്‍ മരുമക്കള്‍. സഹോദരങ്ങള്‍-പരേതനായ വി സി കുര്യന്‍ കളമശ്ശേരി, പരേതനായ വി സി ജോസഫ്, ഡോ. വി സി മാത്യു എടത്വ, കുഞ്ഞുമോള്‍ മനാട്ട്, പ്രൊഫ. വി സി ജോര്‍ജ്കുട്ടി ചങ്ങനാശ്ശേരി, പരേതനായ സെബാസ്റ്റ്യന്‍ വി ജേക്കബ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് (917) 402-5859

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു

ലെസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നിലവില്‍ ഉണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പുതുതായി നിലവില്‍ വന്ന ആദ്യ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു. രാവിലെ യാമപ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ.ആന്റണി ചുണ്ടെലിക്കാട്ട് സ്വാഗതം ആശ്വസിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള അടിസ്ഥാന ചോദന മിശിഹായോടും, അവിടുത്തെ ശരീരമായ തിരു സഭയോടുമുള്ള സ്നേഹമായിരിക്കണം. അള്‍ത്താരയിലേക്കും അള്‍ത്താരക്ക് ചുറ്റുമായി മിശിഹയോന്മുഖമായി നിലയുറപ്പിക്കുന്ന സംവിധാനവുമാണത്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കത്തോലിക്ക സഭയിലെ 24 വ്യക്തിസഭകളും തനത് വിശ്വാസവും, ആധ്യാത്മികതയും, ദൈവ വിശ്വാസവും ശിക്ഷണക്രമവും മനസിലാക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ് സഭ ഈ ലോകത്തില്‍ അവളുടെ ദൗത്യങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  റവ .ഡോ ടോം ഓലിക്കരോട്ട് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. രൂപത ചാന്‍സിലര്‍ റെവ. ഡോ മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ. ജോ മൂലച്ചേരി വി സി ട്രസ്റ്റീ സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന ഗ്രൂപ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു അവതരിപ്പിച്ചു. ജോയിന്റ് സെക്രെട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ശേഷം വിവിധ ഗ്രൂപ്പുകള്‍ ക്രോഡീകരിച്ച ആശയങ്ങള്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ട്രസ്റ്റീ ആന്‍സി ജാക്സണ്‍ മോഡറേറ്റര്‍ ആയിരുന്നു. ഡോ മാര്‍ട്ടിന്‍ ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിച്ചു.തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിച്ചത്.

ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു

2024-25 വര്‍ഷത്തെ യോവിലെ സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം ആണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. ടോബിന്‍ തോമസ് പ്രസിഡന്റ് ആയും സിക്സണ്‍ മാത്യു സെക്രട്ടറി ആയും സിജു പൗലോസ് ട്രഷറര്‍ ആയും ഗിരീഷ് കുമാര്‍ വൈസ് പ്രസിഡന്റ് ആയും ശാലിനി റിജേഷ് ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.  കൂടാതെ ഉമ്മന്‍ ജോണ്‍ പബ്ലിക് റിലേഷന്‍ വിഭാഗം, സെബിന്‍ ലാസര്‍ ഭക്ഷണം, ശ്രീകാന്ത്, മനു ഔസേഫ് കായികം, ബേബി വര്‍ഗീസ്, സുരേഷ് ദാമോദരന്‍ കല എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യും. മുന്‍ പ്രസിഡന്റ് ആയ അനില്‍ ആന്റണി കമ്മറ്റി അംഗമായി തുടരും. പുതിയതായി യോവിലില്‍ എത്തിയ അംഗങ്ങളെ അസ്സോസിയേഷനിലേക്കു കൂടുതല്‍ അടുപ്പിക്കുക എന്നതാണു പ്രാഥമിക കാര്യം ആയി ഭാരവാഹികള്‍ കാണുന്നത്. മുന്നൂറില്‍ കൂടുതല്‍ മലയാളി കുടുംബങ്ങള്‍ ആണ് ഇപ്പോള്‍ യോവിലില്‍ ഉള്ളത്. കലാ-കായിക വേദികളില്‍ മികച്ച കഴിവുകളുള്ള അംഗങ്ങളാണ് ഈ സംഘടനയില്‍ ഇപ്പോള്‍ ഉള്ളത്. നിലവിലെ യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ ചാമ്പ്യന്‍മാര്‍ ആണ് എസ്എംസിഎ. 2024  2025 യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ കായിക മേള ജൂണ്‍ പതിനഞ്ചിന് യോവിലില്‍ ആണ് അരങ്ങേറുന്നത്. പുതിയ അംഗങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും വളരെ അത്യന്താപേക്ഷിതമാണ്.

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഞായറാഴ്ച രാത്രിയാണ് സംഭവം. ദോഹയില്‍ നിന്ന് വന്ന ഫ്‌ലൈനാസ് വിമാനമാണ് ലാന്റിങിനിടെ പ്രധാന റണ്‍വേയില്‍ നിന്ന് തെന്നിമാറിയതെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും ആളപായമൊന്നുമില്ല. ബഫര്‍ ഏരിയയിലൂടെ സഞ്ചരിച്ച വിമാനം അടുത്തുള്ള ഗ്രൗണ്ട് പാതയില്‍ നിന്നു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം നിശ്ചിത സ്റ്റോപ്പിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. എയര്‍പോര്‍ട്ട് മാനേജ്മെന്റ് യാത്രക്കാരുടെ ആരോഗ്യം പരിശോധിച്ചു. ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും കിങ് ഖാലിദ് വിമാനത്താവള മാനേജ്‌മെന്റ് പറഞ്ഞു.

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാനായി അനുവദിക്കണമെന്ന ആവശ്യപ്പെട്ടാണ് അനുപമ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.   എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.  

വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത്

തീവണ്ടിയാത്രയ്ക്ക് മലയാളികള്‍ക്ക് പുതിയ അനുഭവം ആയിരുന്നു വന്ദേഭാരത്. ഇപ്പോഴിതാ മലയാളികള്‍ക്ക് ആശ്വാസമായി മാറിയ വന്ദേഭാരത് കേരളത്തില്‍ ഒരു വര്‍ഷം തികയുകയാണ്. വന്ദേഭാരത് കേരളത്തിന്റെ മണ്ണില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വന്ദേഭാരതിലേക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് യാത്രക്കാരെ അടുപ്പിക്കില്ല എന്ന വാദങ്ങള്‍ വന്ദേഭാരത് ഓടി തുടങ്ങിയപ്പോള്‍ തന്നെ അപ്രസക്തമായിരുന്നു.സര്‍വീസ് തുടങ്ങിയ സമയത്ത് ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റില്‍ ആയിരുന്നു. ഏപ്രില്‍ 26ന് കാസര്‍കോട് നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ ആദ്യ യാത്രയില്‍ 19.50 ലക്ഷം രൂപ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനം ലഭിച്ചിരുന്നു.കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നു കാസര്‍കോടിനും ഓടുന്ന വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റ് ആണ്. രാജ്യത്ത് സര്‍വീസ് നടത്തുന്നത് 51 വന്ദേഭാരത് ട്രെയിനുകളാണ്. കേരളം വന്ദേഭാരത് യാത്രക്കാരുടെ എണ്ണത്തിലും ഒക്യുപ്പെന്‍സിയിലും വളരെ മുന്നിലാണ്. അതായാത് കയറിയും ഇറങ്ങിയും ഓരോ 100 സീറ്റും 200 ഓളം യാത്രക്കാര്‍ ഉപയോഗിക്കുന്നു. ഒക്യുപ്പെന്‍സി 200 ശതമാനത്തിനടുത്ത് എത്തിയ ഇന്ത്യയിലെ ഏക തീവണ്ടി കൂടിയാണിത്.16 റേക്കുള്ള വണ്ടിയിലുള്ളത് 1100 ഓളം സീറ്റുകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഏപ്രില്‍ 25 നാണ് കേരളത്തിലെ വന്ദേഭാരത് ആദ്യമായി ഫ്‌ലാഗ് ഓഫ് ചെയ്തത്.

Other News in this category

  • യുകെ മലയാളിയും കേരള നേഴ്‌സസ് യുകെ ഫോറത്തിന്റെ സാരധിയുമായ ജോബി ഐത്തിലിന്റെ മാതാവ് നിര്യാതയായി
  • അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍. ജോണ്‍ ഗീവര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി, സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വ, ബുധന്‍ തീയതികളില്‍
  • യുകെ മലയാളി സാജന്‍ ജോസഫ് മാടമനയുടെ പിതാവ് ജോസഫ് ജോണ്‍ മാടമന അന്തരിച്ചു, സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക്
  • യുകെയില്‍ മരിച്ച മലയാളി നേഴ്‌സ് മേരി ജോണിന് സെപ്തംബര്‍ 13ന് യാത്രാമൊഴിയേകും; പൊതുദര്‍ശ്ശനം 11നും,12നും, സംസ്‌ക്കാരം എന്‍ഫീല്‍ഡില്‍
  • ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് യുകെയില്‍ അന്തരിച്ചു; അകാലത്തില്‍ വിടപറഞ്ഞത് മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട 'മേരി ആന്റി'
  • ബര്‍ജസ് ഹില്ലില്‍ നിര്യാതയായ മഞ്ജു ഗോപാലകൃഷ്ണന്റെ സംസ്‌ക്കാര ശുശ്രുഷകള്‍ ആഗസ്റ്റ് 2ന്, ബര്‍ജെസ് ഹില്‍ സെയിന്റ് വില്‍ഫ്രഡ് പള്ളിയില്‍ വച്ചാണ് ചടങ്ങുകള്‍...
  • UK LTI Mindtree ല്‍ ജോലി ചെയ്തിരുന്ന മഞ്ചു ഗോപാലകൃഷ്ണന്‍ ഇന്നലെ രാത്രി നിര്യാതയായി... സംസ്‌കാര ചടങ്ങുകളുടെ നടപടി ക്രമങ്ങള്‍ നടത്തി വരുന്നു...
  • പ്രതിഭാ കേശവന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ യാത്രാമൊഴിയേകി, ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രതിഭാ കേശവന് കേംബ്രിഡ്ജ് ക്യൂയ് വില്ലേജ് ഹാളില്‍  പൊതുദര്‍ശനത്തിന് നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു...
  • പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം, പ്രതിഭയുടെ ആകസ്മികമായ വേര്‍പാടില്‍ അനുശോചിക്കുന്നമറിയിച്ച് ദുഖത്തില്‍ പങ്കുചേര്‍ന്ന് കൈരളി യുകെ...
  • എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി, പൊതുദര്‍ശനം മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതല്‍ 9 മണിവരെ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍...
  • Most Read

    British Pathram Recommends