നോര്‍ത്താംപ്ടണില്‍ നമ്മളെ വിട്ട് പിരിഞ്ഞ വിനോദ് സെബാസ്റ്റ്യന്റെ പൊതു ദര്‍ശനം ഏപ്രില്‍ 13 ബുധനാഴ്ച. വിനോദിന്റെ മൃതശരീരം കേരളത്തിലേക്ക് കൊണ്ടു പോകുവാനാണ് കുടംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. നാട്ടിലേക്ക് മൃതശരീരം കൊണ്ടുപോകുന്നതിനു മുമ്പ് നോര്‍ത്താംപ്ടണില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും ഭൗതികശരീരം അവസാനമായി കാണുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും അവസരമൊരുക്കിയിരിക്കുന്നു.
13-ാം തീയ്യതി 11 മണി മുതല്‍ 1 മണി വരെ നോര്‍ത്താംപ്ടണ്‍ സെന്റ് ഗ്രിഗറി കാത്തോലിക് ദേവാലായത്തിലാണ് മൃതശരീരം ദര്‍ശനത്തിനായ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് പുല്ലൂരംപാറ തയ്യില്‍ മാമച്ചന്റേയും മേരിയുടെയും രണ്ടു മക്കളില്‍ ഇളയവനായ വിനോദ് കഴിഞ്ഞ മാര്‍ച്ചിലാണ് ഇംഗ്ലണ്ടില്‍ എത്തിയത്. മൂത്ത സഹോദരി നാട്ടിലാണ്. ഭാര്യ ബാംഗ്ലൂര്‍ സ്വദേശിനിയായ എലിസബത്ത് രണ്ടു വര്‍ഷം മുമ്പ് കുവൈറ്റില്‍ നിന്ന് എത്തി നോര്‍ത്താംപ്ടണ്‍ ഹോസ്പിറ്റലില്‍ നേഴ്സായി ജോലിയില്‍ പ്രവേശിച്ചത്. എലിസബത്ത് - വിനോദ് ദമ്പതികള്‍ക്ക് പത്തു വയസ്സായ ആണ്‍കുട്ടിയും അഞ്ചും നാലും വയസ്സുമുള്ള രണ്ട് പെണ് കുഞ്ഞങ്ങളുമാണുള്ളത്. വിനോദിനോടൊപ്പമാണ് കുഞ്ഞങ്ങള് ഇംഗ്ലണ്ടില്‍ എത്തിയത്. വിനോദ് നോര്‍ത്താംപ്ടണില്‍ എത്തുന്നതിന് മുമ്പ കുവൈറ്റില്‍ ആംബുലന്‍സ് നേഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു നോര്‍ത്താംപ്ടണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ മരണത്തിന് കീഴടങ്ങുകയാണ് ഉണ്ടായത്.
ബുധനാഴ്ച നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം മൃതശരീരം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതും പിന്നീട് നാട്ടിലേക്ക് കൊണ്ടു പോകുന്നതുമാണ്.
Address:
St Gregory R C Church
22 Park Avenue North Northampton
NN3 2HS
More details please contact on
1. +44 7912 205864. Sunny
2. +44 7903 986970. Suresh
3 +44 7526 536707. Jomon
4. +44 7730 883823. Babu
കുടുംബത്തെ സഹായിക്കാനായി തുടങ്ങി വെച്ച ചാരിറ്റി ഫണ്ടിലേക്ക് ഇതുവരെ ലഭിച്ചത് 13000 പൗണ്ട് . ചാരിറ്റി ഫണ്ടിന്റെ ലിങ് ചുവടെ ചേര്‍ക്കുന്നൂ..
https://www.justgiving.com/crowdfunding/vinod-sebastian-12