നിമിഷ നേരം കൊണ്ടാണ് ബാങ്ക് സേവനങ്ങള്‍ നമ്മിലേക്കെത്തുന്നത്. എന്നാല്‍ അത് കൂടുതല്‍ എഴുപ്പമാക്കുകയാണ് എസ്ബിഐ. ഇനി ശാഖയില്‍ പോകാതെ തന്നെ വീട്ടിലിരുന്ന് സേവനം ആവശ്യപ്പെടാവുന്നതാണെന്ന് എസ്ബിഐ പറയുന്നു.
വീട്ടിലിരുന്ന ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നവിധം സാങ്കേതികവിദ്യ വികസിച്ചിരിക്കുകയാണ് എസ്ബിഐ. ഇടപാടുകാരുടെ സേവനത്തിന് രണ്ടു ടോള്‍ ഫ്രീ നമ്പറുകളാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചത്. 24 മണിക്കൂറും വിളിക്കാവുന്ന വിധമാണ് സേവനം. ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും സേവനം ലഭ്യമാണെന്ന് എസ്ബിഐ അറിയിച്ചു.
1800 1234, 1800 2100 എന്നി നമ്പറുകളാണ് ടോള്‍ ഫ്രീ നമ്പറുകള്‍. ഈ നമ്പറുകളിലേക്ക് വിളിച്ച് ഏതു സേവനവും ആവശ്യപ്പെടാവുന്നതാണെന്ന് എസ്ബിഐ അറിയിച്ചു. കാര്‍ഡ് ബ്ലോക്കിംഗ്, പുതിയ കാര്‍ഡിന് അപേക്ഷിക്കല്‍, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങി ബാങ്കിന്റെ വിവിധ സേവനങ്ങള്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ലഭ്യമാക്കാമെന്നും എസ്ബിഐ അറിയിച്ചു.