ആമാസോണ്‍ ഉപയോക്താക്കള്‍ നിരന്തരമായി പറഞ്ഞ പരാതികള്‍ക്ക് ഇതാ ഒരു പരിഹാരവുമായി ആമസോണ്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷന് ഡബിള്‍ ക്ലിക്കില്‍ ഇനി അവസാനിപ്പിക്കുവാന്‍ സാധിക്കും.
ഉപയോക്താക്കള്‍ക്ക് ഫാസ്റ്റ് ഷിപ്പിംഗ് ക്ലബ് പ്രൈമിലേക്കുള്ള സബ്സ്ക്രിപ്ഷനുകള്‍ രണ്ട് ക്ലിക്കുകളിലൂടെ റദ്ദാക്കാവാന് സാധിക്കുന്നത് എളുപ്പമായിരിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അതിസങ്കീര്‍ണമായ നാവിഗേഷന്‍ മെനുകള്‍, വളച്ചൊടിച്ച പദങ്ങള്‍, ആശയക്കുഴപ്പമുണ്ടാക്കുന്ന തിരഞ്ഞെടുപ്പുകള്‍ എന്നിവയെല്ലാം കൊണ്ട് തന്നെ നിരവധി തടസങ്ങളായിരുന്നു ആമസോണ്‍ പ്രൈമില്‍ നിന്ന് അണ്‍സബ്സ്ക്രൈബ് ചെയ്യുന്നതിന് നേരിട്ടുകൊണ്ടിരുന്നത്.
ഇതേ തുടര്‍ന്നാണ് പരാതിയും ഉയര്‍ന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രൈം അംഗത്വത്തിനായി സൈന്‍ അപ്പ് ചെയ്യുന്നതിനോ അംഗത്വം റദ്ദാക്കുന്നതിനോ ഉള്ള നടപടികള്‍ വ്യക്തവും ലളിതവുമാക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിരുന്നു.