എസ്യുവികളോടുള്ള അംബാനിയുടെ സ്നേഹം ലോകപ്രശസ്തമാണ്. ലംബോര്‍ഗിനി ഉറുസ്, ബെന്റ്ലി ബെന്റൈഗ, റോള്‍സ് റോയ്സ് കള്ളിനന്, റേഞ്ച് റോവര്‍ എന്നിവയുള്‍പ്പെടെ സൂപ്പര്‍ എസ്യുവികളുടെ ഒന്നിലധികം മോഡലുകള്‍ അംബാനി കുടുംബത്തിന് സ്വന്തമായുണ്ട്.
ഇപ്പോള്‍ മറ്റൊരു സൂപ്പര്‍ എസ്യുവിയും ആ നിരയില്‍ എത്തിയിട്ടുണ്ട്. ഏറ്റവും പുതിയ വാഹനം ബെന്റിലി സൂപ്പര്‍ എസ്യുവി ബെന്റൈഗയാണ്.
മൂന്നാമത്തെ ബെന്റലി കാറാണ് ഇപ്പോള്‍ അംബാനി സ്വന്തമാക്കിയിരിക്കുന്നത്. റോള്‍സ് റോയ്സ് കള്ളിനന് സമാനമായ എസ്.യു.വിയാണത്. 2020ലാണ് കമ്ബനി പുറത്തിറക്കിയത്. W12, V8 എന്‍ജിനുകളും കരുത്ത് പകരുന്ന ബെന്റിലിയാണ് അംബാനിയുടെ ഗാരേജിലുള്ളത്. ഇതില്‍ V18 പെട്രോള്‍ എന്‍ജിനുള്ള മോഡലാണ് അംബാനി ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 4.10 കോടിയാണ് കാറിന്റെ ഇന്ത്യയിലെ ഷോറും വില. അംബാനിയുടെ വസതിയായ ആന്റിലക്ക് പുറത്ത് കാര്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.