ഗ്വവാളിയോര് (മധ്യപ്രദേശ്): ഓഡര്‍ ചെയ്യുന്നത് ഒരു ഭക്ഷണവും പകരം ലഭിക്കുന്നത് മറ്റൊരു ഭക്ഷണവും ആയി അബദ്ധം പറ്റുന്നത് പതിവാണ്. എന്നാല്‍ അതിന് വലിയ പിഴ നല്‍കേണ്ടി വന്നിരിക്കുകയാണ് ഒരു റസ്റ്റോറന്റ്.
സസ്യാഹാരം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് മാംസാഹാരം വിതരണം ചെയ്തെന്ന പരാതിയില്‍ റെസ്റ്റോറന്റിന് ഉപഭോക്തൃ ഫോറം 20,000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥന് പറഞ്ഞു. ഗ്വാളിയോറിലെ ജിവാജി ക്ലബില്‍ കാറ്ററിംഗ് സേവനം നല്കുന്ന റെസ്റ്റോറന്റിനാണ് പിഴ ചുമത്തിയത്. ക്ലബ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അതിനാല്‍ ഉപഭോക്തൃ ഫോറത്തില്‍ കേസ് നല്‍കിയെന്നും ക്ലബിലെ സ്ഥിരാംഗമായ അഭിഭാഷകന് സിദ്ധാര്‍ഥ് ശ്രീവാസ്തവ ആരോപിച്ചു.
'ഇത് മര്യാദകേടാണ്, അശ്രദ്ധയാണ്. പരാതിക്കാരനെ മാനസികമായും ശാരീരികമായും മുറിവേല്‍പ്പിച്ചു. പിഴത്തുകയ്ക്കൊപ്പം പരാതിക്കാരന് കേസ് നടത്തിയതിന്റെ ചിലവും റെസ്റ്റോറന്റ് നല്‍കണം', ഫോറത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
നഗരവാസിയും ജിവാജി ക്ലബിലെ സ്ഥിരാംഗവുമായ അഡ്വ. സിദ്ധാര്‍ഥ് ശ്രീവാസ്തവ ജൂണ്‍ 26 ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ് വഴി ഗ്രീന്‍ പീസിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ ചികന്‍ കറിയാണ് എത്തിച്ചതെന്നാണ് ആരോപണം. പിന്നീട് ഉപഭോക്തൃ ഫോറത്തില്‍ കേസ് നല്‍കുകയും തുടര്‍ന്ന് പിഴ ചുമത്തുകയും ആയിരുന്നു.