രാജ്യത്തെ വിമാനകമ്പനികള്‍ക്ക് കിട്ടിയ വലിയൊരു അടിയായിരുന്നു ഇന്ധനത്തിന്റെ വില വര്‍ദ്ധനവ്. എന്നാല്‍ ഇന്ന് ആശ്വാസകരമാവുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ഇന്ധന വില കുറച്ചിരിക്കുകയാണ്.
എണ്ണക്കമ്പനികളാണ് ഏവിയേഷന്‍ ഇന്ധനത്തിന്റെ 2.2 ശതമാനം വില കുറച്ചത്. വിമാന ഇന്ധനത്തിന് വില ഒരു കിലോ ലിറ്ററിന് 3084.94 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിമാന ഇന്ധനവില ഒരു കിലോ ലിറ്ററിന് 1,38,147.93 രൂപയായി. ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്ക് ആണ് ഈ വിലയില്‍ ഇന്ധനം ലഭിക്കുക.
ദില്ലിയിലെ വിമാന ഇന്ധനവില ഒരു കിലോ ലിറ്ററിന് 1,38,147.95 രൂപയാണ്. അതേസമയം മുംബൈയില്‍ 137095.74 രൂപയാണ് പുതിയ വില. ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഈ വര്‍ഷം വിമാന ഇന്ധന വില കുറയുന്നത്. 1,41,232.87 രൂപയായി നേരത്തെ വിമാന ഇന്ധനവില ഉയര്‍ന്നിരുന്നു. ഓരോ സംസ്ഥാനത്തെയും നികുതി നിരക്ക് അടിസ്ഥാനപ്പെടുത്തി വിമാന ഇന്ധനവില വ്യത്യാസപ്പെട്ടിരിക്കും.