18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.44 INR
1 EUR =88.98 INR
breaking news : വേനലവധിക്കാലത്ത് യാത്രപോകുന്നവര്‍ക്ക് വിമാന ടിക്കറ്റിന് മികച്ച ഓഫറുകളുമായി ആമസോണ്‍ പേ,  ഓഫറുകള്‍ ഇങ്ങനെ >>> ഈ ചൂടത്ത് കറുത്ത കുടകള്‍ ഉപയേഗിക്കുക, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ശാസ്ത്രജ്ഞര്‍ കറുത്ത കുടയുടെ ആവശ്യകതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു >>> 'ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും ബിഗ്‌ബോസില്‍ വന്നില്ല, എപ്പിസോഡില്‍ മൊത്തം ജബ്രി മാത്രം, എന്തോ അവര്‍ക്ക് എന്നെ ഇഷ്ടമല്ല എന്ന് തോന്നുന്നു' ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അഭിഷേക് >>> മാംസ പിണ്ഡത്തിന് അനങ്ങാന്‍ വയ്യെന്ന് അന്നാ രാജന്റെ ഡാന്‍സ് വീഡിയോയ്ക്ക് കമന്റ്, തന്റെ വണ്ണത്തിന് പിന്നിലുള്ള ആ വേദന വെളിപ്പെടുത്തി താരം >>> 'ഡോക്ടര്‍ വന്ന് ഇന്‍ജക്ഷന്‍ എടുത്ത് പോയി പത്തു മിനിറ്റ് കഴിഞ്ഞതും അവന്‍ പോയി, ചില മരണങ്ങള്‍ ഉണ്ടായി എന്ന് കേട്ടാല്‍ സമയമെടുത്തേ അത് മനസിന്റെ ഉള്ളില്‍ കയറൂ' ജീവിതത്തിലെ ആ നഷ്ടത്തെ കുറിച്ച് ദലീപ് >>>
Home >> NAMMUDE NAADU
2.07 കോടി രൂപ വാങ്ങി വഞ്ചിച്ചു: സംവിധായകന്‍ മേജര്‍ രവി ഉള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ പരാതി, അമ്പലപ്പുഴ സ്വദേശിയെ കബളിപ്പിച്ചത് സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു വാഗ്ദാനം ചെയ്ത്

സ്വന്തം ലേഖകൻ

Story Dated: 2022-09-09

സംവിധായകന്‍ മേജര്‍ രവി സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞു 2.07 കോടി രൂപ തട്ടിയെടുത്തതായി പരാതി. കാക്കാഴത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തിന്റെ ഡയറക്ടറായ അമ്പലപ്പുഴ പന്ത്രണ്ടില്‍ച്ചിറ എം. ഷൈനാണ് പ മേജര്‍ രവിയടക്കം രണ്ടു പേര്‍ക്കെതിരേ പരാതി നല്‍കിയത്.

തന്റെ സ്ഥാപനത്തില്‍ ചികിത്സയ്ക്കെത്തിയ, 'തണ്ടര്‍ ഫോഴ്സ്' എന്ന സെക്യൂരിറ്റി കമ്പനിയുടെ എം.ഡി. അനില്‍കുമാറും കമ്പനി ഡയറക്ടറായ മേജര്‍ രവിയും ചേര്‍ന്നു തുക തട്ടിയെടുത്തുവെന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ ഷൈന്‍ ആരോപിക്കുന്നത്.

ഷൈനിന്റെ വാക്കുകള്‍

ഗുരുവായൂര്‍ സത്യസായി ആശ്രമത്തിലെ സ്വാമി ഹരിനാരായണനാണ് അനില്‍കുമാറിനെ പരിചയപ്പെടുത്തിയത്. ചികിത്സയ്‌ക്കെത്തിയശേഷം അനില്‍ കുമാറുമായി കൂടുതല്‍ ബന്ധം പുലര്‍ത്തി. 'തണ്ടര്‍ ഫോഴ്‌സ്' കമ്പനിയില്‍ ഒഴിവ് വരുന്ന ഡയറക്ടര്‍ പദവിയിലേക്കു നിയമിക്കാമെന്നു പറഞ്ഞ് ഇതിനിടെ പല തവണയായി രണ്ട് കോടി ഏഴു ലക്ഷം രൂപ കൈപ്പറ്റി. പല തവണ ബന്ധപ്പെട്ടെങ്കിലും ഡയറക്ടര്‍ പദവിയിലേക്കു നിയമിച്ചില്ല. നല്‍കിയ പണവും തിരികെ ലഭിച്ചില്ല.

കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. സമാനമായ രീതിയില്‍ എറണാകുളം സ്വദേശിയില്‍നിന്നും പാലക്കാട്ടുകാരനില്‍നിന്നും പണം തട്ടിയതായും അറിയാന്‍ കഴിഞ്ഞു. തമ്മനത്തു പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്.

More Latest News

വേനലവധിക്കാലത്ത് യാത്രപോകുന്നവര്‍ക്ക് വിമാന ടിക്കറ്റിന് മികച്ച ഓഫറുകളുമായി ആമസോണ്‍ പേ,  ഓഫറുകള്‍ ഇങ്ങനെ

വേനലവധിയായി ഇനി വിനോദയാത്രകളുടെ സമയമാണ്. അത്തരത്തില്‍ ഒരു വിനോദ യാത്രയ്ക്ക് പദ്ധതിയിടുന്നവരാണ് നിങ്ങളെങ്കില്‍ ഇതാ ആമസോണ്‍ പേയില്‍  വിമാന ടിക്കറ്റിന് മികച്ച ഓഫറുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഫ്‌ലൈറ്റുകള്‍, ഹോട്ടല്‍ ബുക്കിംഗുകള്‍, ക്യാബ്, ട്രാവല്‍ ഗാഡ്ജെറ്റുകള്‍ എന്നിവയില്‍ മികച്ച വേനല്‍ക്കാല ഓഫറുകളാണ് ആമസോണിലുള്ളത്. ആമസോണ്‍ പേയില്‍ അന്താരാഷ്ട്ര ഫ്‌ലൈറ്റുകളില്‍ 5000 രൂപ വരെയും ആഭ്യന്തര വിമാനങ്ങളില്‍ 10% വരെയും ഇളവ്, ഹോട്ടല്‍ അക്കൊമൊഡേഷന്‍ ബുക്കിംഗില്‍ 30% വരെ ഇളവ്, ഓല, ഉബര്‍ ക്യാബ് ബുക്കിങ്ങില്‍ ഒറ്റ ക്ലിക്കില്‍ പേമെന്റ്, പ്രൈം മെംബേര്‍സിന് ഉബര്‍ റൈഡുകളില്‍ 5% ക്യാഷ്ബാക്ക് എന്നിവ നേടാം. ഒപ്പം, ആമസോണ്‍ പേ ഐ സി ഐ സി ഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രൈം അംഗങ്ങള്‍ക്ക് 5% വരെയും നോണ്‍ - പ്രൈം അംഗങ്ങള്‍ക്ക് എല്ലാ പര്‍ച്ചേസുകളിലും 3% വരെ ക്യാഷ്ബാക്കും നേടാം. കൂടാതെ ഫാഷന്‍ വസ്ത്രങ്ങള്‍, സണ്‍ഗ്ലാസ്സുകള്‍, ഫാഷന്‍ ആക്‌സസറികള്‍, മോയിസ്ച്ചറൈസറുകള്‍, ഐലൈനറുകള്‍, കാജല്‍, പ്രൈമര്‍, പെര്‍ഫ്യൂമുകള്‍, ഫോള്‍ഡബിള്‍ ഹെയര്‍ ഡ്രൈയറുകള്‍, മേക്കപ്പ് കിറ്റുകള്‍ എന്നിവയും ട്രാവല്‍ ബാഗുകള്‍, ട്രാവല്‍ അഡാപ്റ്ററുകള്‍, നോയിസ്-കാന്‍സലിംഗ് ഹെഡ്‌ഫോണുകള്‍, പോര്‍ട്ടബിള്‍ ചാര്‍ജ്ജറുകള്‍ എന്നിവക്ക് ആമസോണ്‍ പേ വഴി ആമസോണ്‍.ഇന്നില്‍ മികച്ച ഓഫറുകളുമുണ്ട്.

ഈ ചൂടത്ത് കറുത്ത കുടകള്‍ ഉപയേഗിക്കുക, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ശാസ്ത്രജ്ഞര്‍ കറുത്ത കുടയുടെ ആവശ്യകതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു

ഇന്ത്യ ഒട്ടാകെ അസഹനീയമായ ചൂട് ആണ് അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതിനോടൊപ്പം ആളുകള്‍ പുറത്തിറങ്ങുന്നതിനെ കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചും മുന്നറിയിപ്പ് വന്നിട്ടുണ്ട്. ഇപ്പോഴിതാ പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചൂട് കാലത്ത് കറുത്ത കുടകള്‍ ഉപയോഗിക്കണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് അവര്‍ ഓര്‍മിപ്പിക്കുന്നത്. ഇവര്‍ പറയുന്നത് അനുസരിച്ച് ചൂടിനെ നിയന്ത്രിക്കാന്‍ കറുത്ത കുടയ്ക്ക് കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പഴയകാലത്തെ കറുത്ത കുടകള്‍ വര്‍ണകുടകളെക്കാള്‍ നല്ലതെന്നാണ് ഇവര്‍ പറയുന്നത്. കറുത്ത കുടകള്‍ സൂര്യപ്രകാശവും ചൂടും ആഗീരണം ചെയ്യും. തുടര്‍ന്ന് ഇവ ഇന്‍ഫ്രാ റെഡ് റേഡിയേഷനെ പുറന്തളളി ഹാനികരമായ യുവി വികിരണങ്ങള്‍ ശരീരത്തില്‍ പതിക്കുന്നത് തടയും. അതേസമയം വെള്ള നിറത്തിലുള്ള കുടകള്‍ വെളിച്ചത്തെ പ്രതിഫലിപ്പിക്കുമ്പോള്‍, യു.വി വികിരണങ്ങള്‍ കുടയിലൂടെ ശരീരത്തില്‍ പതിക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പലരും ഇപ്പോള്‍ യു.വി വികിരണങ്ങളില്‍ നിന്നും രക്ഷനേടാന്‍ കറുത്ത കുടകളിലേക്ക് മാറി കഴിഞ്ഞു. കറുത്ത കുടകളും അതിന്റെ ഗുണവും എന്താണെന്ന് തിരിച്ചറിഞ്ഞ് പഴയ കുടകളിലേക്ക് തിരികെ എത്തണമെന്നാണ് മുന്നറിയിപ്പ്.

'ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും ബിഗ്‌ബോസില്‍ വന്നില്ല, എപ്പിസോഡില്‍ മൊത്തം ജബ്രി മാത്രം, എന്തോ അവര്‍ക്ക് എന്നെ ഇഷ്ടമല്ല എന്ന് തോന്നുന്നു' ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അഭിഷേക്

ബിഗ്‌ബോസ് സീസണ്‍ ആറില്‍ ഓളം ഉണ്ടാക്കാന്‍ എത്തിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായിരുന്നു ആ ആറുപേര്‍. ഷോയിലുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ നിന്നും വളരെ വ്യത്യസ്തമായി തന്നെ ഗെയിം കളിക്കാന്‍ ഈ ആറുപേരും ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെന്ന് പ്രേക്ഷകരും സമ്മതിക്കുന്നുണ്ട്. പക്ഷെ ഗെയിമില്‍ നിന്നും സിബിനും പൂജയും ശാരീരിക അസ്വസ്തത മൂലം പുറത്തായത് വലിയ പ്രതീക്ഷയാണ് നഷ്ടപ്പെടുത്തിയത്. കാരണം വൈല്‍ഡ്കാര്‍ഡ് എന്‍ട്രികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടു പേര്‍ ആയിരുന്നു അവര്‍ രണ്ടു പേരും. ഈ കഴിഞ്ഞ എവിക്ഷന്‍ ആഴ്ചയില്‍ അഭിഷേക് ജയദീപ് പുറത്തായതോടെ ഇനി ബാക്കി അവശേഷിക്കുന്ന മൂന്ന് പേര്‍ അഭിഷേകും, സായ്‌യും, നന്ദനയും ആണ്. എന്നാല്‍ എവിക്ഷനിലൂടെ പുറത്തിറങ്ങിയ അഭിഷേക് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. താന്‍ കാഴ്ചവെച്ച പല കാര്യങ്ങളും ഷോയില്‍ ടെലികാസ്റ്റ് ചെയ്തില്ലെന്നാണ് അഭിഷേക് പറയുന്നത്. ജനങ്ങള്‍ക്ക് തന്നെ ഇഷ്ടപ്പെട്ടുകാണില്ല എന്ന് കരുതി, അത് പ്രേക്ഷക വിധി എന്ന് അംഗീകരിച്ചാണ് അഭിഷേക് പുറത്തേക്ക് വന്നെന്നാണ് കരുതിയതെന്നും പക്ഷെ പുറത്തിറങ്ങിയപ്പോഴാണ്, ജനങ്ങള്‍ എന്തുകൊണ്ട് തന്നെ ഇഷ്ടപ്പെട്ടില്ല എന്ന കാര്യം അഭിഷേകിന് ശരിക്കും ബോധ്യമായത് എന്ന കാര്യത്തെ കുറിച്ചാണ് അഭിഷേക് പറയുന്നത്. അഭിഷേകിന്റെ വാക്കുകള്‍ ഇതാ:'ഞാന്‍ ഹൗസിന് ഉള്ളില്‍ പറഞ്ഞ സ്റ്റേറ്റ്മെന്റുകള്‍, കോര്‍ട്ട് ടാസ്‌കില്‍ ഞാന്‍ മാത്രം പറഞ്ഞ് സ്‌കോര്‍ ചെയ്ത് ജിന്റോ ചേട്ടനെ കുറ്റവിമുക്തനാക്കിയ സീനുകള്‍, അഭിഷേകുമായുള്ള (ശ്രീകുമാര്‍) ഫൈറ്റില്‍ ഞാന്‍ അവനോട് പറഞ്ഞ ഫുള്‍ ജസ്റ്റിഫിക്കേഷന്‍, അവനോട് ഇരുന്ന് സംസാരിച്ച് ഞാന്‍ എല്ലാം സോള്‍വ് ആക്കി- അവന്‍ എന്നെ മനസ്സിലാക്കിയ സീന്‍, അപ്സരയ്ക്കൊപ്പമുള്ള ഫണ്‍ ആക്ടും ഡ്രാമയും ഒന്നും ഒരു എപ്പിസോഡിലോ, പ്ലസ്സില്‍ പോലും വന്നില്ല. ലൈവില്‍ പോലും കട്ട് ചെയ്ത് ക്യാമറ മാറ്റി എന്ന് അമ്മ പറഞ്ഞു. എപ്പിസോഡില്‍ മൊത്തം ജബ്രി മാത്രം. എന്തോ അവര്‍ക്ക് എന്നെ ഇഷ്ടമല്ല എന്ന് തോന്നുന്നു' എന്നാണ് അഭിഷേക് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത് ഇതേ കാര്യം നേരത്തെ പുറത്തായ നിഷാനയും പറയുന്നുണ്ട്. ലൈവില്‍ ബിഗ് ബോസ് കണ്ടുകൊണ്ടിരിക്കെ, ഒരു മണിക്കൂര്‍ നേരമായി ഗബ്രിയും ജാസ്മിനും മാത്രമാണ് എന്നാണ് നിഷാന പറയുന്നത്.

മാംസ പിണ്ഡത്തിന് അനങ്ങാന്‍ വയ്യെന്ന് അന്നാ രാജന്റെ ഡാന്‍സ് വീഡിയോയ്ക്ക് കമന്റ്, തന്റെ വണ്ണത്തിന് പിന്നിലുള്ള ആ വേദന വെളിപ്പെടുത്തി താരം

സിനിമകളിലൂടെ ലഭിച്ച പ്രശസ്തിയേക്കാളേറെ ഉദ്ഘാടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് അന്ന രാജന്‍. എന്നാല്‍ ബോഡി ഷെയിമിംഗ് ഏറെ നേരിടേണ്ടി വന്നിട്ടുള്ള താരം കൂടിയാണ് അന്ന. പല വേദികളിലും താരം ധരിക്കുന്ന വസ്ത്രങ്ങളും താരത്തിന്റെ ശരീര ഘടനയും എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്.  ഇപ്പോഴിതാ താരം ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് ലഭിച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയും ആണ് വാര്‍ത്തയാകുന്നത്.  താരം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചത്. എന്നാല്‍ വീഡിയോയ്ക്ക് താഴെ 'മാംസപിണ്ഡത്തിന് അനങ്ങാന്‍ വയ്യെന്ന്' പറഞ്ഞ് ഒരാള്‍ കമന്റ് ചെയ്തു. ഇതിനെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടിയിപ്പോള്‍. തന്റെ രോഗത്തെക്കുറിച്ചാണ് നടയിുടെ വെളിപ്പെടുത്തല്‍. 'നിങ്ങള്‍ക്ക് എന്നെയോ ഞാന്‍ പോസ്റ്റ് ചെയ്യുന്ന വിഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പറയാം പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ നൃത്ത വിഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാന്‍ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്. ചിലപ്പോള്‍ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോള്‍ മുഖം വീര്‍ക്കുകയും എന്റെ സന്ധികളില്‍ നീര്‍വീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവര്‍ഷമായി ഞാന്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേതു കൂടിയാണ്. നിങ്ങള്‍ക്ക് എന്റെ വിഡിയോകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമന്റുമായി ദയവായി വരാതിരിക്കുക. എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവര്‍ക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി. എന്റെ വസ്ത്രധാരണം കാരണം എന്റെ നൃത്തച്ചുവടുകളില്‍ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. പക്ഷേ പരിമിതികള്‍ക്കിടയില്‍ നിന്നു ശ്രമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല. എന്റെ പരിമിതികള്‍ കമന്റു ചെയ്യുന്ന ആരാധകര്‍ മനസിലാക്കുകയും എന്നെ പിന്തുണക്കുന്നത് തുടരുകയും ചെയ്യുമല്ലോ.''-അന്നയുടെ വാക്കുകള്‍.  

'ഡോക്ടര്‍ വന്ന് ഇന്‍ജക്ഷന്‍ എടുത്ത് പോയി പത്തു മിനിറ്റ് കഴിഞ്ഞതും അവന്‍ പോയി, ചില മരണങ്ങള്‍ ഉണ്ടായി എന്ന് കേട്ടാല്‍ സമയമെടുത്തേ അത് മനസിന്റെ ഉള്ളില്‍ കയറൂ' ജീവിതത്തിലെ ആ നഷ്ടത്തെ കുറിച്ച് ദലീപ്

നടന്‍ ദിലീപിന്റേതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ചിത്രമാണ് 'പവി കെയര്‍ടേക്കര്‍'. കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിലൂടെ തങ്ങളുടെ പഴയ ദിലീപിനെ കിട്ടിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.  ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പല കാര്യങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് ബ്രോ എന്ന നായകുട്ടി. ദിലീപ് ഇതിനു മുന്‍പും നായയുമൊത്തുള്ള ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ആളാണ്. അതിനാല്‍ തന്നെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായ്ക്കുട്ടിയെ കുറിച്ച് കണ്ണ് നിറയ്ക്കുന്ന അനുഭവമാണ് ദിലീപ് വിവരിക്കുന്നത്. ദിലീപിന് വര്‍ഷങ്ങളോളം ബ്രൂണോ എന്ന വളര്‍ത്തുനായ വീട്ടിലുണ്ടായിരുന്നു. ബ്രൂണോയെ കുറിച്ച് ദിലീപ് തുറന്നു പറയുകനായപ്പോള്‍ . '10 വര്‍ഷം ബ്രൂണോ എന്ന നായ്ക്കുട്ടിയുണ്ടായിരുന്നു. വീട്ടില്‍ ആരുമില്ല, അമ്മ തനിച്ചാണെങ്കിലും, അവന്‍ നോക്കിക്കോളും. വീട്ടില്‍ ഗസ്റ്റ് വരുമ്പോള്‍ ബ്രൂണോ എന്ന് വിളിച്ചാല്‍ അകത്തേക്ക് പോകണം എന്നവന്‍ മനസിലാക്കും. ഒരു മനുഷ്യന്റെ സ്വഭാവം പോലത്തെ പെരുമാറ്റമായിരുന്നു. ഒരു ദിവസം രോമം പൊഴിയുന്നതിന്റെ പേരില്‍ ഇന്‍ജെക്ഷന്‍ എടുക്കാന്‍ ഡോക്ടര്‍ വന്നു. പത്തു മിനിറ്റ് കഴിഞ്ഞതും അവന്‍ പോയി. ഞാന്‍ പുറത്തായിരുന്നു. വന്നു കയറിയതും അമ്മ കാര്യം അവതരിപ്പിച്ചു. ചില മരണങ്ങള്‍ ഉണ്ടായി എന്ന് കേട്ടാല്‍ സമയമെടുത്തേ അത് മനസിന്റെ ഉള്ളില്‍ കയറൂ. ഇത് ഞാന്‍ കേട്ടയുടനെ പൊട്ടിക്കരയാന്‍ തുടങ്ങി. അതിനു ശേഷം വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തിയിട്ടില്ലെന്നും ദിലീപ് പറഞ്ഞു.  

Other News in this category

  • കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി
  • വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത്
  • അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ
  • മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും
  • കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു
  • ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു
  • കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു
  • സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്
  • പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായി വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി, പത്ത് സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങള്‍
  • വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ല,  പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതു തിരിച്ചുകൊടുക്കണം: സുപ്രീംകോടതി
  • Most Read

    British Pathram Recommends