18
MAR 2021
THURSDAY
1 GBP =104.81 INR
1 USD =83.46 INR
1 EUR =89.85 INR
breaking news : പ്രവചനങ്ങള്‍ തിരുത്തിക്കുറിച്ച് ഈ വര്‍ഷം യുകെ വീടുകളുടെ വില ഉയരുമെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി കമ്പനിയായ സാവില്‍സ്; അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രോപ്പര്‍ട്ടി വില ശരാശരി 61,500 പൗണ്ട് ഉയരുമെന്ന് മുന്നറിയിപ്പ് >>> ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ് >>> ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാണിച്ചു, അടുത്ത അധ്യാന വര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠമാകുന്നു >>> ഇനി യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണോ? പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകള്‍' ഇനി അതും പറഞ്ഞ് തരും >>> പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം, പുതിയ സംവിധാനം ഒരുക്കി ഐസിഐസിഐ ബാങ്ക് >>>
Home >> NAMMUDE NAADU
ആവേശം ആകാശം തൊട്ടപ്പോള്‍ വില റോക്കറ്റേറി; ഇടുക്കിയില്‍ ഒരു മത്തങ്ങ ലേലത്തില്‍ പോയത് 47,000 രൂപയ്ക്ക്! ചെമ്മണ്ണാര്‍ പൗരാവലി സംഘടിപ്പിച്ച ലേലം ചരിത്രം കുറിച്ചു

സ്വന്തം ലേഖകൻ

Story Dated: 2022-09-10

സാധാരണ ഒരു കിലോ മത്തങ്ങയ്ക്ക് നമ്മുടെ നാട്ടിലെ വിലയെത്ര? 25 അല്ലെങ്കില്‍ 30. കൂടിപ്പോയാല്‍ 50 എന്ന് കരുതാം. എന്നാല്‍ ചെമ്മണ്ണാറിലെ ഓണാഘോഷത്തിന് നടത്തിയ ജനകീയ ലേലത്തില്‍ വിറ്റ 5 കിലോ തൂക്ക വരുന്ന ഒരു മത്തങ്ങയുടെ വില കേട്ടാല്‍ ആരും ഞെട്ടും. സൗജന്യമായി സംഘാടകര്‍ക്ക് ലഭിച്ച മത്തങ്ങ ലേലത്തില്‍ വിറ്റത് 47,000 രൂപയ്ക്കാണ്. ഓണാഘോഷത്തിന്റെ ആവേശത്തില്‍ നാട്ടുകാര്‍ അരയും തലയും മുറുക്കി വാശിയോടെ ലേലത്തില്‍ പങ്കെടുക്കുകയായിരുന്നു.

ചെമ്മണ്ണാര്‍ പൗരാവലിയാണ് ലേലത്തിന്റെ സംഘാടകര്‍. 10 രൂപയില്‍ നിന്ന് തുടങ്ങിയ ലേലമാണ് 47,000 ത്തില്‍ എത്തിയത്. ഉടുമ്പന്‍ചോല സ്വദേശി സിബി ഏബ്രഹാമാണ് മത്തങ്ങ സ്വന്തമാക്കിയത്. ചെമ്മണ്ണാര്‍ പള്ളി വികാരി ഫാ.മാത്യു ചെറുപറമ്പില്‍ മത്തങ്ങ കൈമാറി.

More Latest News

ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചി നഗരത്തില്‍ ഹോസ്റ്റല്‍ മുറിയിലെ സഹവാസികള്‍ പോലും അറിയാതെ യുവതി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി യുവാവ്. കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശിയാണ് കുഞ്ഞിനെയും യുവതിയെയും ഏറ്റെടുക്കാനും യുവതിയെ വിവാഹം കഴിക്കാനും തയ്യാറായത്. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിര്‍ത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.   കഴിഞ്ഞ ഞായറാഴ്ച രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു 23 വയസ്സുകാരി പ്രസവിച്ചത്. ആറു പേരുള്ള മുറിയിലാണു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണി ആണെന്നോ ഒന്നും കൂടെ ഉള്ളവര്‍ അറിഞ്ഞിരുന്നില്ല.  മുന്‍പു പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഞായര്‍ രാവിലെ ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാണിച്ചു, അടുത്ത അധ്യാന വര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠമാകുന്നു

വളരെ നാളത്തെ ആവശ്യപ്രകാരം കേരളത്തില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. വളരെ നാളത്തെ ആവശ്യപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഒരു തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക എന്നാണ് പുറത്ത് വരുന്ന വിവരം. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ താമസിക്കുന്നത് കഴിഞ്ഞ വര്‍ഷം മേയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 15-കാരിയുടെ ഏഴുമാസം ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. കൗമാരകാല ഗര്‍ഭധാരണമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ലൈംഗിക വിദ്യാഭ്യാസം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുന്നത്. കൗമാരപ്രായത്തിലെ ശാരീരിക ബുദ്ധിമുട്ടുകളും മറ്റും പ്രാഥമികമായി പരിചയപ്പെടുത്തുന്ന അധ്യായമാണ് ഏഴാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകം രണ്ടാമത്തെ ഭാഗത്തിലുണ്ടാവുക. ഒന്‍പതാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാംഭാഗത്തിലെ 'പ്രത്യുത്പാദന ആരോഗ്യം' എന്ന അധ്യായത്തില്‍ വിഷയം വിശദമായി പഠിപ്പിക്കും. കൗമാരകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആര്‍ത്തവകാല ശുചിത്വം, ഗര്‍ഭധാരണം എങ്ങനെ, ഭ്രൂണവളര്‍ച്ച, ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, പ്രസവപ്രക്രിയ ഗര്‍ഭഛിദ്രത്തിന്റെ അപകടസാധ്യതകള്‍ മുതലായവ പഠിപ്പിക്കും. ലൈംഗികാതിക്രമണത്തിനിരയായാല്‍ എന്തുചെയ്യണം, ആരെ സമീപിക്കണം തുടങ്ങിയ അറിവുകളും ദിശ ഹെല്‍പ് ലൈന്‍ നമ്പറും പാഠഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഇനി യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണോ? പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകള്‍' ഇനി അതും പറഞ്ഞ് തരും

ടെക്‌നോളജി അങ്ങ് ടോയ്‌ലെറ്റ് വരെ എത്തിയിരിക്കുകയാണ്. ചൈനയില്‍ ബീജിങ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളില്‍ പുരുഷന്മാര്‍ക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്ന ടോയ്‌ലെറ്റ് ആരോഗ്യ കാര്യങ്ങള്‍ക്ക് കൂടി ശ്രദ്ധ കൊടുക്കുന്ന ടെക്‌നോളജിയാണ് ഒരുക്കിയിരിക്കുന്നത്. യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണമെങ്കില്‍ പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകളെ' ആശ്രയിച്ചാല്‍ മതിയാകും. മൂത്ര പരിശോധനയിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തുന്ന സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍ ആണ് ചൈനയില്‍ ആരംഭിച്ചിരിക്കുന്നത്. ഈ പബ്ലിക് ശുചിമുറിയിലെ സ്മാര്‍ട്ട് യൂറിനലുകള്‍ പല തരത്തിലുള്ള പരിശോധനകള്‍ നടത്തി തരും. സ്വകാര്യ കമ്പനി വഴിയാണ് ഇത് നടപ്പാക്കുന്നത്. അതിനാല്‍ ഇതിന് ചെറിയൊരു തുക ഉപഭോക്താവ് നല്‍കണം. ഏതാണ്ട് 20 യുവാന്‍ അതായത് 230 ഇന്ത്യന്‍ രൂപയാണ് ഇതിന് നല്‍കേണ്ടി വരുന്ന ചാര്‍ജ്. വീചാറ്റിലൂടെ പണം അടച്ച് ഇവിടെ കയറി മൂത്രമൊഴിച്ച് കഴിഞ്ഞാല്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പരിശോധന ഫലം ഫോണിലേക്ക് എത്തുന്ന വിധമാണ് ഇതിന്റെ സംവിധാനം. ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതിലേക്ക് ഇത്തരം സ്മാര്‍ട്ട് ടോയ്ലറ്റുകള്‍ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ശുചിമുറികള്‍ ചൈനയില്‍ ആകമാനം സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി. എന്നാല്‍ ഇവ ഡോക്ടര്‍മാര്‍ക്ക് പകരമല്ലെന്നും ഡോക്ടറുടെ അടുത്തേക്ക് നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിനെത്താന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ഇവയുടെ ഉദ്ദേശ്യമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം, പുതിയ സംവിധാനം ഒരുക്കി ഐസിഐസിഐ ബാങ്ക്

ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പ്രവാസികള്‍ക്ക് യുപിഐ ഇടപാട് നടത്താന്‍ സംവിധാനമൊരുക്കി  ഐസിഐസിഐ ബാങ്ക്.  പ്രവാസി ഉപഭോക്താക്കളുടെ ഇടപാടുകള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം എന്നതാണ് പ്രത്യേകത. ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടുള്ള പ്രവാസികള്‍ക്ക് ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നതാണ് സംവിധാനം. യൂട്ടിലിറ്റി ബില്ലുകള്‍, ഇ-കോമേഴ്സ് ഇടപാടുകള്‍ അടക്കം പ്രവാസികള്‍ക്ക് ഇതുവഴി നിര്‍വഹിക്കാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ എന്‍ആര്‍ഇ/ എന്‍ആര്‍ഒ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതായിരിക്കണം എന്ന വ്യവസ്ഥ മാത്രമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ iMobile Pay വഴിയാണ് ബാങ്ക് ഈ സേവനം ലഭ്യമാക്കിയത്. നേരത്തെ, യുഎസ്എ, യുകെ, യുഎഇ, കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിങ്ങനെ 10 രാജ്യങ്ങളില്‍ യുപിഐ ഇടപാടുകള്‍ നടത്തുന്നതിന് പ്രവാസികള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു. ഇപ്പോള്‍ ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഐസിഐസിഐ ബാങ്ക് ഒരുക്കിയിരിക്കുന്നത്. ബാങ്കിന്റെ പ്രവാസി ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ഇന്ത്യന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ പേയ്‌മെന്റുകള്‍ നടത്താമെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു. യുപിഐ ഐഡിയിലേക്കോ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്കോ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കോ പണം അയയ്ക്കാം. ഈ സൗകര്യം ഉപയോഗിച്ച്, മുകളില്‍ പറഞ്ഞ 10 രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഉപഭോക്താക്കള്‍ക്ക് യുപിഐ ഉപയോഗിച്ച് പണമടയ്ക്കാന്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്ക് മാറേണ്ടതില്ലെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു.  

പതിനഞ്ചാമത് മുട്ടുചിറ സംഗമത്തിനൊരുങ്ങി ബോള്‍ട്ടണില്‍ മുട്ടുചിറക്കാര്‍, വിപുലമായ തയ്യാറെടുപ്പുകളോടെ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ മുട്ടുചിറ സംഗമം

പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നോര്‍ത്ത് വെസ്റ്റിലെ ബോള്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ല്‍ തുടക്കം കുറിച്ചതും ബോള്‍ട്ടണില്‍ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ല്‍ ഒഴികെ, കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് സംഗമം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളിലാണ് ബോള്‍ട്ടണിലെ മുട്ടുചിറക്കാര്‍. ഭാരതത്തിന്റെ ആദ്യ വിശുദ്ധ, അല്‍ഫോന്‍സാമ്മ ബാല്യ, കൗമാരങ്ങള്‍ ചിലവഴിച്ച മുട്ടുചിറ കേരളത്തിലെ ആദിമ ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണ്. പരിശുദ്ധാത്മാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ ദേവാലയമാണ് മുട്ടുചിറയിലേത്. വടക്കുംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന മുട്ടുചിറ, മലയാളത്തിലെ ആദ്യ സന്ദേശകാവ്യമായ ഉണ്ണുനീലി സന്ദേശത്തിലും പ്രതിപാദ്യ വിഷയമായിരുന്നു. മുട്ടുചിറ കുന്നശ്ശേരിക്കാവിന് വടക്ക് ഭാഗത്തായിരുന്നു ഉണ്ണുനീലി സന്ദേശത്തിലെ നായിക ഉണ്ണുനീലിയുടെ ഭവനമായ മുണ്ടക്കല്‍ തറവാട്. ഭാഗവതഹംസം ബ്രഹ്‌മശ്രീ മള്ളിയൂര്‍ ശ്രീ ശങ്കരന്‍ നമ്പൂതിരിപ്പാടിലൂടെ, കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായി മാറിയ മള്ളിയൂര്‍ ശ്രീ മഹാ ഗണപതി ക്ഷേത്രം, കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം എന്നിവയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് മുട്ടുചിറ.  സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.വര്‍ഗ്ഗീസ് നടക്കല്‍ രക്ഷാധികാരിയായും ബോള്‍ട്ടണിലെ ജോണി കണിവേലില്‍ ജനറല്‍ കണ്‍വീനറായും 2009 ല്‍ തുടക്കം കുറിച്ച മുട്ടുചിറ സംഗമം UK, ഇരുവരുടെയും നേതൃത്വത്തില്‍ ഊര്‍ജ്ജസ്വലതയോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. മുട്ടുചിറ സംഗമം യുകെയുടെ പതിനഞ്ചാമത് വാര്‍ഷിക സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവന്‍ മുട്ടുചിറ കുടുംബങ്ങളെയും പ്രതീക്ഷിച്ച് കൊണ്ടുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മുട്ടുചിറ സംഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്. ജോണി കണിവേലില്‍ - 07889800292, കുര്യന്‍ ജോര്‍ജ്ജ് - 07877348602,സൈബന്‍ ജോസഫ് - 07411437404,ബിനോയ് മാത്യു - 07717488268,ഷാരോണ്‍ ജോസഫ് - 07901603309.

Other News in this category

  • ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്
  • ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാണിച്ചു, അടുത്ത അധ്യാന വര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠമാകുന്നു
  • കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
  • കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍
  • എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി
  • നവകേരള ബസ് സര്‍വ്വീസ് ആരംഭിച്ചു, കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം നാലരയോടെയാണ് സര്‍വ്വീസ് ആരംഭിച്ചത്
  • വിദേശ നാടുകളിലേതു പോലെ നാലു വര്‍ഷം നീളുന്ന ബിരുദ കോഴ്‌സ് ഇനി കേരളത്തിലും, വലിയ പ്രതിക്ഷയോടൊപ്പം ആശങ്കയും നല്‍കുന്ന പുതിയ മാറ്റം
  • പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു
  • കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
  • ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ്
  • Most Read

    British Pathram Recommends