18
MAR 2021
THURSDAY
1 GBP =104.81 INR
1 USD =83.46 INR
1 EUR =89.85 INR
breaking news : നടി കനകലത അന്തരിച്ചു, മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരിക്കേ വസതിയില്‍ വച്ചായിരുന്നു അന്ത്യം >>> സിനിമയില്‍ നിന്നുള്ള പിടിയറക്കം രാഷ്ട്രീയക്കാരനായി തന്നെ, രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള അവസാന ചിത്രത്തില്‍ രാഷ്ട്രീയക്കാരനായി തന്നെ വേഷമിടാനൊരുങ്ങി വിജയ് >>> 'ഒരു മനുഷ്യന്‍ പോലും അതിനെതിരെ മോശമായി പറഞ്ഞില്ല, പക്ഷേ, ഒരാള്‍ മോശമായ കമന്റ് പറഞ്ഞിട്ടുണ്ട്' മഞ്ജു പിള്ള പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു >>> എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിട്ട് വര്‍ഷങ്ങള്‍, അഡോള്‍ഫ് ഹിറ്റ്ലറുടെ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ ഉടമസ്ഥതയിലുള്ള വില്ല വില്‍ക്കാന്‍ ഒരുങ്ങുന്നു >>> മനുഷ്യരുടെ സങ്കടങ്ങള്‍ മാത്രമല്ല മൃഗങ്ങള്‍ക്ക് വേണ്ടിയും ഒരു ക്ഷേത്രം, ക്ഷേത്രത്തിലെ പ്രതിഷ്ഠ  കള്ളന്മാരില്‍ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിച്ച കര്‍ഷകന്‍!!! >>>
Home >> NAMMUDE NAADU
ഉത്രട്ടാതി വള്ളംകളി ഒരുക്കത്തിനിടെ പള്ളിയോടം മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു; രണ്ടുപേരെ കാണാനില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

സ്വന്തം ലേഖകൻ

Story Dated: 2022-09-10

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നുപേരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യന്‍ (18), ചെറുകോല്‍ സ്വദേശി വിനീഷ് (35) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പോലീസും ഫയര്‍ഫോഴ്‌സിനും പുറമെ സ്‌കൂബാ ഡൈവിങ് സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്. നാവിക സേനയുടെ സഹായവും തേടിയിട്ടുണ്ട്.

ചെറുകോല്‍ മനാശെരില്‍ വിനീഷ്, ചെന്നിത്തല സ്വദേശി,വൃന്ദാവനത്തില്‍ രാഗേഷ്, എന്നിവര്‍ ഉള്‍പ്പെടെ 4 പേരെയാണ് അപകടത്തില്‍പെട്ടത്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. വലിയ പെരുംമ്പുഴ കടവിലായിരുന്നു അപകടം. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

അറുപത് തുഴച്ചിലുകാര്‍ കയറുന്ന പള്ളിയോടമാണ് ചെന്നിത്തല പള്ളിയോടമെന്നാണ് വിവരം. ഇതില്‍ അമ്പതിലേറെ ആളുകള്‍ ഉണ്ടായിരുന്നു. പ്രദക്ഷിണ സമയത്ത് തുഴച്ചില്‍കാര്‍ അല്ലാത്തവരും വഴിപാടായി വള്ളത്തില്‍ കയറിയിരുന്നു.

പള്ളിയോടം മറിയാന്‍ ഇടയായ സാഹചര്യത്തെ കുറിച്ച് പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട് എന്ന് മന്ത്രി പി പ്രസാദ്. സ്‌കൂബ ഡ്രൈവേഴ്‌സിന്റെ മൂന്ന് ടീം നിലവില്‍ പരിശോധന നടത്തുകയാണ്. നാവിക സേനയുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കളക്ടറുമായി സംസാരിച്ചെന്നും നേവിയുടെ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു. എംഎല്‍എമാരായ രമേശ് ചെന്നിത്തല, സജി ചെറിയാന്‍ എന്നിവര്‍ പള്ളിയോടം പുറപ്പെടുന്ന ചടങ്ങിന് എത്തിയിരുന്നു.

More Latest News

നടി കനകലത അന്തരിച്ചു, മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരിക്കേ വസതിയില്‍ വച്ചായിരുന്നു അന്ത്യം

നിരവധി സിനിമകളില്‍ ചെറുതും വലുതുമായി വേഷമിട്ട മലയാളികളുടെ പ്രിയപ്പെട്ട കനകലത അന്തരിച്ചു. ഇന്നലെ തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 350ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് താരം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. ചെറിയവേഷങ്ങളാണെങ്കിലും മലയാളികള്‍ക്ക മറക്കാനാകാത്ത വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

സിനിമയില്‍ നിന്നുള്ള പിടിയറക്കം രാഷ്ട്രീയക്കാരനായി തന്നെ, രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള അവസാന ചിത്രത്തില്‍ രാഷ്ട്രീയക്കാരനായി തന്നെ വേഷമിടാനൊരുങ്ങി വിജയ്

നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തതെങ്കിലും താരം സിനിമകളില്‍ നിന്നും എന്നന്നേക്കുമായി പിന്‍മാറുന്ന വാര്‍ത്ത വലിയ ഞെട്ടലോടെയാണ് കേട്ടത്. വിജയ്‌യുടെ ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ആകാംക്ഷയും നിരാശയും നിറഞ്ഞതായിരിക്കും ആരാധകര്‍ക്ക്. ആ ചിത്രത്തിന് ശേഷം ഇനിയും താരം സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിക്കാത്ത ഒരു വിജയ് ആരാധകര്‍ പോലും ഉണ്ടാകില്ല. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 69. ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തില്‍ ആണെന്ന് നേരത്തെ തന്നെ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ യാദൃശ്ചികമായ കാര്യമാണ് പുറത്ത് വരുന്നത്. അവസാന ചിത്രത്തില്‍ ഒരു തികഞ്ഞ രാഷ്ട്രീയക്കാരന്റെ വേഷത്തിലായിരിക്കും വിജയ് എത്തുക എന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനു മുന്‍പും രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രങ്ങളില്‍ വിജയ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും രാഷ്ട്രീയത്തിലേക്കു ഇറങ്ങുന്ന വിജയ് അവസാനമായി അഭിനയിക്കുന്നത് രാഷ്ട്രീയക്കാരനായി എന്നത് ആരാധകര്‍ക്ക് കൗതുകമാവുകയാണ്.  വിജയ്യുടെ 50-ാം പിറന്നാള്‍ ദിനമായ ജൂണ്‍ 22 ന് ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. അടുത്ത വര്‍ഷം മധ്യത്തില്‍ ചിത്രം റിലീസ് ചെയ്യും. കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം. യഷ് നായകനായി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കിനുശേഷം കെ.വി.എന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ദളപതി 69. ദളപതി 69ല്‍ വന്‍താരനിര അണിനിരക്കുന്നുണ്ട്. കമല്‍ഹാസനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ജോലികള്‍ തത്ക്കാലം മാറ്റിവച്ചാണ് എച്ച്. വിനോദ് ദളപതി 69ല്‍ മുഴുകിയിരിക്കുന്നത്. ദളപതി 69ലേക്ക് പല സംവിധായകരുടെയും പേരുകള്‍ ഉയര്‍ന്നെങ്കിലും വിജയ് വിനോദിനെയാണ് പരിഗണിച്ചത്.

'ഒരു മനുഷ്യന്‍ പോലും അതിനെതിരെ മോശമായി പറഞ്ഞില്ല, പക്ഷേ, ഒരാള്‍ മോശമായ കമന്റ് പറഞ്ഞിട്ടുണ്ട്' മഞ്ജു പിള്ള പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു

നിരവധി സിനിമകളിലൂടെയും ടെലിഫിലിമുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പിള്ള. 2021ല്‍ പുറത്തിറങ്ങിയ ഹോം, 2023ല്‍ പുറത്തിറങ്ങിയ ഫാലിമി എല്ലാം മഞ്ജുവിന്റെ മികച്ച അഭിനയം കണ്ട ഒന്നായിരുന്നു. താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ ചിത്രങ്ങളിലെ അമ്മ വേഷങ്ങളിലൂടെ. ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യില്‍ മഞ്ജു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിവിന്‍ പോളിയുടെ അമ്മയായാണ് താരം എത്തുന്നത്. എന്നാല്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ താരം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്.  ആര്‍ക്കും ആരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെടുക്കാന്‍ സാധിക്കില്ലെന്നാണ് മഞ്ജു പറയുന്നത്. എല്ലാവരും മികച്ച അഭിപ്രായം പ്രകടിപ്പിച്ച തന്റെ ഒരു സിനിമയെക്കുറിച്ച് ഒരാള്‍ മോശമായി പറഞ്ഞെന്നും മഞ്ജു തുറന്ന് പറഞ്ഞു.  മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ:'എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, ചിലപ്പോള്‍ ഇതിനെതിരെ വിമര്‍ശനങ്ങള്‍ വന്നേക്കാം. നമുക്ക് ആരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. നമുക്ക് ഈ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെടുക്കാന്‍ സാധിക്കില്ല. എല്ലാവരും പുകഴ്ത്തിപ്പറഞ്ഞ സിനിമയാണ് 'ഹോം'. ഒരു മനുഷ്യന്‍ പോലും അതിനെതിരെ മോശമായി പറഞ്ഞില്ല. പക്ഷേ, ഒരാള്‍ പറഞ്ഞു, ഒരാള്‍ മോശമായ കമന്റ് പറഞ്ഞിട്ടുണ്ട്. അതാ പറയുന്നത്, നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. ഫാലിമിയിലും അങ്ങനെ മോശമായി ഒന്നും കേട്ടിട്ടില്ല. ഒരു പ്രത്യേക വിഭാഗം എപ്പോഴും അതിനെതിരെ പറഞ്ഞുകൊണ്ടിരിക്കും.'

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിട്ട് വര്‍ഷങ്ങള്‍, അഡോള്‍ഫ് ഹിറ്റ്ലറുടെ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ ഉടമസ്ഥതയിലുള്ള വില്ല വില്‍ക്കാന്‍ ഒരുങ്ങുന്നു

ബെര്‍ലിനിലെ വടക്കന്‍ ഗ്രാമപ്രദേശത്ത് വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ഒരു വില്ല സര്‍ക്കാര്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ്. ഒരു വില്ല വില്‍ക്കാനൊരുങ്ങുന്നത് ഇത്രയും വലിയ വാര്‍ത്താ പ്രാധാന്യം നേടന്‍ ഒരു കാരണം ഉണ്ട്. കാരണം ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതി അഡേള്‍ഫ് ഹിറ്റ്‌ലറുടെ സുഹൃത്തും മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ ഉടമസ്ഥതയില്‍ ഉള്ള വില്ലയാണ് ഇത്. ഈ വില്ലയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നത്. ഡിപിഎ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ബെര്‍ലിനിലെ സര്‍ക്കാര്‍ ഫെഡറല്‍ അധികാരികള്‍ക്കോ വില്ല യഥാര്‍ത്ഥത്തില്‍ സ്ഥിതിചെയ്യുന്ന ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്തിനോ അത് നല്‍കാനാണ് ശ്രമം നടത്തുന്നത്. നശിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ പരിപാലനത്തിനും സുരക്ഷിതത്വത്തിനുമായി തുടര്‍ന്നും പണം ചെലവഴിയ്ക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ശ്രമം നടത്തുന്നത്. ഡിപിഎയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ബെര്‍ലിന്‍ ധനകാര്യ മന്ത്രിയായ സ്റ്റെഫാന്‍ എവേഴ്‌സ് അഭിപ്രായപ്പെട്ടത് സൈറ്റ് ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും, ബെര്‍ലിന്‍ സംസ്ഥാനത്ത് നിന്ന് ഒരു സമ്മാനമായി അത് ഏറ്റെടുക്കാം എന്നാണ്. പക്ഷെ സ്വകാര്യ വ്യക്തികള്‍ക്ക് ഇത് വില്‍ക്കുന്ന കാര്യം സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇല്ല. ഫെഡറല്‍ അധികാരികള്‍ക്കോ ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്തിനോ വില്ല വില്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഇത് നടക്കാതെ വന്നാല്‍ വില്ല പൊളിച്ചു നീക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്നും പറയുന്നു. വാന്‍ഡ്ലിറ്റ്സ് പട്ടണത്തിനടുത്ത് ബോഗന്‍സീ തടാകത്തിന്റെ മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ വില്ല 1939 -ല്‍ ആണ് ജോസഫ് ഗീബല്‍സ് നിര്‍മ്മിച്ചത്. തടിയും മറ്റ് ആഡംബര നിര്‍മ്മാണ വസ്തുക്കളും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ഭാര്യയ്ക്കും ആറ് കുട്ടികള്‍ക്കുമൊപ്പമാണ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്. യുദ്ധാനന്തരം, ഇത് ഒരു ആശുപത്രിയായി ഉപയോഗിക്കുകയും പിന്നീട് കിഴക്കന്‍ ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജനവിഭാഗം ഏറ്റെടുക്കുകയും ചെയ്തു. 1990 -ല്‍ ബെര്‍ലിന്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല.

മനുഷ്യരുടെ സങ്കടങ്ങള്‍ മാത്രമല്ല മൃഗങ്ങള്‍ക്ക് വേണ്ടിയും ഒരു ക്ഷേത്രം, ക്ഷേത്രത്തിലെ പ്രതിഷ്ഠ  കള്ളന്മാരില്‍ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിച്ച കര്‍ഷകന്‍!!!

മനസ്സില്‍ ഒരു ദുഖമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ ക്ഷേത്രങ്ങളെയും ദൈവങ്ങളെയും കൂട്ടുപിടിക്കാറുണ്ട്. അത്തരത്തില്‍ മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഒരു ക്ഷേത്രമുണ്ട്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ജുന്‍ജുനുവില്‍, ബക്ര ഗ്രാമത്തിലാണ്. കേള്‍ക്കുമ്പോള്‍ വ്യത്യസ്തമെന്ന് തോന്നുമെങ്കിലും ഇവിടുത്തെ പ്രതിഷ്ഠയ്ക്ക് വലിയൊരു പ്രത്യേകത ഉണ്ട്. രാജസ്ഥാനിലെ ജുന്‍ജുനുവില്‍, ബക്ര ഗ്രാമത്തില്‍ മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെയും സങ്കടങ്ങള്‍ കേള്‍ക്കുന്നൊരു ദൈവമുണ്ട്. ഇവിടെ വന്ന് ദുഖം പങ്കുവെച്ചാല്‍ അതിന് ഉചിതമായ ഫലം ലഭിക്കുമെന്നാണ് എല്ലാവരുടെയും വിശ്വാസം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സക്ലേ ഗ്രാമത്തില്‍ നിന്നുള്ള പാലാ സക്ലേ ദാദയാണ്. ഒരിക്കല്‍ ഗ്രാമത്തിലെത്തിയ കള്ളന്മാരില്‍ നിന്ന് അവിടുത്തെ പശുക്കളെ സംരക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട വ്യക്തിയാണ് പാലാ സക്ലേ ദാദയ്ക്ക്. അതുകൊണ്ടാണ് ഈ ക്ഷേത്രം അദ്ദേഹത്തിന് സമര്‍പ്പിച്ചിരിക്കുന്നതത്രെ.  ഈ ഗ്രാമത്തില്‍ നിന്നും കവര്‍ച്ചക്കാര്‍ പശുക്കളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. പശുക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഇവിടെയുള്ള കര്‍ഷകര്‍ ഈ കൊള്ളസംഘവുമായി ഏറ്റുമുട്ടി. ആ കര്‍ഷകരുടെ കൂട്ടത്തില്‍ ദാദാ പാലാ സക്ലേയും ഉണ്ടായിരുന്നത്രെ. എന്നാല്‍, കൊള്ളക്കാരുമായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിന് ഗുരുതരമായി വെട്ടേറ്റു. എന്നിട്ടും തളരാതെ പശുക്കളുമായി അദ്ദേഹം ഗ്രാമത്തിലേക്ക് നടന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ കഴുത്ത് അറ്റുപോയി എന്നാണ് പറയുന്നത്. അങ്ങനെ ഗ്രാമത്തില്‍ ഒരിടത്തെത്തിയപ്പോള്‍ അദ്ദേഹം അവിടെ കുഴഞ്ഞുവീണു.  വയലില്‍ പണിയെടുക്കുന്നവരുടെ മുന്നില്‍ വച്ചാണ് അദ്ദേഹം ജീവന്‍ വെടിഞ്ഞത്. ആ സ്ഥലത്താണ് പിന്നീട് ക്ഷേത്രം പണിതത് എന്നാണ് പറയുന്നത്. പിന്നീട്, ആ കര്‍ഷകനെ ആളുകള്‍ ദൈവമായി ആരാധിക്കുകയായിരുന്നത്രെ. ഈ ക്ഷേത്രത്തില്‍ നിരവധിപ്പേരാണ് പ്രാര്‍ത്ഥിക്കാനായി എത്തുന്നത്. ഇന്നും ആളുകള്‍ക്ക് സക്ലേ ദാദയെ ഒരുപാട് വിശ്വാസമാണ്. അതിനാല്‍ തന്നെ തങ്ങളുടേയും മൃഗങ്ങളുടെയും ദുരിതം പറയാനായും ആളുകള്‍ ഇവിടെ എത്തുന്നു.

Other News in this category

  • കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
  • കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍
  • എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി
  • നവകേരള ബസ് സര്‍വ്വീസ് ആരംഭിച്ചു, കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം നാലരയോടെയാണ് സര്‍വ്വീസ് ആരംഭിച്ചത്
  • വിദേശ നാടുകളിലേതു പോലെ നാലു വര്‍ഷം നീളുന്ന ബിരുദ കോഴ്‌സ് ഇനി കേരളത്തിലും, വലിയ പ്രതിക്ഷയോടൊപ്പം ആശങ്കയും നല്‍കുന്ന പുതിയ മാറ്റം
  • പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു
  • കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
  • ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ്
  • കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി
  • റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍
  • Most Read

    British Pathram Recommends