പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന് അറസ്റ്റില്‍. തമിഴാനാട് മഹാബലിപുരത്താണ് സംഭവം. ചെങ്കല്‍പേട്ട് ജില്ലയില്‍ അനാഥാലയം നടത്തിയിരുന്ന ചാര്‍ളി(58)യാണ് അറസ്റ്റിലായത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള അനാഥമന്ദിരത്തിലെ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. പതിനാറുകാരിയായ പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇക്കാര്യം ചാര്‍ളി അറിഞ്ഞതോടെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ രാജമംഗലത്തെ ഒരു സ്ത്രീയുടെ വീട്ടിലെത്തിച്ചു.
പ്രസവശേഷം വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇയാള്‍ തിരികെയെത്തിയില്ല. കഴിഞ്ഞവര്‍ഷം നടന്ന സംഭവത്തില്‍ ഈയിടെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.
മഹാബലിപുരം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ അനാഥാലയത്തിലെ മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.