ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ സുരക്ഷാ ഓഡിറ്റില്‍ ലോകത്തെ ഏറ്റവും മികച്ച അന്‍പത് രാജ്യങ്ങളില്‍ ഇന്ത്യയും. പട്ടികയില്‍ 48-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ചൈനയെയും പിന്തള്ളിയ ഇന്ത്യ, ചരിത്രത്തിലെ ഏറ്റവും കൂടിയ സ്കോറാണ് നേടിയത്. ചൈന 49-ാം സ്ഥാനത്താണ്.2018 ല്‍ ഇന്ത്യ 102-ാം സ്ഥാനത്തായിരുന്നു. ഇത്തവണ 54 സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് 48 ആയത്.
സിംഗപ്പൂര്‍, യു.എ.ഇ, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങള്‍ നേടിയത്. അമേരിക്ക 25-ാം സ്ഥാനം നേടി. ഇസ്രയേല്‍ 50-ാം സ്ഥാനത്തും. വിമാനത്താവളങ്ങള്‍, പ്രവര്‍ത്തന രീതികള്‍, നിയമനിര്‍മ്മാണം, വ്യക്തിഗത ലൈസന്‍സ്, വിമാന യാത്ര തുടങ്ങിയ മേഖലകളിലാണ് ഓഡിറ്റ് നടത്തിയത്. ഡല്‍ഹി വിമാനത്താവളം, ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ട്രാഫിക് കണ്ട്രോള്, എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ യു. എന്‍ സംഘം സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ഇത് ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ക്ക് വലിയ വികസന സാദ്ധ്യതകളാണ് ഒരുക്കുന്നത്.
ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും വിമാനങ്ങളുടെയും സര്‍വീസുകളുടെയും എണ്ണം കൂട്ടാന്‍ തീരുമാനിച്ചു. മറ്റ് വിമാനക്കമ്പനികളും ഈ പാത പിന്തുടരും. പുതിയ സര്‍വീസുകള്‍ക്ക് അനുമതി എളുപ്പം ലഭിക്കാനും ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വിദേശത്ത് കൂടുതല്‍ വികസനത്തിനും റാങ്കിംഗ് വഴിയൊരുക്കും.