കോഴിയിറച്ചിക്കും പച്ചക്കറിക്കും പിന്നാലെ കേരളത്തിലേക്കെത്തുന്ന മീനിലും വിഷം. അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങളില്‍ ശരിരയായ പരിശോധന നടക്കുന്നില്ലെന്നതിന്റെ യഥാര്‍ത്ഥ തെളിവാണ് കേരളം ഇന്ന് രാവിലെ കേട്ട രണ്ട് കണ്ടെയ്നര്‍ നിറയെ ചീഞ്ഞ മത്സ്യം വന്നെത്തിയ വാര്‍ത്ത.
കൊച്ചിയില്‍ മരടിന് അടുത്ത് ദേശീയപാതയോരത്തു നിര്‍ത്തിയിട്ടിരുന്ന 2 വലിയ കണ്ടെയ്നര്‍ ലോറിയില്‍ കണ്ടെത്തിയ അഴുകിയ മത്സ്യം പിടികൂടിയതാണ് നശിപ്പിച്ചത്. ആന്ധ്രയില്‍ നിന്നെത്തിയ വണ്ടിയില്‍ 10,000 കിലോഗ്രാം 'രോഹു' മത്സ്യമാണ് പുഴുവരിക്കുന്ന നിലയില്‍ ഉണ്ടായിരുന്നത്. മലിനജലവും പുഴുവും ഒഴുകുന്നതോടൊപ്പം അസഹ്യമായ ദുര്‍ഗന്ധം വമിച്ചതോടെയാണ് മരട് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇതാണ് നാട്ടുകാരും ആരോഗ്യവകുപ്പും പരിശോധിച്ചത്.
വാഹനം പൂര്‍ണമായും താഴിട്ടു പൂട്ടിയ നിലയിലായിരുന്നു കണ്ടെത്തുമ്പോള്‍. വാഹനത്തിന്റെ പിന്‍ഭാഗത്തെ താഴ് തല്ലിത്തുറന്നാണ് വാഹനത്തിനകത്ത് കയറിയത്. ഇപ്പോള്‍ മീനുകള്‍ കുഴികുത്തി മൂടി ലോറികള്‍ കസ്റ്റഡിയിലെടുത്ത് നഗരസഭ അങ്കണത്തിലേക്കു മാറ്റി. എങ്ങനെയാണ് ഈ അഴുകിയ മീന്‍ കേരളത്തിലെത്തിയതെന്നാണ് ഉയരുന്ന ചോദ്യം. അതിര്‍ത്തിയിലൂടെ എത്തുന്ന കോഴിയും മീനും അഴുകാന്‍ സാധ്യതയുള്ള മറ്റ് ഭക്ഷ്യവസ്തുക്കളും പരിശോധിക്കേണ്ടതിന്റെ അനിവാര്യതയാണ് ചര്‍ച്ചയാകുന്നത്.
മരടില്‍ മാത്രമല്ല ഏറ്റുമാനൂരിലും 300 കിലോ മീന്‍ അഴുകിയ നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്ന മീന്‍ കണ്ടെത്തി. ഐസിട്ട് 63 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 300 കിലോയോളം മീന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. സാംപിളുകള്‍ ശേഖരിച്ചെന്നും പരിശോധനാ ഫലം ഉടന്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.