മാസ്കസ് : തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പ വാര്‍ത്തകളാണ് എങ്ങും. കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലുണ്ടാക്കുന്ന നിരവധി വാര്‍ത്തകള്‍ക്കൊപ്പം ഇപ്പോഴിതാ പുറത്തു വരുന്നത് ഒരു കുഞ്ഞിന്റെ ജനന വാര്‍ത്തയാണ്.
ദുരന്തവും മരണങ്ങളും അറിയാതെയുള്ള ഉള്ള ഒരു കുഞ്ഞിന്റെ ജനന വാര്‍ത്തയാണ് ഏരെ സങ്കടപ്പെടുത്തുന്നത്. സിറിയയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും പിറന്നു വീണ കുഞ്ഞുമായി പോകുന്ന രക്ഷാപ്രവര്‍ത്തകന്റെ വീഡിയോ ആണ് വൈറലാകുന്നത്.
സിറിയയില്‍ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്. 'ഒരു കുഞ്ഞ് ജനിച്ച നിമിഷം. അവന് ജന്മംനല്കി അവന്റെ അമ്മ മരണത്തിന് കീഴടങ്ങി എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.' സിറിയയിലെ വടക്കന്‍ പ്രദേശമായ അലെപ്പോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് സൂചന. എന്നാല്‍ ഈ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇതുവരെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 4,800 ആയിരിക്കുകയാണ്. ഇനിയും കൂടുമെന്ന നിഗമനത്തിലാണ് ലോകാരോഗ്യസംഘടന. 6000ഓളം കെട്ടിടങ്ങളാണ് ഭൂചനത്തില്‍ തകര്‍ന്നത്. ദുരന്തഭൂമിയിലേക്ക് നിരവധി രാജ്യങ്ങളാണ് സഹായവാഗ്ദാനം നല്കിയിരിക്കുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ദുരന്തനിവാരണ സംഘം സിറിയിലെത്തിയിട്ടുണ്ട്.