സ്ത്രീയില്‍ നിന്ന് ട്രാന്‍സ്മെന്‍ ആയി രൂപമാറ്റം വരുത്തിയ സഹദ് കുഞ്ഞിന് ജന്മം നല്കാന് പോകുന്ന വാര്‍ത്തകളായിരുന്നു കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ നിറയെ. ഒരുപാട് പേരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഇന്നലെ ഫലമുണ്ടായി. ബുധനാഴ്ച രാവിലെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ സഹദ് കുഞ്ഞിന് ജന്മം നല്കി. നിരവധി പേരാണ് ഈ സന്തോഷ വാര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇന്‍ഡ്യയിലെ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിലെ ആദ്യ മാതാപിതാക്കളായി മാറിയ സന്തോഷത്തിലാണ് സഹദും പങ്കാളി സിയയും.
സിയ പവല്‍ കഴിഞ്ഞ മാസം ഇന്‍സ്റ്റഗ്രാമില്‍ മെറ്റേണിറ്റി ഫോടോഷൂട്ട് പങ്കുവെച്ചതോടൊണ് സംഭവം പുറംലോകം അറിയുന്നത്. മാതാപിതാക്കളായ സിയയ്ക്കും സഹദിനും ആശംസകളറിയിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജും എത്തി. 'എല്ലാ നന്മകളും നേര്‍ന്നു എന്നാണ് അറിയിച്ചത്'. സിയയെ ഫോണില്‍ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. കോഴിക്കോട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി പറഞ്ഞു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയ പങ്കുവച്ചു.
മാത്രമല്ല കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് സൂപ്രണ്ട് അറിയിച്ചു. ഇരുവര്‍ക്കും ആവശ്യമായ എല്ലാ ചികിത്സയും സൗജന്യമായി നല്കാന് മന്ത്രി സൂപ്രണ്ടിനു നിര്‍ദ്ദേശം നല്കി. കുഞ്ഞിനാവശ്യമായ പാല് മുലപ്പാല്‍ ബാങ്കില്‍ നിന്ന് കൃത്യമായി നല്കാന് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.