കൊല്ലങ്കോട് യുവാവ് ആത്മഹത്യ ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ ലക്ഷക്കണക്കിന് കടബാധ്യതയെ തുടര്‍ന്നെന്ന് കണ്ടെത്തല്‍. കഴിഞ്ഞ കൊവിഡ് കാലത്ത് തുടങ്ങിയ റമ്മി കളിക്കല് ഇയാളെ കൊണ്ട് ചെന്നെത്തിച്ചത് വലി കടബാധ്യതയിലേക്കാണ്.
കൊല്ലങ്കോട് ഗരീഷാണ് ആത്മഹത്യ ചെയ്തത്. യുവാവ് ഓണ്‍ലൈന്‍ റമ്മികളി അമിതമായി കളിച്ചിരുന്നെന്നും ഇതിനായി ഒരുപാട് ലക്ഷം രൂപ ചിലവാക്കിയെന്നുമാണ് ബാര്യയുടെ വെളിപ്പെടുത്തല്‍.
25 പവന് സ്വര്‍ണം വിറ്റാണ് ഗിരീഷ് റമ്മി കളിച്ചതൊണ് ഭാര്യ വൈശാഖ വ്യക്തമാക്കിയിരിക്കുന്നത്. കളിക്കാനുള്ള പണത്തിനായി ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും വൈശാഖ പറഞ്ഞു. കോവിഡ് കാലം മുതലാണ് ഗിരീഷ് റമ്മി കളിക്കാന്‍ തുടങ്ങിയത്. പിന്നീട് അത് സ്ഥിരമായി. റമ്മിക്ക് അടിമയായപ്പോള്‍, റമ്മി കളിക്കാന്‍ അദ്ദേഹം തന്റെ ശമ്പളം മുഴുവന്‍ വിനിയോഗിച്ചു. വേണ്ടത്ര പണം ലഭിക്കാതായപ്പോള്‍ ഭാര്യയുടെ സ്വര്‍ണം വിറ്റ് റമ്മി കളിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ അമിതമായി മദ്യപിക്കാനും തുടങ്ങി. ഇതോടെയാണ് കടബാധ്യത വര്‍ദ്ധിച്ചത്.
ആത്മഹത്യ ചെയ്യുമെന്ന് ഗിരീഷ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നെങ്കിലും വൈശാഖ അത് ഗൗരവമായി എടുത്തിരുന്നില്ല. പിന്നീട്, റമ്മി കളിക്കുന്നത് നിര്‍ത്താന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ഗിരീഷ് വഴങ്ങാതെ വരുകയും ഭാര്യയെ മര്‍ദ്ദിക്കാനും തുടങ്ങി. ഒടുവില്‍ കടബാധ്യത സഹിക്കവയ്യാതെയാണ് ഗിരീഷ് ജീവനൊടുക്കിയെന്നും വൈശാഖ പറഞ്ഞു. ഭര്‍ത്താവിന്റെ മരണത്തോടെ മക്കളുമായി എങ്ങനെ മുന്നോട്ട് പോകണമെന്നറിയാതെ കുഴങ്ങുകയാണ് വൈശാഖ.