ഹിന്ദി സിനിമയ്ക്ക് ഒരോളം ഉണ്ടാക്കിയ ചിത്രമാണ് 'പത്താന്'. സിനിമ റിലീസിങ്ങിന് മുന്‍പേ തന്നെ പ്രശ്നങ്ങള്‍ തുടങ്ങി എങ്കിലും റിലീസ് ചെയ്ത് എല്ലാവരെയും ഞെട്ടിച്ച് മികച്ച പ്രതികരണമാണ് നേടുന്നത്. 1000 കോടി കടക്കാന്‍ സാധ്യതയുള്ള പത്താനെ പക്ഷെ ഇപ്പോഴും പ്രശ്നങ്ങള്‍ പിന്തുടരുകയാണ്. പത്താന്റെ പ്രദര്‍ശനത്തിനിടെ സ്ക്രീന്‍ കുത്തികീറിയ യുവാക്കളെ അറസ്റ്റ് ചെയ്തതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
ബിഹാറിലെ ബേട്ടിയ ജില്ലയിലെ ലാല്‍ ടാക്കീസില്‍ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ നടന്ന ആദ്യ ഷോയ്ക്കിടെയാണ് സംഭവം. നാല് യുവാക്കളാണ് സിനിമ കാണാനെത്തിയത്. ഷോ തുടരുന്നതിനിടെ, അവരില്‍ ഒരാള്‍ സ്ക്രീനിനരികിലേക്ക് പോയി ഒരു കത്തി എടുത്ത് സ്ക്രീന്‍ കീറിയ ശേഷം രക്ഷപെടുകയായിരുന്നു.
ഇതിനു പിന്നാലെയാണ് തിയേറ്ററില്‍ പ്രതിഷേധമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതിയുടെ സുഹൃത്തുക്കളെ തിയേറ്ററിനുള്ളിലുള്ളവര് പോലീസിന് കൈമാറി. രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ പ്രതിക്കൊപ്പം രക്ഷപ്പെട്ടിരുന്നു.