അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്തെത്തുക. പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും. അതുകഴിഞ്ഞ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് അറിയിച്ചു.
പൊതുദര്‍ശനത്തിന് ശേഷം കെപിസിസി ഓഫീസില്‍ പൊതുദര്‍ശനം നടക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയില്‍ ആദ്യം മൈതാനത്ത് പൊതു ദര്‍ശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാള്‍ 2 മണിക്കാണ് സംസ്കാരം നടക്കുകയെന്നും സതീശന് അറിയിച്ചു.
സമയക്രമങ്ങളില്‍ ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടാകും. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും, രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.