18
MAR 2021
THURSDAY
1 GBP =104.81 INR
1 USD =83.46 INR
1 EUR =89.85 INR
breaking news : 'ഒരു മനുഷ്യന്‍ പോലും അതിനെതിരെ മോശമായി പറഞ്ഞില്ല, പക്ഷേ, ഒരാള്‍ മോശമായ കമന്റ് പറഞ്ഞിട്ടുണ്ട്' മഞ്ജു പിള്ള പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു >>> എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിട്ട് വര്‍ഷങ്ങള്‍, അഡോള്‍ഫ് ഹിറ്റ്ലറുടെ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ ഉടമസ്ഥതയിലുള്ള വില്ല വില്‍ക്കാന്‍ ഒരുങ്ങുന്നു >>> മനുഷ്യരുടെ സങ്കടങ്ങള്‍ മാത്രമല്ല മൃഗങ്ങള്‍ക്ക് വേണ്ടിയും ഒരു ക്ഷേത്രം, ക്ഷേത്രത്തിലെ പ്രതിഷ്ഠ  കള്ളന്മാരില്‍ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിച്ച കര്‍ഷകന്‍!!! >>> കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ജനരോഷത്തിന്റെ പ്രതിഫലനം; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്സ് ഇളവിനായി ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദം >>> രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും ക്ലമീഡിയ ലഭിക്കാം >>>
Home >> NAMMUDE NAADU
ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം അതിരൂക്ഷിതമാകുന്നു, ഇതുവരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരു രാജ്യങ്ങളിലുമായി 1200 കടന്നു

സ്വന്തം ലേഖകൻ

Story Dated: 2023-10-09

ടെല്‍ അവീവ് : ഇസ്രായേല്‍ - ഹമാസ് സംഘര്‍ഷം അതിരൂക്ഷമാകുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇരു രാജ്യങ്ങളുടെയും മരണ നിരക്ക് 1200 ആയി. 

ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്നും മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്‌സിനും പരിക്കുപറ്റിയിരുന്നു.

ഗാസാ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു കുടുംബത്തിലെ 20 പേരും ഇന്നലെത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 130 ഇസ്രയേല്‍ പൗരന്മാര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും അറിയിച്ചു. ഇവരെ വിട്ടയക്കണമെങ്കില്‍ തടവിലുള്ള പലസ്തീന്‍ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഹമാസ് ആക്രമണത്തില്‍ പത്ത് നേപ്പാള്‍ പൗരന്മാരും, ഇസ്രയേല്‍ സേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്‌കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രയേലോ ഇത് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരും. അടച്ചിട്ട മുറിയിലാണ് യോഗം ചേരുക.

More Latest News

'ഒരു മനുഷ്യന്‍ പോലും അതിനെതിരെ മോശമായി പറഞ്ഞില്ല, പക്ഷേ, ഒരാള്‍ മോശമായ കമന്റ് പറഞ്ഞിട്ടുണ്ട്' മഞ്ജു പിള്ള പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു

നിരവധി സിനിമകളിലൂടെയും ടെലിഫിലിമുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പിള്ള. 2021ല്‍ പുറത്തിറങ്ങിയ ഹോം, 2023ല്‍ പുറത്തിറങ്ങിയ ഫാലിമി എല്ലാം മഞ്ജുവിന്റെ മികച്ച അഭിനയം കണ്ട ഒന്നായിരുന്നു. താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ ചിത്രങ്ങളിലെ അമ്മ വേഷങ്ങളിലൂടെ. ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യില്‍ മഞ്ജു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിവിന്‍ പോളിയുടെ അമ്മയായാണ് താരം എത്തുന്നത്. എന്നാല്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ താരം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്.  ആര്‍ക്കും ആരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെടുക്കാന്‍ സാധിക്കില്ലെന്നാണ് മഞ്ജു പറയുന്നത്. എല്ലാവരും മികച്ച അഭിപ്രായം പ്രകടിപ്പിച്ച തന്റെ ഒരു സിനിമയെക്കുറിച്ച് ഒരാള്‍ മോശമായി പറഞ്ഞെന്നും മഞ്ജു തുറന്ന് പറഞ്ഞു.  മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ:'എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, ചിലപ്പോള്‍ ഇതിനെതിരെ വിമര്‍ശനങ്ങള്‍ വന്നേക്കാം. നമുക്ക് ആരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. നമുക്ക് ഈ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെടുക്കാന്‍ സാധിക്കില്ല. എല്ലാവരും പുകഴ്ത്തിപ്പറഞ്ഞ സിനിമയാണ് 'ഹോം'. ഒരു മനുഷ്യന്‍ പോലും അതിനെതിരെ മോശമായി പറഞ്ഞില്ല. പക്ഷേ, ഒരാള്‍ പറഞ്ഞു, ഒരാള്‍ മോശമായ കമന്റ് പറഞ്ഞിട്ടുണ്ട്. അതാ പറയുന്നത്, നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. ഫാലിമിയിലും അങ്ങനെ മോശമായി ഒന്നും കേട്ടിട്ടില്ല. ഒരു പ്രത്യേക വിഭാഗം എപ്പോഴും അതിനെതിരെ പറഞ്ഞുകൊണ്ടിരിക്കും.'

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിട്ട് വര്‍ഷങ്ങള്‍, അഡോള്‍ഫ് ഹിറ്റ്ലറുടെ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ ഉടമസ്ഥതയിലുള്ള വില്ല വില്‍ക്കാന്‍ ഒരുങ്ങുന്നു

ബെര്‍ലിനിലെ വടക്കന്‍ ഗ്രാമപ്രദേശത്ത് വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ഒരു വില്ല സര്‍ക്കാര്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ്. ഒരു വില്ല വില്‍ക്കാനൊരുങ്ങുന്നത് ഇത്രയും വലിയ വാര്‍ത്താ പ്രാധാന്യം നേടന്‍ ഒരു കാരണം ഉണ്ട്. കാരണം ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതി അഡേള്‍ഫ് ഹിറ്റ്‌ലറുടെ സുഹൃത്തും മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ ഉടമസ്ഥതയില്‍ ഉള്ള വില്ലയാണ് ഇത്. ഈ വില്ലയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നത്. ഡിപിഎ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ബെര്‍ലിനിലെ സര്‍ക്കാര്‍ ഫെഡറല്‍ അധികാരികള്‍ക്കോ വില്ല യഥാര്‍ത്ഥത്തില്‍ സ്ഥിതിചെയ്യുന്ന ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്തിനോ അത് നല്‍കാനാണ് ശ്രമം നടത്തുന്നത്. നശിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ പരിപാലനത്തിനും സുരക്ഷിതത്വത്തിനുമായി തുടര്‍ന്നും പണം ചെലവഴിയ്ക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ശ്രമം നടത്തുന്നത്. ഡിപിഎയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ബെര്‍ലിന്‍ ധനകാര്യ മന്ത്രിയായ സ്റ്റെഫാന്‍ എവേഴ്‌സ് അഭിപ്രായപ്പെട്ടത് സൈറ്റ് ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും, ബെര്‍ലിന്‍ സംസ്ഥാനത്ത് നിന്ന് ഒരു സമ്മാനമായി അത് ഏറ്റെടുക്കാം എന്നാണ്. പക്ഷെ സ്വകാര്യ വ്യക്തികള്‍ക്ക് ഇത് വില്‍ക്കുന്ന കാര്യം സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇല്ല. ഫെഡറല്‍ അധികാരികള്‍ക്കോ ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്തിനോ വില്ല വില്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഇത് നടക്കാതെ വന്നാല്‍ വില്ല പൊളിച്ചു നീക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്നും പറയുന്നു. വാന്‍ഡ്ലിറ്റ്സ് പട്ടണത്തിനടുത്ത് ബോഗന്‍സീ തടാകത്തിന്റെ മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ വില്ല 1939 -ല്‍ ആണ് ജോസഫ് ഗീബല്‍സ് നിര്‍മ്മിച്ചത്. തടിയും മറ്റ് ആഡംബര നിര്‍മ്മാണ വസ്തുക്കളും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ഭാര്യയ്ക്കും ആറ് കുട്ടികള്‍ക്കുമൊപ്പമാണ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്. യുദ്ധാനന്തരം, ഇത് ഒരു ആശുപത്രിയായി ഉപയോഗിക്കുകയും പിന്നീട് കിഴക്കന്‍ ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജനവിഭാഗം ഏറ്റെടുക്കുകയും ചെയ്തു. 1990 -ല്‍ ബെര്‍ലിന്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല.

മനുഷ്യരുടെ സങ്കടങ്ങള്‍ മാത്രമല്ല മൃഗങ്ങള്‍ക്ക് വേണ്ടിയും ഒരു ക്ഷേത്രം, ക്ഷേത്രത്തിലെ പ്രതിഷ്ഠ  കള്ളന്മാരില്‍ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിച്ച കര്‍ഷകന്‍!!!

മനസ്സില്‍ ഒരു ദുഖമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ ക്ഷേത്രങ്ങളെയും ദൈവങ്ങളെയും കൂട്ടുപിടിക്കാറുണ്ട്. അത്തരത്തില്‍ മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഒരു ക്ഷേത്രമുണ്ട്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ജുന്‍ജുനുവില്‍, ബക്ര ഗ്രാമത്തിലാണ്. കേള്‍ക്കുമ്പോള്‍ വ്യത്യസ്തമെന്ന് തോന്നുമെങ്കിലും ഇവിടുത്തെ പ്രതിഷ്ഠയ്ക്ക് വലിയൊരു പ്രത്യേകത ഉണ്ട്. രാജസ്ഥാനിലെ ജുന്‍ജുനുവില്‍, ബക്ര ഗ്രാമത്തില്‍ മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെയും സങ്കടങ്ങള്‍ കേള്‍ക്കുന്നൊരു ദൈവമുണ്ട്. ഇവിടെ വന്ന് ദുഖം പങ്കുവെച്ചാല്‍ അതിന് ഉചിതമായ ഫലം ലഭിക്കുമെന്നാണ് എല്ലാവരുടെയും വിശ്വാസം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സക്ലേ ഗ്രാമത്തില്‍ നിന്നുള്ള പാലാ സക്ലേ ദാദയാണ്. ഒരിക്കല്‍ ഗ്രാമത്തിലെത്തിയ കള്ളന്മാരില്‍ നിന്ന് അവിടുത്തെ പശുക്കളെ സംരക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട വ്യക്തിയാണ് പാലാ സക്ലേ ദാദയ്ക്ക്. അതുകൊണ്ടാണ് ഈ ക്ഷേത്രം അദ്ദേഹത്തിന് സമര്‍പ്പിച്ചിരിക്കുന്നതത്രെ.  ഈ ഗ്രാമത്തില്‍ നിന്നും കവര്‍ച്ചക്കാര്‍ പശുക്കളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. പശുക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഇവിടെയുള്ള കര്‍ഷകര്‍ ഈ കൊള്ളസംഘവുമായി ഏറ്റുമുട്ടി. ആ കര്‍ഷകരുടെ കൂട്ടത്തില്‍ ദാദാ പാലാ സക്ലേയും ഉണ്ടായിരുന്നത്രെ. എന്നാല്‍, കൊള്ളക്കാരുമായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിന് ഗുരുതരമായി വെട്ടേറ്റു. എന്നിട്ടും തളരാതെ പശുക്കളുമായി അദ്ദേഹം ഗ്രാമത്തിലേക്ക് നടന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ കഴുത്ത് അറ്റുപോയി എന്നാണ് പറയുന്നത്. അങ്ങനെ ഗ്രാമത്തില്‍ ഒരിടത്തെത്തിയപ്പോള്‍ അദ്ദേഹം അവിടെ കുഴഞ്ഞുവീണു.  വയലില്‍ പണിയെടുക്കുന്നവരുടെ മുന്നില്‍ വച്ചാണ് അദ്ദേഹം ജീവന്‍ വെടിഞ്ഞത്. ആ സ്ഥലത്താണ് പിന്നീട് ക്ഷേത്രം പണിതത് എന്നാണ് പറയുന്നത്. പിന്നീട്, ആ കര്‍ഷകനെ ആളുകള്‍ ദൈവമായി ആരാധിക്കുകയായിരുന്നത്രെ. ഈ ക്ഷേത്രത്തില്‍ നിരവധിപ്പേരാണ് പ്രാര്‍ത്ഥിക്കാനായി എത്തുന്നത്. ഇന്നും ആളുകള്‍ക്ക് സക്ലേ ദാദയെ ഒരുപാട് വിശ്വാസമാണ്. അതിനാല്‍ തന്നെ തങ്ങളുടേയും മൃഗങ്ങളുടെയും ദുരിതം പറയാനായും ആളുകള്‍ ഇവിടെ എത്തുന്നു.

രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും ക്ലമീഡിയ ലഭിക്കാം

ലൈംഗികമായി പകരുന്ന രോഗങ്ങളുടെ ലിസ്റ്റ് തീർന്നോ എന്ന് ചോദിച്ചാൽ ഇല്ല. അതിനാൽത്തന്നെ ഇനി അടുത്ത ആൾ ക്ലമീഡിയ, അതെന്താണെന്ന് നോക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏറ്റവും പ്രചാരമുള്ള ബാക്ടീരിയകളിൽ ഒന്നാണ് ക്ലമീഡിയ. മറ്റ് അണുബാധകളെപ്പോലെ, ക്ലമീഡിയയും വളരെ നിശബ്ദത പാലിക്കുന്നു, എന്നതിനാൽ തന്നെ ഈ രോഗം കൂടുതൽ ഗുരുതരമാകുന്നതുവരെ രോഗനിർണയം നടത്താൻ ആകുന്നില്ല. കൂടാതെ 40 ശതമാനം കേസുകളിലും, ഈ രോഗത്തോട് അനുബന്ധിച്ചു ഒരു പെൺകുട്ടി വൈദ്യസഹായം തേടുമ്പോഴേക്കും, രോഗം പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് ആയി മാറിയിരിക്കും. ഇത് പിന്നീട് സ്ത്രീകളിൽ വന്ധ്യതയ്ക്കും പെൽവിക് വേദനയ്ക്കും കാരണമാകുന്നു. പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) എന്നത് സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിലുണ്ടാകുന്ന  അണുബാധയാണ്. ഇതിൽ ലൈംഗികമായി പകരുന്ന ബാക്ടീരിയകൾ നിങ്ങളുടെ യോനിയിൽ നിന്ന് ഗർഭപാത്രത്തിലേക്കോ ഫാലോപ്യൻ ട്യൂബുകളിലേക്കോ അണ്ഡാശയത്തിലേക്കോ വ്യാപിക്കുന്നു. എന്നിരുന്നാലും ചില സ്ത്രീകൾക്ക് ലക്ഷണങ്ങൾ ഒന്നും തന്നെ അനുഭവപ്പെടുകയില്ലെങ്കിലും അത് സ്ത്രീകളിൽ ഗർഭധാരണം തടയുന്നതിന് കാരണമാകുകയോ അല്ലെങ്കിൽ വിട്ടുമാറാത്ത പെൽവിക് (ഇടുപ്പ്) വേദന ഉണ്ടാകുന്നത് വരെ നിങ്ങൾക്കത് ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കിയേക്കില്ല. ഗർഭധാരണം നടക്കുന്ന ഫാലോപ്യൻ ട്യൂബുകളെ PID ബാധിക്കുന്നതിനാൽ ആൺ ബീജം പെൺ അണ്ഡത്തിൽ എത്തുന്നത് തടയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വന്ധ്യതയാണ് PID യുടെ അന്തിമ ഫലം കൂടാതെ ഈ രോഗമുള്ളവരിൽ മൂത്രമൊഴിക്കുമ്പോൾ വേദന, യോനിയിൽ നിന്നോ ലിംഗത്തിൽ അസാധാരണമായ ഡിസ്ചാർജ് ഉണ്ടാകുക, സ്ത്രീകളിൽ അതിഖടിനമായ വയറുവേദന, അല്ലങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവമുണ്ടാകുക, പുരുഷന്മാരിൽ, വൃഷണങ്ങളിൽ വേദനയും വീക്കവും ഉണ്ടാകുക ഇവയൊക്കെ ക്ലമടിയായുടെ ലക്ഷണങ്ങളാണ്. സുരക്ഷിതമല്ലാത്ത യോനി, മലദ്വാര അല്ലെങ്കിൽ ഓറൽ ലൈംഗികതയിലൂടെ ഇത് പകരാം . രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും നിങ്ങൾക്ക് മറ്റൊരാളിൽ നിന്ന് ക്ലമീഡിയ ലഭിക്കാം. ചുംബിക്കലും ആലിംഗനവും പോലെയുള്ള സാധാരണ സമ്പർക്കത്തിലൂടെയോ കുളികൾ, ടവലുകൾ, നീന്തൽക്കുളങ്ങൾ, ടോയ്‌ലറ്റ് സീറ്റുകൾ അല്ലെങ്കിൽ കട്ട്ലറികൾ എന്നിവ പങ്കിടുന്നതിലൂടെയോ ക്ലമീഡിയക്ക് പകരാൻ കഴിയില്ല. നിങ്ങൾ ഒരു പുതിയ ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ കോണ്ടം പോലെയുള്ള ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും അപകടസാധ്യതയുണ്ട്. എന്നിരുന്നാലും തുടർച്ചയായ ചെക്കപ്പുകളും നല്ലൊരു ക്വാളിഫൈഡ് ആയിട്ടുള്ള ഡോക്ടർമാരുടെ നിർദ്ദേശാനുസരണമുള്ള മരുന്നുകളുമൊക്കെ ക്ലമടിയക്കെതിരെ ഫലം ചെയ്യാം. തുടരും ഇത് ആരുടെയും കയ്യടി പ്രേതീക്ഷിച്ചു കൊണ്ട് എഴുതുന്നവ അല്ല. സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി ഒത്തിരി ബുക്കുകൾ വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത് . വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം തേടുക.   ജോസ്‌ന സാബു സെബാസ്റ്റ്യൻ

സ്വാന്‍സിയയില്‍ വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ ഒന്‍പതിന്, തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം

സ്വാന്‍സിയ : സൗത്ത് വെയില്‍സിലെ മലയാളി ക്രൈസ്തവ സമൂഹം കഴിഞ്ഞ 20 വര്‍ഷമായി ദൈവം നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി അര്‍പ്പിച്ചു കൊണ്ടും തങ്ങളുടെ വിശ്വാസ പാരമ്പര്യത്തിന്റെ പ്രഘോഷണമായി ഭാരത്തിന്റെ അപ്പോസ്തലനും വിശ്വാസത്തില്‍ നമ്മുടെ പിതാവുമായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും മലയാളികളുടെ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ അത്യന്തം ഭക്തിയോടെ ജൂണ്‍ ഒന്‍പതിന് സ്വാന്‍സിയ ജെന്‍ഡ്രോസ് ഹോളി ക്രോസ് ദേവാലയത്തില്‍ വെച്ച് ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ജൂണ്‍ ഒന്‍പതിന് ഞായറാഴ്ച വൈകീട്ട് 3.30ന് ജപമാല സമര്‍പ്പണം, തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ ആരംഭിക്കുന്നതാണ്. തിരുനാള്‍ സന്ദേശം, ലദ്ദീഞ്ഞ്, തോരണങ്ങളും വിവിധ വര്‍ഷങ്ങളോട് കൂടിയ മുത്തുകുടകളും, വാദ്യമേളങ്ങളോട് കൂടിയ വിശാലമായ പള്ളി മൈതാനം ചുറ്റി വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദിക്ഷണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, സ്‌നേഹവിരുന്നും തുടര്‍ന്ന് മാജിക് ബീറ്റ്‌സ് ഓര്‍ക്കസ്ട്ര നയിക്കുന്ന ഗാനമേളയും, പോര്‍ട്‌സ്മിത്ത് ടീം ശിങ്കാരിമേളവും ഉണ്ടായിരിക്കുന്നതാണ്. കുര്‍ബാനയ്ക്ക് ശേഷം കഴുന്ന് എടുക്കുവാനും നേര്‍ച്ചകള്‍ സമര്‍പ്പിക്കുവാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യുകെയിലെ വിവിധ സ്ഥലങ്ങല്‍ നിന്നും നിരവതി വിശ്വാസികള്‍ ഇവിടെ എത്തി തിരുനാളില്‍ പങ്കെടുത്ത് തങ്ങളുടെ മക്കളെ വിശുദ്ധര്‍ക്ക് അടിമ വെച്ച് സര്‍വ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. തിരുനാളിന്റെ പ്രത്യേകതയാണ് ഇവിടുത്തെ പ്രാര്‍ത്ഥന നേര്‍ച്ച. എല്ലാ കുടുംബങ്ങളില്‍ നിന്നും എത്തിക്കുന്ന അപ്പവും കോഴിക്കറിയുമാണ് പ്രാര്‍ത്ഥന നേര്‍ച്ചയായി ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. ഹോളിക്രോസ് വികാരിയും മാന്‍വിയ രൂപത സീറോമലബാര്‍ ചാപ്ലിനുമായ ഫാ. സിറില്‍ തടത്തിലിന്റെ നേതൃത്വത്തില്‍ തിരുനാളിന് വിപുലമായ ഒരുക്കങ്ങള്‍ ആണ് നടത്തിവരുന്നത്. തിരുനാള്‍ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ നേടുന്നതിനും ഈ സ്‌നേഹക്കൂട്ടായ്മയില്‍ പങ്ക് ചേരുന്നതിനും എല്ലാവരേയും ക്ഷണിക്കുന്നു.  

Other News in this category

  • കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
  • കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍
  • എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി
  • നവകേരള ബസ് സര്‍വ്വീസ് ആരംഭിച്ചു, കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം നാലരയോടെയാണ് സര്‍വ്വീസ് ആരംഭിച്ചത്
  • വിദേശ നാടുകളിലേതു പോലെ നാലു വര്‍ഷം നീളുന്ന ബിരുദ കോഴ്‌സ് ഇനി കേരളത്തിലും, വലിയ പ്രതിക്ഷയോടൊപ്പം ആശങ്കയും നല്‍കുന്ന പുതിയ മാറ്റം
  • പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു
  • കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
  • ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ്
  • കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി
  • റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍
  • Most Read

    British Pathram Recommends