18
MAR 2021
THURSDAY
1 GBP =104.55 INR
1 USD =83.35 INR
1 EUR =89.74 INR
breaking news : മൂന്നാം തവണയും ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട് സാദിഖ് ഖാന്‍; ഹാട്രിക് വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍, പൊതു തിരഞ്ഞെടുപ്പിനു മുന്‍പായി മുസ്ലിം വോട്ടര്‍മാരുടെ വിശ്വാസം തിരിച്ചു പിടിക്കുമെന്ന് ലേബര്‍ >>> ഇംഗ്ലണ്ടിലെ കൗൺസിലുകൾ തൂത്തുവാരി ലേബർ തേരോട്ടം; ലണ്ടനടക്കം 11 കൗൺസിലുകളിലും ലേബർ മേയർമാർ വിജയിച്ചു; പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ നേതാവ്, തിരിച്ചുവരുമെന്നും ദേശീയ ഇലക്ഷനിൽ ഫലം മാറുമെന്നും ഋഷി സുനക്ക്, വരുമോ നയിക്കാൻ ഡേവിഡ് കാമറോൺ? >>> സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍ >>> ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ; രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും >>> എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി >>>
Home >> ASSOCIATION
ടോണ്ടന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം പ്രൗഢ ഗംഭീരമായി,  ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അണിനിരന്ന കലാസന്ധ്യ വേദിയില്‍ ആവേശത്തിരയിളക്കം സൃഷ്ടിച്ചു

സ്വന്തം ലേഖകൻ

Story Dated: 2024-01-24

ടോണ്ടന്‍ : ടോണ്ടന്‍ കേന്ദ്രീകരിച്ച് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മ്മയായ ടോണ്ടന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്തുമസ്-നവവത്സര ആഘോഷം പ്രൗഢ ഗംഭീരമായി. ക്രിസ്തുമസ് ആഘോഷത്തിനു വേദിയൊരുങ്ങിയ ടോണ്ടന്‍ ട്രോക്കോപ്പ് ടാബ്‌ള ഹാളില്‍ വൈസ് പ്രസിഡണ്ട് ജിജി ജോര്‍ജ്ജ് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ടി എം എ പ്രസിഡന്റ് ജിതേഷ് പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ടോണ്ടന്‍ ടൗണ്‍ കൗണ്‍സില്‍ മേയര്‍ നിക്ക് ഓ ഡോന്നേല്‍ മുഖ്യാതിഥിയായി പങ്കുചേര്‍ന്ന് സംസാരിച്ചു. സെന്റ് മേരീസ് പള്ളി വികാരി ഫാ. രാജേഷ് എബ്രഹാം ആഘോഷത്തില്‍ പങ്കുചേരുകയും ക്രിസ്തുമസ്സ് സന്ദേശം നല്‍കുകയും ചെയ്തു.

ടിഎംഎയുടെ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അണിനിരന്ന കലാസന്ധ്യ വേദിയില്‍ ആവേശത്തിരയിളക്കിയ ദൃശ്യ-ശ്രവണ-നൃത്ത വിരുന്നാണ് സമ്മാനിച്ചത്. ലണ്ടനില്‍ നിന്നുള്ള പ്രമുഖ ഡാന്‍സ് ട്രൂപ്പ് 'ഏഞ്ചല്‍സ്' അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ ആഘോഷത്തിന് കൊഴുപ്പേകി. ഇന്‍സ്ട്രമെന്റ് മ്യൂസിക്കില്‍ വയലിന്‍ ഉപയോഗിച്ച് നടത്തിയ ഗാനവും ഏറെ ആകര്‍ഷകമായി. 

തുടര്‍ന്ന് നടന്ന സംഗീത മാസ്മരികലോകം വേദിക്കു സമ്മാനിച്ച സംഗീതനിശ ആഘോഷത്തിലെ ഹൈലൈറ്റായി. ആഘോഷ രാവിനെ  കോരിത്തരിപ്പിച്ച ഡീജെ, സദസ്സിനെ ഒന്നാകെ നൃത്തസാന്ദ്രതയില്‍ ആറാടിച്ചു. വിഭവ സമൃദ്ധമായ ന്യൂ ഇയര്‍ ഗ്രാന്‍ഡ് ഡിന്നര്‍ ഏവരും ഏറെ ആസ്വദിച്ചു.

ടോണ്ടന്‍ മലയാളികള്‍ക്ക് മണിക്കൂറുകളോളം ആവേശവും ആഹ്ളാദവും പകര്‍ന്ന അവിസ്മരണീയമായ ആഘോഷോത്സവത്തിനു വിനു വിശ്വനാഥന്‍ നായര്‍ (സെക്രട്ടറി ), ബിജു ഇളംതുരുത്തില്‍ (ജോയിന്റ് സെക്രട്ടറി), അരുണ്‍ ധനപാലന്‍ (ട്രഷറര്‍), കമ്മറ്റി മെമ്പര്‍മാരായ ഡെന്നിസ് വി ജോസ്, ജയേഷ് നെല്ലൂര്‍, അജി തോമസ് മാങ്ങാലി,ദീപക്  കുമാര്‍, സജിന്‍ ജോര്‍ജ് തോമസ് എന്നിവര്‍ നേതൃത്വം വഹിച്ചു. നന്ദി പ്രകാശനത്തോടെ ആഘോഷത്തിന് സമാപനമായി.

 

More Latest News

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ ഭാരവാഹികള്‍. പ്രസ്റ്റണിലും അതിന്റെ പരിസര പ്രദേശങ്ങളിലും വസിക്കുന്ന ദക്ഷിണേന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈമ പ്രെസ്റ്റ ആരംഭിക്കുന്നത്. സന്തോഷ് ചാക്കോയുടെ പ്രസിഡന്റായി സാംസ്‌കാരിക കൈമാറ്റം സാമൂഹിക പിന്തുണ, കമ്മ്യൂണിറ്റി വികസനം എന്നിവയ്ക്കായി എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് ഒരു ഫ്‌ളാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നിരിക്കുന്നത്. സൈമയുടെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ഇവരാണ്. സന്തോഷ് ചാക്കോ പ്രസിഡന്റ് സൈമ പ്രെസ്റ്റണ്‍, ബിനുമോന്‍ ജോയ് കമ്മറ്റി മെമ്പര്‍ , മിസ്റ്റര്‍ മുരളി നാരായണന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ അനീഷ് വി. ഹരിഹരന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ നിധിന്‍ ടി. എന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ നിഖില്‍ ജോസ് പ്ലാതിങ്കല്‍ എക്‌സ് കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, ഡോ. വിഷ്ണു നാരായണന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ ബേസില്‍ ബിജു കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍. എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ ഓരോ അംഗവും അവരുടെ പ്രവര്‍ത്തി മേഖലയിലെ വൈദഗ്ദ്ധ്യം അനുഭവ സമ്പത്തുകള്‍ അഭിനിവേശം എന്നിവ സൈമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈവിദ്ധ്യം കൊണ്ടു വരുന്നു. ഇത് സൗത്ത ഇന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും വളരെ അധികം സംഭാവന ചെയ്യും. സൈമ പ്രെസ്റ്റണിന്റെ പ്രസിഡന്റ് സന്തോഷ് ചാക്കോ സ്വന്തം നാട്ടില്‍ നിന്ന് അകന്നിരിക്കുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിലും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതിലും അസോസിയേഷന്‍ വഹിക്കാന്‍ പറ്റുന്ന പങ്ക് വളരെ അധികമാണെന്ന് അഭിപ്രായപ്രെട്ടു. ''എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കികൊണ്ട് ആവശ്യമുള്ളവര്‍ക്ക് വേണ്ടി കൈകോര്‍ക്കുകയും സഹായം നല്‍കുകയും ചെയ്യുക എന്നതാണ് സൈമെയിലൂടെ ഞങ്ങളുടെ ലക്ഷ്യം'' എന്ന് അദ്ദേഹം പ്രസ്താവിച്ചു സൈമ പ്രെസ്റ്റണിന്റെ രൂപീകരണം കമ്മ്യൂണിറ്റിയുടെ ഐക്യദാര്‍ഢ്യത്തിലേക്കും സമൃദ്ധയിലേക്കുമുള്ള യാത്രയിലെ ഒരു സുപ്രധാന നിമനിഷത്തെ അടയാളപ്പെടുത്തുന്നു. പ്രെസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ദക്ഷിണേന്ത്യന്‍ മലയാളികളെയും ഈ മഹത്തായ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ സൈമാ ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.  

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ; രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം'' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ''യുകെയില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്നു.  ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും. സ്ഥലത്തിന്റെ വിലാസം:POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ജോസ് കുര്യാക്കോസ് 07414 747573മിലി തോമസ് 07877 824673മെല്‍വിന്‍ 07546112573  

എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി

എറണാകുളത്ത് വീണ്ടും ശുചിമുറിയില്‍ യുവതി പ്രസവിച്ചു. ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ് യുവതി പ്രസവിച്ചത്. യുവതിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതി അവിവാഹിതയാണ്. മറ്റ് ആറു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. നേരത്തെ യുവതിയുടെ ക്ഷീണം കണ്ട് മുറിയിലുണ്ടായിരുന്നവര്‍ ചോദിച്ചപ്പോള്‍ ഗ്യാസ് കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ട് കൊണ്ടാണ് ക്ഷീണമെന്നാണ് മറുപടി നല്‍കിയിരുന്നത്. ഇന്നു രാവിലെയാണ് യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടര കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണ്. ശുചിമുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞിട്ടും യുവതി പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് മുറിയില്‍ താമസിക്കുന്നവര്‍ വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് അമ്മയേയും നവജാത ശിശുവിനേയും കണ്ടത്. ഉടന്‍ തന്നെ വിവരം എറണാകുളം നോര്‍ത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് കാമുകനോടും വീട്ടുകാരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ജില്ലക്കാരിയായ യുവതി കൊച്ചിയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

ദിവസവും പത്ത് മണിക്കൂര്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ സാധ്യതകള്‍ ഏറെയെന്ന് പഠനം

കോവിഡിന് ശേഷം സുപരിചിതമായ ഒരു ജോലി രീതിയാണ് 'വര്‍ക്ക് ഫ്രം ഹോം'. ഓഫീസില്‍ നേരിട്ട് പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന രീതിയാണിത്. വീട്ടിലിരുന്ന് സ്വസ്തമായി ജോലി ചെയ്യാമെന്നതും ഓഫീസിലേക്ക് ദിവസേനെയുള്ള പോക്കും വരവും വേണ്ടെന്ന് വയ്ക്കാമെന്നതുമൊക്കെ ഈ ജോലിയുടെ ഗുണം തന്നെയാണ്. പക്ഷെ സ്ഥിരമായി ഒരിടത്ത് തന്നെ ഇരുന്നുള്ള ജോലി ശാരീരികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നാണ് പറയുന്നത്.   ദിവസവും പത്തുമണിക്കൂര്‍ ഇരിക്കുന്നത് മറവിരോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും എന്നാണ് പഠനം പറയുന്നത്. 50000 പേരിലാണ് ഈ പഠനം നടത്തിയത്. ഏഴുവര്‍ഷം നടത്തിയ പഠനത്തില്‍ പത്തുമണിക്കൂറില്‍ ഇരുന്ന് ജോലിചെയ്യുന്നവരില്‍ മറവി സാധ്യത കൂടുന്നുവെന്നാണ് കണ്ടെത്തിയത്. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നാണ് പഠനം പഠയുന്നത്. ജാമയിലാണ് പഠനം പ്രസിദ്ധീകരിച്ചു വന്നത്. 6-7 മണിക്കൂറാണ് ഇരിക്കാനുള്ള പരിധി. ഇരുന്ന് ജോലി ചെയ്യുന്നവര്‍ 30 മിനിറ്റിടവിട്ട് എഴുന്നേല്‍ക്കണമെന്നും ചെറിയ വ്യായാമമായ നടത്തമോ മറ്റോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് പറക്കും ക്യാച്ചുമായി മലയാളി താരം, കേരള സീനിയര്‍ താരം അലീന സുരേന്ദ്രന്റെ അത്ഭുത ക്യാച്ച് വൈറലാകുമ്പോള്‍ 

തലശ്ശേരി : കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നടന്ന കോടിയേരി ബാലകൃഷ്ണന്‍ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളി സീനിയര്‍ ക്രിക്കറ്റ് താരം അലീന സുരേന്ദ്രന്റെ ക്യാച്ച് ക്രിക്കറ്റ് ലോകത്ത് തന്നെ അത്ഭുതമാകുകയാണ്.  അലീന സുരേന്ദ്രന്റെ പറക്കും ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്. നെസ്റ്റ് കണ്‍സ്ട്രഷന്‍സും ഓഫറി ക്ലബ്ബും തമ്മിലായിരുന്നു മത്സരം. 10 മീറ്ററോളം ഓടിയ ശേഷം തകര്‍പ്പന്‍ ഒരു ഡൈവിലൂടെ അലീന പന്ത് കൈപ്പിടിയിലാക്കി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, അഞ്ജലി സര്‍വാനി, ആശ ശോഭന തുടങ്ങിയവര്‍ അലീനയെ അഭിനന്ദിച്ച് രംഗത്തെത്തി. മലയാളി താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ക്യാച്ചിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. രണ്ടുദിവസത്തിനിടെ ആറുലക്ഷത്തിലേറെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. ഇടുക്കി അടിമാലി സ്വദേശിനിയാണ് അലീന. ഇടംകൈ ബാറ്ററായ യുവതാരത്തിന്റെ അടുത്ത ലക്ഷ്യം വനിതാ ഐപിഎല്‍ ആണ്. അതുവഴി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് എത്താനും 23കാരിയായ താരം ലക്ഷ്യമിടുന്നു.  

Other News in this category

  • സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍
  • കാത്തിരുന്ന 'സ്‌നേഹ സംഗീത രാവ്' സ്റ്റേജ് ഷോ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ നാളെ; പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലുള്ള ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വന്‍ സ്വീകാര്യത
  • സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും
  • തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും'
  • ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
  • ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു
  • ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും
  • ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദയം, മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകുന്ന ചടങ്ങ് മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച്
  • പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം
  • സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യുകെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും
  • Most Read

    British Pathram Recommends